Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമം മൂലമെന്ന് മാതാപിതാക്കൾ; വീട്ടിലെ ടെലിവിഷൻ പ്രവർത്തിക്കാത്തതും സ്മാർട്ട് ഫോൺ സ്വന്തമായി ഇല്ലാത്തതും ദേവികയെ മാനസികമായി തളർത്തി; നോട്ട് ബുക്കിൽ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തി; മാങ്കേരി ദളിത് കോളനിയിലെ ദേവികയുടെ മരണത്തിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോർട്ട് തേടി

വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമം മൂലമെന്ന് മാതാപിതാക്കൾ; വീട്ടിലെ ടെലിവിഷൻ പ്രവർത്തിക്കാത്തതും സ്മാർട്ട് ഫോൺ സ്വന്തമായി ഇല്ലാത്തതും ദേവികയെ മാനസികമായി തളർത്തി; നോട്ട് ബുക്കിൽ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തി; മാങ്കേരി ദളിത് കോളനിയിലെ ദേവികയുടെ മരണത്തിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോർട്ട് തേടി

മറുനാടൻ മലയാളി ബ്യൂറോ

വളാഞ്ചേരി: വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ വില്ലനായത് ഓൺലൈൻ പഠനമെന്ന് റിപ്പോർട്ട്. പുതിയ അധ്യയന വർഷം ഓൺലൈനിൽ ക്ലാസ് തുടങ്ങിയപ്പോൾ ദേവികയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. വീട്ടിൽ അതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇതിലുള്ള വിഷമം മൂലമാണ് മകളുടെ ആത്മഹത്യയെന്ന് മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ ദേവികയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

ഒമ്പതാം ക്ലാസ്‌ വിദ്യാർത്ഥിനി ദേവികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു. ദേവികയുടെ മൃതദേഹം വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുറ്റത്താണ് കണ്ടെത്തിയത്. തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. ജൂൺ ഒന്നിന് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിരുന്നു. വീട്ടിലെ ടെലിവിഷൻ പ്രവർത്തിക്കാത്തതും സ്മാർട്ട് ഫോൺ സ്വന്തമായി ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

കൂലിപ്പണിക്കാരനായ അച്ഛന് രോഗം മൂലം പണിയെടുക്കാനാകാതെ ഇരിക്കുകയായിരുന്നു. പണം ഇല്ലാത്തത് മൂലം കേടായ ടിവി റിപ്പയർ ചെയ്യാനും സാധിച്ചില്ല. ഇരുമ്പിളിയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ദേവിക. വീട്ടിലെ ടിവി കേട് വന്നിരുന്നു എന്നും സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല എന്നും അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞു. പഠിക്കാൻ മിടുക്കിയായ ദേവിക ഇന്നലെ രാവിലെ മുതൽ സങ്കടത്തിൽ ആയിരുന്നു. ഈ പ്രശ്‌നങ്ങൾ ആരും അറിഞ്ഞിരുന്നില്ല എന്ന് പ്രദേശ വാസികളും പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു. ദേവികയുടെ മരണത്തിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മലപ്പുറം ഡിഡിഇയോട് റിപ്പോർട്ട് തേടി. നോട്ട് ബുക്കിൽ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൽ ഞാൻപോകുന്നു എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്.

ജൂൺ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസുകൾ. ആദ്യ ആഴ്ചക്ക് ശേഷം ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികളുടെ കണക്കെടുക്കും. ക്ലാസുകൾ ലഭിക്കാത്തതിന്റെ പ്രശ്നം പരിഹരിക്കുമെന്നായിരുന്ന കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അതേസമയം ദേവികയുടെ ആത്മഹത്യയോടെ പലയിടങ്ങളിൽ നിന്നും ഓൺലൈൻ ക്ലാസിനെതിരെയും എതിർപ്പുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP