Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തിന്റെ ഭൂരിഭാഗവും പ്രതിസന്ധി നേരിടുകയും സാമ്പത്തിക സഹായം തേടുകയും ചെയ്യുന്ന സമയത്ത്, രാജ്യത്തെ മുൻനിര സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് അതിന്റെ എല്ലാ പങ്കാളിത്ത ഇൻഷുറൻസ് പദ്ധതികൾക്കും 2019-20 സാമ്പത്തിക വർഷത്തെ ബോണസ് (ക്യാഷ് ബോണസ് ഉളപ്പെടെ) പ്രഖ്യാപിച്ചു.

ഇതുവഴി 12 ലക്ഷത്തിലധികം പോളിസി ഉടമകൾക്ക് ഗുണം ലഭിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കിടയിലും ഇടപാടുകാരുടെ ജീവിത ലക്ഷ്യം നിറവേറ്റുവാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുള്ള ക്യാഷ് ബോണസ് ഇടപാടുകാരുടെ ഇപ്പോഴത്തെ പണാവശ്യങ്ങൾ നിറവേറ്റുവാൻ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP