Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌പെയിൻ ഹീറോയാണടാ ഹീറോ... മൂന്ന് മാസത്തിന് ശേഷം ഒരാൾ പോലും മരിക്കാത്ത ദിവസം കടന്ന് പോയ ആശ്വാസത്തിൽ ഒരു ജനത; കൊറോണയുടെ ദുരന്തം ആദ്യം ഏറ്റവും ഭയാകനമായി ഏറ്റു വാങ്ങിയ യൂറോപ്യൻ രാജ്യം സമാധാനത്തിലേക്ക്; തെരുവിൽ മരിച്ചുവീണവരെ കണ്ടു മടുത്തവർക്ക് സമാധാനത്തിന്റെ ദിനങ്ങൾ

സ്‌പെയിൻ ഹീറോയാണടാ ഹീറോ... മൂന്ന് മാസത്തിന് ശേഷം ഒരാൾ പോലും മരിക്കാത്ത ദിവസം കടന്ന് പോയ ആശ്വാസത്തിൽ ഒരു ജനത; കൊറോണയുടെ ദുരന്തം ആദ്യം ഏറ്റവും ഭയാകനമായി ഏറ്റു വാങ്ങിയ യൂറോപ്യൻ രാജ്യം സമാധാനത്തിലേക്ക്; തെരുവിൽ മരിച്ചുവീണവരെ കണ്ടു മടുത്തവർക്ക് സമാധാനത്തിന്റെ ദിനങ്ങൾ

സ്വന്തം ലേഖകൻ

സ്പെയിനിൽ മാർച്ചിന് ശേഷം ഇതാദ്യമായി 24 മണിക്കൂറിനിടെ ഒരൊറ്റ കൊറോണ മരണവുമില്ലാത്ത ദിവസമായിരുന്നു ഇന്നലെ. ഇതോടെ രാജ്യത്തിന്റെ അതിജീവന പ്രതീക്ഷകൾ ശക്തമായിരിക്കുകയാണ്. ! മൂന്ന് മാസത്തിന് ശേഷം ഒരാൾ പോലും മരിക്കാത്ത ദിവസം കടന്ന് പോയ ആശ്വാസത്തിലാണ് ഇവിടുത്തെ ജനതയിപ്പോൾ. കൊറോണയുടെ ദുരന്തം ആദ്യം ഏറ്റവും ഭയാകനമായി ഏറ്റു വാങ്ങിയ യൂറോപ്യൻ രാജ്യം സമാധാനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.കൊറോണ കാരണം തെരുവിൽ മരിച്ചു വീണവരെ കണ്ടു മടുത്തവർക്ക് സമാധാനത്തിന്റെ ദിനങ്ങളാണ് ഇനി വരാൻ പോകുന്നത്. ഇത് കാണുമ്പോൾ 'സ്പെയിൻ ഹീറോയാണടാ ഹീറോ... ' എന്ന് ആർക്കുമൊന്ന് പുകഴ്‌ത്താനൊക്കെ തോന്നും...!

കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ രാജ്യത്ത് വെറും 71 പുതിയ കൊറോണ കേസുകൾ മാത്രമേ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളുവെന്നതും എടുത്ത് പറയാവുന്ന നേട്ടമാണ്. മൂന്ന് മാസങ്ങൾക്ക് ശേഷം ഇതാദ്യമായി രാജ്യത്ത് ഇന്നലെ കൊറോണ മരണങ്ങളില്ലാഞ്ഞത് വളരെ ആശ്വാസവും പ്രതീക്ഷയുമേകുന്നുവെന്നാണ് സ്പെയിനിലെ എമർജൻസി ഹെൽത്ത് റെസ്പോൺസ് ചീഫായ ഫെർണാൻഡോ സൈമൺ പ്രതികരിച്ചിരിക്കുന്നത്. നിലവിൽ കൊറോണക്കാലത്ത് ഏറ്റവും സുരക്ഷിതമായ ഇടമായി സ്പെയിൻ മാറിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

രാജ്യത്തിന്റെ കൊറോണ പ്രതിരോധം ശരിയായ ദിശയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും സൈമൺ അവകാശപ്പെടുന്നു. ഇതിന് മുമ്പ് മാർച്ചിലായിരുന്നു രാജ്യത്ത് തീരെ കൊറോണ മരണങ്ങളുണ്ടാവാത്ത ദിവസമുണ്ടായിരുന്നത്. തുടർന്ന് രാജ്യത്തെ ആദ്യത്തെ രണ്ട് കൊറോണ മരണങ്ങൾ മാർച്ച് മൂന്നിന് രേഖപ്പെടുത്തുകയുമായിരുന്നു. ഈ മരണങ്ങൾക്ക് ശേഷം സ്പെയിനിൽ കൊറോണ വ്യാപനത്തിലും മരണങ്ങളിലും നാടകീയമായ കുതിച്ച് കയറ്റമായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഏപ്രിൽ രണ്ടിന് ഇവിടെ പ്രതിദിന മരണനിരക്ക് റെക്കോർഡായ 950ൽ എത്തിച്ചേർന്നിരുന്നു.

സ്പെയിനിൽ മൊത്തത്തിൽ 2,40,000 പേരെ കൊറോണ ബാധിച്ചുവെന്നും 27,127 മരണങ്ങളുണ്ടായതായും ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസമായിരുന്നു സ്പെയിൻ അവിടുത്തെ ലോക്ക്ഡൗണിൽ ഇളവുകൾ നൽകാനാരംഭിച്ചിരുന്നത്. ഇതിനെ തുടർന്ന് ദിവസത്തിൽ ഒരു പ്രാവശ്യം പുറത്തിറങ്ങി വ്യായാമം ചെയ്യാൻ ഏവരെയും അനുവദിച്ചിരുന്നു. ഇത് പ്രകാരം രാവിലെ ആറിനും പത്തിനും ഇടയിലും വൈകുന്നേരം എട്ടിനും 11നും ഇടയിലും ആളുകൾക്ക് പുറത്തിറങ്ങാൻ തക്കവണ്ണമുള്ള ഒരു റോട്ട സിസ്റ്റമായിരുന്നു സ്പെയിൻ നടപ്പിലാക്കിയിരുന്നത്.

ഇതിന് പുറമെ സ്പെയിനിലെ ചില ഭാഗങ്ങളിലെ ബീ്ച്ചുകളിൽ സാമൂഹിക അകല നിയമങ്ങളും കർക്കസമായി നടപ്പിലാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP