Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഉള്ള ഏറ്റവും കുറഞ്ഞ മരണനിരക്കുമായി തിങ്കൾ; മരണം 111ൽ ഒതുങ്ങിയതോടെ സാധാരണ ജീവിതം തിരിച്ച് കിട്ടിയ ആശ്വാസത്തിൽ ബ്രിട്ടൻ

ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഉള്ള ഏറ്റവും കുറഞ്ഞ മരണനിരക്കുമായി തിങ്കൾ; മരണം 111ൽ ഒതുങ്ങിയതോടെ സാധാരണ ജീവിതം തിരിച്ച് കിട്ടിയ ആശ്വാസത്തിൽ ബ്രിട്ടൻ

സ്വന്തം ലേഖകൻ

യുകെ കൊറോണയുടെ നരവേട്ടയിൽ നിന്നും ഓരോ ദിവസം കഴിയുന്തോറും മുക്തമായിക്കൊണ്ടിരിക്കുന്നുവെന്നാണ് പ്രതിദിനം പുറത്ത് വരുന്ന കണക്കുകൾ സ്ഥിരീകരിക്കുന്നത്. ഇത് പ്രകാരം ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള ദിവസമാണ് ഇന്നലെയുണ്ടായിരിക്കുന്നത്. ഇന്നലെ കൊറോണ മരണം വെറും 111ൽ ഒതുങ്ങിയത് ഏവർക്കും ആശ്വാസം പകരുന്നുണ്ട്. ഇതോടെ സാധാരണ ജീവിതം തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് ബ്രിട്ടനെത്തിയിരിക്കുന്നത്. ബ്രിട്ടൻ കൊറോണയിൽ നിന്നും രക്ഷപ്പെട്ടുവെന്നത് സത്യം തന്നെയാണെന്ന ആശ്വാസമാണ് ജനങ്ങൾക്കിടയിൽ അലയടിക്കുന്നത്.

49.6 ശതമാനംഎൻഎച്ച്എസ് ഹോസ്പിറ്റലുകളിലും അതായത് 65 ട്രസ്റ്റുകളിൽ 48 മണിക്കൂറുകൾക്കിടെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം പകരുന്ന കണക്കാകുന്നുണ്ട്. ഇംഗ്ലണ്ടിലെ 12 എൻഎച്ച്എസ് ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ കഴിഞ്ഞ ആഴ്ച തീരെ കൊറോണ മരണങ്ങളുണ്ടായിട്ടില്ലെന്നതും കടുത്ത ആശ്വാസം പകരുന്നുണ്ട്.രാജ്യത്തെ മൊത്തം കൊറോണ മരണങ്ങൾ ഇന്നലെ 39,045 ആയാണ് വർധിച്ചിരിക്കുന്നത്. ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചാൽ അതിലൂടെ കോവിഡ് 19 കേസുകൾ വീണ്ടും കുതിച്ചുയരുമെന്ന എക്സ്പർട്ടുകളുടെ മുന്നറിയിപ്പിനെതിരെ നമ്പർ പത്ത് കണക്കുകൾ നിരത്തി രംഗത്തെത്തിയിരുന്നു.

ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചാലും കർക്കശമായ രീതിയിൽ കൊറോണയെ പിടിച്ച് കെട്ടുന്നതിനായി തയ്യാറാക്കിയ സാമൂഹിക അകലനിമയങ്ങൾ പാലിച്ച് ബ്രിട്ടീഷുകാർ മുന്നോട്ട് പോയാൽ നിർണായകമായ കൊറോണ വൈറസ് ആർ- നിരക്കിനെ ഒന്നിന് താഴെ നിലനിർത്താനാവുമെന്നാണ് നമ്പർ പത്ത് തറപ്പിച്ച് പറയുന്നത്. രോഗം ബാധിച്ച ഒരാളിൽ നിന്നും മറ്റുള്ള എത്ര പേരിലേക്ക് രോഗം പകരുന്നുവെന്ന് സൂചിപ്പിക്കുന്ന നിരക്കാണ ആർ നിരക്ക് എന്നറിയപ്പെടുന്നത്. നിലവിൽ ഇത് അപകടകരമായ തോതായ 0.7നും 0.9നും അടുത്താണ് നിലകൊള്ളുന്നതെങ്കിലും ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിച്ചാലും സാമൂഹിക അകലം പാലിച്ചാൽ ഇത് കുറയ്ക്കാനാവുമെന്ന് തന്നെയാണ് സർക്കാർ അവകാശപ്പെടുന്നത്.

ഇംഗ്ലണ്ടിൽ നടപ്പിലാക്കിയിരിക്കുന്ന പുതിയ ലോക്ക്ഡൗൺ ഇളവുകൾ പ്രകാരം വ്യത്യസ്ത കുടുംബങ്ങളിലെ ആറ് പേർക്ക് വരെ പൊതു ഇടങ്ങളിലോ ഗാർഡനുകളിലോ ഒന്നിച്ച് ചേരാവുന്നതാണ്. ഇതിന് പുറമെ പുതിയ ഇളവുകളുടെ ഭാഗമായി പ്രൈമറി സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ കൂടുതൽ ഷോപ്പുകൾ തുറക്കാനും ഒരുങ്ങുകയാണ്.ഇന്നലത്തെ പ്രതിദിന മരണത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളുമേറെയണ്ടെന്നും റിപ്പോർട്ടുണ്ട്. അതായത് ഞായറാഴ്ചത്തെ കണക്കു പ്രകാരം രാജ്യത്തെ മൊത്തം കൊറോണ മരണം 38,489 ആണ്.

ഇന്നലെ ഇത് 39,045 ആയാണ് ഉയർന്നിരിക്കുന്നത്. അങ്ങനെ വച്ച് നോക്കുമ്പോൾ ഇവ തമ്മിലുള്ള വ്യത്യാസം 556 ആണ്. എന്നാൽ ഇന്നലെ 111 പേർ മാത്രമേ മരിച്ചിട്ടുള്ളുവെന്നാണ് ഔദ്യോഗിക വിശദീകരണം. കണക്കിലെ ഈ വൈരുധ്യത്തെക്കുറിച്ച് പരക്കെ ആശങ്കകൾ ഉയരുന്നുമുണ്ട്. ഞായറാഴ്ചയും തിങ്കളാഴ്ചയും സാധാരണയായി മരണനിരക്ക് കുറയാറുണ്ടെന്നും മരണം സ്ഥീരീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും വീക്കെൻഡിൽ വരുന്ന സമയം വൈകലാണിതിന് കാരണമെന്നും ചില എക്സ്പർട്ടുകൾ എടുത്ത് കാട്ടുന്നു.

ഇന്നലെ 111 പേർ മാത്രമാണ മരിച്ചതെന്ന ഔദ്യോഗിക കണക്കുണ്ടെങ്കിലും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ലബോറട്ടറിയിൽ സ്ഥിരീകരിച്ച കേസുകളെ മാത്രമേ ഔദ്യോഗിക കൊറോണ മരണപ്പട്ടികയിലേക്ക് പരിഗണിക്കാറുള്ളുവെന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടാനാണ് സാധ്യതയെന്ന് മുന്നറിയിപ്പേകുന്ന എക്സ്പർട്ടുകളേറെയാണ്.ഇന്നലെ പുതുതായി 1570 കൊറോണ രോഗികളെ കൂടി സ്ഥിരീകരിച്ചുവെന്നാണ് ഡൗണിങ് സ്ട്രീറ്റിലെ പതിവ് കൊറോണ പ്രസ് ബ്രീഫിംഗിനിടെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.മാർച്ച് അവസാനത്തിന് ശേഷം ഇത്തരത്തിൽ സ്ഥിരീകരിക്കുന്ന പ്രതിദിന രോഗികളിൽ ഏറ്റവും കുറവാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP