Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

65 കിലോയിൽ നിന്ന് 52 കിലോയിലേക്ക്; തന്റെ ശരീരം എങ്ങനെ ഭം​ഗിയുള്ളതാക്കിയെന്ന് വ്യക്തമാക്കി റിമി ടോമി; രഹസ്യം വെളിപ്പെടുത്തിയ താരത്തതിന്റെ വീഡിയോ കാണാം

65 കിലോയിൽ നിന്ന് 52 കിലോയിലേക്ക്; തന്റെ ശരീരം എങ്ങനെ ഭം​ഗിയുള്ളതാക്കിയെന്ന് വ്യക്തമാക്കി റിമി ടോമി; രഹസ്യം വെളിപ്പെടുത്തിയ താരത്തതിന്റെ വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗൺ നാളുകളിൽ ടി.വി.ഷോയും സ്റ്റേജ് ഷോയും കുറഞ്ഞെങ്കിലും, സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് സംവദിക്കുകയാണ് റിമിടോമി. പാചകവും വാചകവും ജീവിതവും എല്ലാം കാണിക്കുകയാണ് റിമി ടോമി തന്റെ ചാനലിലൂടെ. പഴയ രൂപത്തിൽ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതും തടികുറച്ചതിൻന്റെ രഹസ്യവുമാണ് എറ്റവും പുതിയ എപ്പിസോഡിൽ. അവനിയർ ടെക്നൊളജിയുമായി ചേർന്നാണ് റിമിടോമിയുടെ ചാനലിന്റെ പ്രവർത്തനം.

പ്രായം കൂടിവരുമ്പോഴാണ് നമ്മൾ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നാണ് റിമിയുടെ പക്ഷം. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരത്തിൽ എങ്ങനെ ഉണ്ടാകും എന്ന് ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം, നല്ല ഫിറ്റ് ആയ വസ്ത്രങ്ങളൊക്കെ ഇട്ട് അതിന്റെ ഭംഗിയും അറിയണം.
2012 ലാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്ത തനിക്കുണ്ടായതെന്ന് റിമി. ഒന്നര അല്ലെങ്കിൽ രണ്ടു മണിക്കൂറുള്ള വർക്ക്ഔട്ട്, അതു നൽകുന്ന റിസൽറ്റ് വച്ചു നോക്കിയാൽ ഒരു കഷ്ടപ്പാടേ അല്ല.

ഇപ്പോൾ എന്തായാലും 65 കിലോയിൽ നിന്ന് 52 കിലോയിലെത്തി നിൽക്കുകയാണ് റിമി. അതായത് ഉയരത്തിനനുസരിച്ചുള്ള ഭാരം. ഇനി ഇതു നിയന്ത്രിച്ചു കൊണ്ടുപോകാനാണ് ശ്രമമെന്നും റിമി പറയുന്നു. ‘കഴിച്ചാൽ പെട്ടെന്നു വണ്ണം വയ്ക്കുന്ന ശരീപ്രകൃതമാണ്. പച്ചവെള്ളം കുടിച്ചാലും തടിവരും. ഒരാഴ്ചകൊണ്ട് ഒന്നോ രണ്ടോ കിലോയൊക്കെ കൂടിയെന്നും വരാം. അതിനാൽത്തന്നെ ലോക്ഡൗണിലും വ്യായാമം ചെയ്യുന്നതിന് ഒരു കുറവും വരുത്തിയില്ല. വീട്ടിൽത്തന്നെയായിരുന്നു വർക്ഔട്ട് മുഴുവൻ.

മാസത്തിലൊന്ന് എന്ന മട്ടിൽ ജലദോഷവും പനിയും ചുമയുമൊക്കെ വരുന്ന കൂട്ടത്തിലായിരുന്നു ഞാൻ. രണ്ടു മാസം കൂടുമ്പോൾ രണ്ടു കോഴ്സ് ആന്റിബയോട്ടിക് എടുത്തിരുന്നു. വർക്ഒൗട്ട് ചെയ്യാൻ തുടങ്ങിയതോടെ പ്രതിരോധശേഷി വർധിച്ചു. ഇപ്പോൾ ആറു മാസത്തിലധികമായി ജലദോഷമോ പനിയോ ഒക്കെ വന്നിട്ട്. മാത്രമല്ല കൂടുതൽ എനർജറ്റിക് ആകുകയും ചെയ്തു.’

52 കിലോയിലെത്താൻ വേണ്ടി റിമി എന്തൊക്കെയാണ് ചെയ്തത്? വിഡിയോ കാണാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP