Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുഴയിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാൻ ഒരു നടപടിയും ആരും സ്വീകരിച്ചിട്ടില്ല; പാരിസ്ഥിതിക അനുമതിക്കൊന്നും കാത്തുനിൽക്കാതെ ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാൻ കഴിയുമെന്ന് ഉത്തരവ് അലമാരയിൽ ഇരുന്നപ്പോൾ ദുരിതം പെരിയാറിന്റെ തീരത്തുള്ളവർക്ക് മാത്രം; വേലിയേറ്റ സമയത്ത് പോലും ചെളി കണ്ടിട്ടും ഒന്നും ചെയ്യാത്ത കെടുകാര്യസ്ഥത; പ്രളയഭീതിയിൽ വാടക വീട് തേടി പെരിയാർ തീര നിവാസികൾ; നവകേരള സൃഷ്ടി വെറും വാക്കാകുമ്പോൾ

പുഴയിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാൻ ഒരു നടപടിയും ആരും സ്വീകരിച്ചിട്ടില്ല; പാരിസ്ഥിതിക അനുമതിക്കൊന്നും കാത്തുനിൽക്കാതെ ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാൻ കഴിയുമെന്ന് ഉത്തരവ് അലമാരയിൽ ഇരുന്നപ്പോൾ ദുരിതം പെരിയാറിന്റെ തീരത്തുള്ളവർക്ക് മാത്രം; വേലിയേറ്റ സമയത്ത് പോലും ചെളി കണ്ടിട്ടും ഒന്നും ചെയ്യാത്ത കെടുകാര്യസ്ഥത; പ്രളയഭീതിയിൽ വാടക വീട് തേടി പെരിയാർ തീര നിവാസികൾ; നവകേരള സൃഷ്ടി വെറും വാക്കാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നവ കേരള സൃഷ്ടിയെന്ന പ്രഖ്യാപനത്തിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികൾ ഒഴുകിയെത്തു. ശത കോടികളുടെ കണക്ക് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. റീബിൽഡ് കേരളവും വന്നു. പക്ഷേ മലയാളിയുടെ ദുരിതം മാത്രം മാറിയില്ല. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ പെരിയാർ തീരത്ത് ആശങ്കയേറി. സർക്കാരിന്റെ മുന്നറിയിപ്പ് അതിതീവ്രമഴക്കാലത്തിന്റേതാണ്. ഇതോടെ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ഒരുങ്ങുകയാണ് മലയാളികൾ. പ്രളയത്തെ ചെറുക്കാൻ വേണ്ടകാര്യങ്ങൾ പോലും സംസ്ഥാന സർക്കാർ ചെയ്തില്ല. ഇതാണ് ഏവരേയും ദുരിതത്തിലാക്കുന്നത്.

രണ്ട് പ്രളയാനുഭവങ്ങൾ മലയാളി നേരിട്ട് അനുഭവിച്ചതാണ്. മത്സ്യത്തൊഴിലാളികളാണ് പെരിയാറിന്റെ കരയിലുള്ളവർക്ക് ജീവൻ തിരിച്ചു നൽകിയത്. വീടുകളിൽ മടങ്ങിയെത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ വീണ്ടും അതിവർഷം. ഒന്നും ചെയ്യാത്ത സർക്കാർ ദുരിതം ഇരട്ടിയാക്കുമെന്ന് ഭയന്നാണ് കൊച്ചിയിലും ആലുവയിലും അടക്കം താമസിക്കുന്നവർ മറ്റ് മാർഗ്ഗങ്ങള്ഡ തേടുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിനു ശേഷം പുഴയിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അതിനുള്ള ആവശ്യം ഉയർന്നെങ്കിലും അധികൃതർ വേനൽക്കാലത്ത് ഒന്നും ചെയ്യാതെ നോക്കിയിരുന്നു. അങ്ങനെ പുഴക്കരയിലുള്ളവരെ ദുരിതത്തിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് സർക്കാർ.

എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലാ ഭരണകൂടങ്ങൾ വലിയ വീഴ്ചയാണ് വരുത്തിയത്. ഇതുകൊണ്ടാണ് നദിയിൽ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാത്തതും. ശതകോടികൾ ദുരിതാശ്വാസത്തിലേക്ക് ഒഴുകിയെത്തിയിട്ടും വേണ്ടതൊന്നും സംസ്ഥാന സർക്കാരും ചെയ്തില്ല. പെരിയാർ തീരത്ത് പലയിടത്തും ജനങ്ങൾ ദൂരെ വാടക വീടുകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വരും എന്ന വിശ്വാസത്തിൽ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നവരുമുണ്ട്. വീട്ടുസാധനങ്ങൾ മുകൾ നിലയിലേക്ക് മാറ്റുകയാണ് പലരും. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രളയം വന്നാൽ ക്യാമ്പുകളിലെ താമസം ബുദ്ധിമുട്ടാവുമെന്ന് കണ്ടാണ് ആളുകൾ വാടക വീടുകൾ തേടുന്നത്. ക്യാമ്പുകൾ രോഗ വ്യാപന കേന്ദ്രങ്ങളായാൽ കാര്യങ്ങൾ കൈവിടും. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ക്യാമ്പ് സൗകര്യങ്ങൾ മുൻകൂട്ടിക്കാണണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം പോയിട്ടുണ്ടെങ്കിലും അതിനു പറ്റിയ സ്ഥലങ്ങൾ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇല്ല.

പെരിയാറിൽനിന്ന് ചെളി നീക്കുന്നതിനുള്ള ചർച്ചകൾ മഴ എത്താറായപ്പോഴാണ് സജീവമായത്. ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്ന് ദുരന്ത നിവാരണ അഥോറിറ്റി മെല്ലെ കാര്യങ്ങളിലേക്ക് കടക്കുന്നതേയുള്ളു. പുഴകളിൽനിന്ന് ചെളിയും മാലിന്യവും നീക്കാൻ കഴിഞ്ഞ ഡിസംബറിൽ തന്നെ സർക്കാർ ജില്ലാ കളക്ടർമാർക്ക് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നതാണ്. പാരിസ്ഥിതികാനുമതിക്കൊന്നും കാത്തുനിൽക്കാതെ തന്നെ ജില്ലാ കളക്ടർമാർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഗൗരവത്തോടെയുള്ള ഇടപെടൽ ഉണ്ടായില്ല. ഫെബ്രുവരി 25-നും മാർച്ച് 23-നും ഏപ്രിൽ 30- നുമെല്ലാം വിവിധ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതല്ലാതെ അതിന് യാതൊരു തുടർ പ്രവർത്തനങ്ങളും ഉണ്ടായില്ല. ഇതാണ് പ്രശ്‌നങ്ങൾ ഗുരുതരമാക്കുന്നത്.

ദുരന്ത നിവാരണ നിയമം ഉപയോഗിച്ചുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളെ കൊണ്ട് പുഴ വീണ്ടെടുപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടായില്ല. എറണാകുളം ജില്ലയിൽ പിറവത്തു മാത്രമാണ് പുഴയിൽനിന്ന് മണൽത്തിട്ട നീക്കാനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. പലയിടത്തും പുഴയിൽ ചെളിയാണ് അടിഞ്ഞതെന്നതിനാൽ, അത് നീക്കാൻ ദുരന്തനിവാരണ അഥോറിറ്റി സഹായിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള ഈ സംവിധാനം വെറും നോക്കു കുത്തിയാണ്. ഇപ്പോഴാണ് പുഴ ശുചീകരണത്തിനുള്ള ഫയൽ നീക്കങ്ങൾ തുടങ്ങിയത്. അതുകൊണ്ട് തന്നെ ഈ മഴക്കാലവും പെരിയാറിന്റെ തീരത്തുള്ളവർക്ക് ദുരിതകാലമാകും.

വേലിയേറ്റ സമയത്ത് പോലും പെരിയാറിൽ ചെളി കെട്ടിക്കിടക്കുന്നത് ദൃശ്യമാണ്. ഇത് പുഴയുടെ ഒഴുക്കിനെ പോലും ബാധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആലുവ, എലൂർ, മേത്താനം എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. കാലവർഷത്തിന് മുൻപ് പുഴയിലടിഞ്ഞ മണ്ണ് നീക്കം ചെയ്തിലെങ്കിൽ കഴിഞ്ഞ പ്രളയകാലത്തിന് സമാനമായി പ്രദേശത്തെ വീടുകൾ വീണ്ടും വെള്ളത്തിനടിയിലാവും. മുൻ വർഷങ്ങളിൽ ലഭിച്ച മഴയുടെ പകുതി ലഭിച്ചാൽ പോലും സ്ഥിതി വഷളാവും. എലൂർ മേത്താനം ഡിപ്പോ കടവിൽ പെരിയാറിന്റെ പകുതിയോളം ദൂരം വേലിയേറ്റ സമയത്ത് ദൃശ്യമാണ്. ഒന്നര കിലോമീറ്ററിലധികം നീളത്തിലാണ് മണ്ണ് അടിഞ്ഞ് കിടക്കുന്നത്. സമീപത്തെ മറ്റ് കടവുകളിലും സ്ഥിതി സമാനമാണ്

പ്രളയക്കാലത്ത് അടിഞ്ഞ്കൂടിയ മണ്ണ് ജെ.സി.ബി ഉപയോഗിച്ചാണ് നീക്കം ചെയ്തത്. ഇതിന്റെ ഇരട്ടിയോളം മണ്ണാണ് പുഴയിൽ ഇപ്പോൾ അടിഞ്ഞ് കിടക്കുന്നത്. നിലവിൽ രണ്ട് കടവുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മുട്ടിനകം കടവിന് 10 ലക്ഷം രൂപയുടെയും ചിറയം കടവിന് 7.5 രൂപയുടെയും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ ഇതൊന്നും ഇനി നടക്കില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP