Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. 

ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ , എഴുത്ത് , മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ എന്നാൽ തന്നെ ധാരാളം ഉണ്ടാകുന്ന മാസമാണ്. ഈ ജോലികളിൽ എല്ലാം തന്നെ ധാരാളം തിരുത്തലുകളും ഉണ്ടാകും. സെയ്ല്സ് , മാർക്കെറ്റിങ് എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ അവസരം വളരെ പ്രധാനമാണ്. ഈ മാസം ബുധൻ വക്ര നീങ്ങുന്നതിനാൽ ഇലെക്ട്രോണിക്ക് ഉപകരണങ്ങൾ , യാത്രകൾ എന്നവയിൽ നിന്നും പല വിധ തടസങ്ങളും പ്രതീക്ഷിക്കുക. വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്കും ഈ മാസം പല തടസങ്ങളും ഉണ്ടാകാം. നിരവധി ട്രെയിനിങ് അവസരങ്ങലും ഈ മാസം പ്രതീക്ഷിക്കുക. കുടുംബ ജീവിതവും ഈ മാസം വളരെ ശ്രദ്ധ നേടും. വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം, വീട്ടുകാരുമായുള്ള തർക്കങ്ങൾ, കുടുംബ അംഗങ്ങളുടെ ആരോഗ്യതിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, റീ ലൊക്കേഷൻ, എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. നിങ്ങളുടെ സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരുടെ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. നിരവധി തവണ വാക്ക് തർക്കങ്ങളിൽ ഏർപ്പേണ്ട അവസ്ഥ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം കൂടുതലായി ഉണ്ടാകും. എങ്കിലും ഈ മാസം പുതിയ തുടക്കങ്ങൾക്ക് അത്ര നല്ലതല്ല. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല. ഈ മാസംമാത്രമല്ല അടുത്ത കുറെ നാളുകൾ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകൾ പ്രതീക്ഷിക്കുക. വളരെ സങ്കീർണമായ കൊടുക്കൽ വാങ്ങലുകൾ ഈ മാസവും പ്രതീക്ഷിക്കുക. അവ എല്ലാം ഒഴിവാക്കുകയാവും നല്ലത്. എങ്കിലും പല തരത്തിൽ ഉള്ള സാമ്പത്തിക ബാധ്യതകൾ, ഒത്തു തീർപ്പുകൾ ഈ മാസത്തിന്റെ ഭാഗം ആയിരിക്കും. ടാക്സ്, ഇന്ഷുറന്സ് , പി എഫ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും പ്രതീക്ഷിക്കുക. വൈകാരികമായ സമ്മർദം ഈ മാസം വളരെ വര്ധിക്കുന്നതാണ്. അതിനാൽ റിസ്കുകൾ ഏറ്റെടുക്കാൻ പാടുള്ളതല്ല. ചില ചെറു പ്രോജക്ക്ട്ടുകൾ ലഭിക്കാൻ ഉള്ള നിരവധി അവസരങ്ങളും ഈ അവസരം ഉണ്ടാകും. അവയെ നഷ്ടപ്പെടുത്താൻ പാടുള്ളതല്ല. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. ചെയ്യുന്ന മിക്ക ജോലികളിലും പല തടസങ്ങളും ഉണ്ടാകുന്നതാണ്. ഈ ജോലിയെ കുറിച്ചുള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. ബിസിനസ് ചെയ്യുന്നവർ. വിദ്യാർത്ഥികൾ എന്നിവർക്ക് അത്ര യോജിച്ച സമയം അല്ല. ചെറു യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. എന്നാലും പതിനെട്ടാം തിയതി മുതൽ ഇവയിൽ നിന്ന് നെഗട്ടീവ് അനുഭവങ്ങൾ ആണ് കൂടുതൽ ആയി ഉണ്ടാകുക. നിങ്ങളുടെ ഇലെക്ട്രോണിക ഉപകരണങ്ങൾ പല തവണ പണി മുടക്കാൻ ഉള്ള സാധ്യത ഉണ്ട്. ചെറു ഗ്രൂപുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഉള്ള അവസരം ഉണ്ടാകാം. എങ്കിലും ഈ മാസം സ്വന്തം ബിസിനസിനു അത്ര യോജിച്ച സമയം ആയിരിക്കുകയില്ല. പുതിയ ടീം ജോലികൾ, ലോങ്ങ്‌ ടേം ജോലികൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. 

ജമിനി (മെയ് 21 - ജൂൺ 20)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല.   ഈ മാസം ഏറ്റവും കൂടുതൽ സമ്മർദ്ദം നിങ്ങളുടെ ജോലിയിൽ നിന്നായിരിക്കും . കഴിഞ്ഞ കുറെ നാളുകൾ ആയി ചൊവ്വ നിങ്ങളുടെ ജോലിയെ സ്വാധീനിക്കുന്നു. അതിനാൽ, ജോലി സ്ഥലത്ത് കൂടുതൽ അധ്വാന ഭാരം മാത്രമല്ല, തർക്കങ്ങളും ഉണ്ടാകാം. അതിനാൽ ഈ വിഷയത്തിൽ നല്ല ശ്രദ്ധ വേണ്ടി വരും. പുതിയ ജോലിക്കുള്ള അവസരങ്ങൾ ഉണ്ടാകാം എങ്കിലും, മറ്റു ഗ്രഹങ്ങൾ ഈ അവസ്ഥയെ അനുകൂലിക്കുന്നില്ല . അതിനാൽ പുതിയ ജോബ്‌ ഒഫറുകൾ ശ്രദ്ധിച്ചു വേണം ഏറ്റെടുക്കാൻ. പ്രത്യേകിച്ചും പതിനെട്ടാം തീയതിക്ക് ശേഷം ജോലിയെ സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ അധികം ആയിരിക്കും. ഈ മാസം ബിസിനസ് ബന്ധങ്ങൾ, ലീഗൽ ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള ആശയ ക്കുഴപ്പങ്ങൾ പ്രതീക്ഷിക്കുക. വിവാഹ ജീവിത൦/പ്രേമ ബന്ധം എന്നിവയിൽ നിന്നും ഉള്ള റിസ്കുകൾ ഒഴിവാക്കുക. പല തരത്തിൽ ഉള്ള പൂര്തീകരണങ്ങൾ ഈ മാസം ഉണ്ടാകാം. പുതിയ യാതൊരു ബന്ധങ്ങൾക്കും അനുകൂലമായ സമയം അല്ല ഈ ജൂൺ മാസം. ആരോഗ്യ പ്രശ്നങ്ങളും, ഈ മാസം പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല. ഈ മാസം നിങ്ങൾക്ക് വളരെ അധികം പ്രാധാന്യം നിറഞ്ഞതാണ്‌. മാസം മുഴുവൻ നിങ്ങളുടെ ജോലിയിൽ നിന്നുള്ള പല രീതിയിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകും. ആദ്യ ആഴ്ചയിൽ തന്നെ ഉള്ള ചന്ദ്ര ഗ്രഹണം നിങ്ങളുടെ ജോലിയെ സ്വാധീനിക്കും. നിങ്ങളുടെ ജോലിയിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. ഈ ജോലികൾ ഹ്രസ്വകാലത്തേക്ക് ഉള്ളതും., പക്ഷെ വളരെ സങ്കീർണവും ആയിരിക്കും. ബാങ്കിങ്, അക്കൗണ്ടിങ് ജോലിയിൽ ഏർപ്പെട്ടവർ, മെഡിക്കൽ രംഗത്ത് ഉള്ളവർ ഇവർക്കെല്ലാം ഈ മാസം അല്പം സെൻസിറ്റീവ് ആയിരിക്കും.അതിനാൽ ജോലി സ്ഥലത്തുള്ള തർക്കങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ നടത്തം എങ്കിലും, പുതിയ ഒരു ജോലിക്ക് വേണ്ടി ഉള്ള തീരുമാനം അല്പം വൈകിപ്പിക്കുകയാവും നല്ലത്. ഈ മാസം പതിനെട്ടാം തീയതിക്ക് ശേഷം ബുധൻ വക്ര ഗതിയിൽ നീങ്ങുമ്പോൾ സത്യം അല്ലാത്ത വാഗ്ദാനങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നും ഔദ്യോഗിക ജീവിതത്തിൽ നിന്നും ലഭിക്കുന്നതാണ്. പല വിപരീത സാഹചര്യങ്ങളിലൂടെ ഈ മാസം കടന്നു പോകേണ്ടി വരുന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകും. അതിനാൽ ശാരീരിരിക/മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകും. എന്ത് പുതിയ തുടക്കം ആണെങ്കിലും അത് ജൂലായ്‌ പകുതി കഴിഞ്ഞു തുടങ്ങുകയായിരിക്കും ഉത്തമം. ദൂര യാത്രകൾ, വിദേശത് നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. പുതിയ കോഴ്സ് പഠിക്കാനുള്ള ശ്രമം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും ഈ മാസം ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളും സെൻസിറ്റീവ് ആയ രീതിയിൽ ആണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല. കഴിഞ്ഞ മാസം മുതൽ ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. ഈ മാസം അവസാന ആഴ്ചയിൽ മാത്രമേ ഈ സ്വാധീനം ഇല്ലാതാകുകയുള്ളൂ. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ , പങ്കാളിത്ത ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥയും പ്രതീക്ഷിക്കുക. പക്ഷെ അനാവശ്യമായ ഡീലുകൾ ഒഴിവാക്കണം. അല്ലെങ്കിൽ ഇവയെല്ലാം ലോങ്ങ്‌ ടേം ബാധ്യത ആയി മാറും. ഇവയുടെ പേരിൽ തർക്കങ്ങളും ഉണ്ടാകും. അതെ സമയം ചില ചെറു ജോലികൾ ലഭിക്കാൻ ഉള്ള ശക്തമായ സാധ്യതകൾ ഉണ്ടാകുന്നതാണ്.ഈ മാസത്തെ കൂടുതലും വെല്ലുവിളികൾ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ആയിരിക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ നിന്നുള്ള പല അവസരങ്ങൾ, ലോങ്ങ്‌ ടേം ജോലികൾ എന്നിവ ഉണ്ടാകുന്നതാണ്. പുതിയ ടീം അംഗങ്ങൾ ഈ മാസം നിങ്ങളെ തേടി എത്താം. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളിൽ പൂർത്തീകരണം ആവശ്യമാകും. ഈ ജോലികളിൽ നിന്നെല്ലാം ചില തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ലഭിക്കുന്ന പുതിയ ഓഫറുകൾ അത്ര യഥാർത്ഥം ആകണം എന്നില്ല അതിൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. കുട്ടികളുടെ ആരോഗ്യം, പരിപോഷണം എന്നിവയും ഈ മാസം പ്രാധാനം ആണും. വിദേശത്ത നിന്നുള്ള ജോലികൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, എന്നിവയും ഉണ്ടാകും എങ്കിലും മാനസിക സമ്മർദ്ദം ഏറെ അനുഭവപ്പെടാവുന്ന ഒരു മാസം ആണ് ജൂൺ മാസം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല. 

കഴിഞ്ഞ മാസം മുതൽ നിങ്ങളുടെ ജോലിയെ കുറിച്ചുള്ള വളരെ അധികം സമ്മർദ്ദം ആണ് നിങ്ങൾ നേരിടുന്നത്. ഈ അവസ്ഥ ഈ മാസവും തുടരുന്നതാണ്. പ്രത്യേകിച്ചും രണ്ടാമത്തെ ആഴ്ചക്ക് ശേഷം ടീം ബന്ധങ്ങൾ , ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ചക്ക് ശേഷം ജോലി സംബന്ധമായ പുതിയ തീരുമാനങ്ങൾക്ക് യോജിച്ച സമയം അല്ല. അതിനാൽ നിലവിൽ ഉള്ള ജോലിക്ക് കോട്ടം തട്ടുന്ന യാതൊരു തീരുമാനവും ഏറ്റെടുക്കരുത്. ചെയ്യുന്ന മിക്ക പ്രോജക്ക്ട്ടുകളിലും റീ വർക്ക് ആവശ്യമാകുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്ന് ഉള്ള ജോലികളിൽ വളരെ അധികം തിരുത്തലുകൾ ഉണ്ടാകും. ബിസിനസ് എഗ്രീമെന്റുകൾ ലീഗൽ ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തിരുത്തലുകളും വേണ്ടി വരും. മാസത്തിന്റെ ആദ്യ ആഴ്ഴ്ച തന്നെ നിങ്ങളുടെ കുടുംബ ജീവിതത്തെ ശക്തമായ ചന്ദ്ര ഗ്രഹണം സ്വാധീനിക്കുന്നതാണ്. കുടുംബാംഗങ്ങൾ , അവരുടെ ആരോഗ്യം എന്നിവ പ്രധാന വിഷയങ്ങൾ ആകുന്നതാണ്. വീടിനെ കുറിച്ചുള്ള പല തീരുമാനങ്ങൾ ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, യാത്രകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. അതോടപ്പം തന്നെ തർക്കങ്ങളും പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ചക്ക് ശേഷം ടീമിനുള്ളിൽ തർക്കങ്ങൾ, ആശയ ക്കുഴപ്പം എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ മാസം മുതൽ ശുക്രൻ ദൂര യാത്രകൾ , വിദേശ ബന്ധം എന്നിവയെ സങ്കീർണമായ സ്വാധീനം ചെലുത്തുന്നു.  ശുക്രൻ ഈ മാസത്തിന്റെ അധിക ദിവസവും ഈ വിഷയങ്ങളിൽ സങ്കീർണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്ര ഗതിയിൽ ആണ് നീങ്ങുന്നത് ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ, വിദേശത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ഈ ഗ്രഹം നെർഗതിയിൽ സഞ്ചരിക്കുമ്പോൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിന്നും നല്ല അവസരങ്ങൾ ഉണ്ടാകാവുന്നതാണ്. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ ശതമായ ചന്ദ്ര ഗ്രഹണം നിന്ഗല്ദെഉ സ്വന്തം ജോലികൾ, സഹോദരങ്ങൾ ആശയ വിനിമയം എന്നാ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. മീഡിയ, സെയ്ല്സ്, അദ്ധ്യാപനം എന്നാ മേഖലകളിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് ഈ അവസരം വളരെ സങ്കീർണമാണ്. ഈ ജോലിയിൽ നിന്നും പല വൈഷമ്യങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ചെറു യാത്രകൾ, ചെറു പ്രോജക്ക്ടുകൾ ഇവയെല്ലാം ഉണ്ടാകാം എങ്കിലും, ഇവയിൽ നിന്നെല്ലാം വെല്ലുവിളികളും ഉണ്ടാകാം. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരെ കുറിച്ചുള്ള ആലോചനകളും ഈ മാസം അധികമായി കാണുന്നു. രണ്ടാമത്തെ ആഴ്ച മുതൽ ജോലി സ്ഥലത്ത് പല തരം സങ്കീർണതകളും ഉണ്ടാകുന്നതാണ്. ബുധൻ രണ്ടാമത്തെ ആഴ്ച മുതൽ വക്ര ഗതിയിൽ ഉള്ള സന്ഹ്ചാരം തുടങ്ങുമ്പോൾ ജോലിയെ കുറിച്ചുള്ള ആശങ്കകൾ വര്ധിക്കാം. യാതൊരു കാരണവശാലും ജോലി സ്ഥലത്ത് നിന്ന് വിട്ടു നിൽക്കരുത്. ജോലിയിൽ ഉള്ള തർക്കങ്ങൾ ഒഴിവാക്കുക. അധികാരികളിൽ നിന്നുള്ള സമ്മർദ്ദം വര്ധിക്കാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല. പാര്ട്ണര്ഷിപ്പുകള്, , നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ വിഷയങ്ങൾ കഴിഞ്ഞ മാസം മുതൽക്ക് തന്നെ വളരെ അധികം സജീവം ആയിരുന്നു. ശുക്രൻ വക്ര ഗതിയിൽ കഴിഞ്ഞ മാസം മുതൽക്ക് തന്നെ നീങ്ങുന്നു. ഈ മാസത്തിന്റെ അധിക ദിവസവും ഈ ഗ്രഹം നെഗറ്റീവ് അവസ്ഥയിൽ ആയിരിക്കും. . അപ്പോൾ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കടുതൽ കണക്ക് കൂട്ടലുകൾ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , ഇത് വരെ ലഭിച്ച സാമ്പത്തിക സഹായങ്ങൾ തിരിച്ചു നൽകേണ്ട ബാധ്യത.,എന്നിവ ഈ മാസവും പ്രതീക്ഷിക്കുക. ഈ മാസത്തെ മിക്ക ഗ്രഹ നീക്കങ്ങളും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ആണ് ഉയർത്തിക്കാട്ടുന്നത്. അതെ സമയം ചില ചെറു പ്രോജക്ക്ട്ടുകൾ ഇടക്ക് വരാനുള്ള സാധ്യതയും ഉണ്ടാകുന്നതാണ്. ബിസിനസ് ചെയ്യുന്നവർക്ക് ഈ മാസം അത്ര അനുകൂലം അല്ല. അതിനാൽ പുതിയ പ്ലാനുകൾ ശ്രദ്ധയോടെ വേണ്ടി വരും. പ്രത്യേകിച്ച് ജൂൺ രണ്ടാം ആഴ്ചയ്ക്ക് ശേഷം പുതിയ ബിസിനസ് പ്ലാനുകൾ ഒഴിവാക്കുക ആയിരിക്കും നല്ലത്. കാരണം അനലിറ്റിക്കൽ കഴിവുകളെ സൂചിപ്പിക്കുന്ന ബുധൻ രണ്ടാമത്തെ ആഴ്ചക്ക് ശേഷം വക്ര ഗതിയിൽ നീങ്ങും ഈ നീക്കം ജൂലായ്‌ വരെ കാണുകയും ചെയ്യും. പുതിയ പ്ലാനുകൾ ജൂലായ്‌ രണ്ടാമത്തെ ആഴ്ചക്ക് ശേഷം ഏറ്റെടുക്കുക ആയിരിക്കും നല്ലത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്കും ഈ മാസം സങ്കീർണമാണ്. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ പല തരത്തിൽ ഉള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും ശുക്രൻ കഴിഞ്ഞ മാസം മുതൽക്ക് തന്നെ നെഗറ്റീവ് രീതിയിൽ സ്വാധീനിക്കുന്നു. ഈ ബന്ധങ്ങളിൽ നിന്നുള്ള അതൃപ്തി ആണ് പ്രാധാനമായും ഉണ്ടാകുക. പുതിയ പ്രേമ ബന്ധം, വിവാഹം എന്നിവയ്ക്ക് അത്ര നല്ല സമയം ഈ മാസം ഇല്ല. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. മാസത്തിന്റെ ആദ്യത്തെ ആഴ്ച ശക്തമായ ചന്ദ്രഗ്രഹണം നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള നിരവധി പ്ലാനുകൾ തയ്യാറാക്കുന്നതാണ്. കഴിഞു പോയ ജീവിതത്തെ കുറിച്ചുള്ള ചിന്തകൾ ധാരാളമായി ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥകളും ഈ മാസം ഉണ്ടാകും. രണ്ടാമത്തെ ആഴ്‌ച്ചക്ക് ശേഷം ബുധൻ വക്ര ഗതിയിൽ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സങ്കീർണമായ രീതിയിൽ ബാധിക്കും. ലോണുകൾ, ടാക്സ് , ഇന്ഷുറന്സ് എന്നിവ ഈ മാസം വളരെ പ്രാധാന്യം നേടും. ഇവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകുന്നതാണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല.

കഴിഞ്ഞ മാസം മുതൽക്ക് തന്നെ ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയിൽ സ്വാധീനിച്ചിരുന്നു. നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവർത്തകർ , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആകും. ജോലി ഭാരം വര്ധിക്കാവുന്ന ദിവസങ്ങൾ ആണ് ഇനി ഉള്ളത്. മാസത്തിന്റെ ആദ്യ ആഴ്ച തന്നെ ശക്തമായ ചന്ദ്ര ഗ്രഹണം നിങ്ങളുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കാം. വളരെ അധികം ശാരീരിരിക അധ്വാനം വേണ്ട ജോലികൾ ഈ മാസം മുഴുവൻ ഉണ്ടാകുന്നതാണ്. കൂടുതൽ ഉറക്കം, വിശ്രമം എന്നിവ ആവശ്യമാകും. ഭാവി ജീവിതത്തിനു വേണ്ട പല പ്ലാനുകളും തയ്യാരാക്കുന്ന്താണ് ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താൽപര്യവും വർധിക്കും. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ , ഔദ്യോഗിക ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കും. ഭൂത കാലത്ത് നിന്നുള്ള വ്യക്തികൾ ഈ സമയം നിങ്ങളുടെ ജീവിതത്തിലേക്ക് വരാവുന്ന അവസരമാണ്. പുതിയ ബിസിനസ് എഗ്രീമെന്റുകൾ , വ്യക്തി ബന്ധങ്ങൾ എന്നിവയിൽ പല വിധത്തിൽ ഉള്ള സമ്മർദ്ദം ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചക്ക് ശേഷം പുതിയ തുടക്കങ്ങൾ ഒഴിവാക്കുകയോ, സാവധാന൦ ആക്കുകയോ വേണം. നിങ്ങളുടെ കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ഒരു അവലോകനം ഈ മാസം ഉണ്ടാകുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല. ഈ മാസം ആദ്യ ആഴ്ച തന്നെ ശക്തമായ ചന്ദ്രഗ്രഹണം നിങ്ങളുടെ ലോങ്ങ്‌ ടേം ബന്ധങ്ങളെ സ്വാധീനിക്കുന്നതാണ്. ഇത് പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നോ ഔദ്യോഗിക ജീവിതത്തിൽ നിന്നോ ആകാം. ടീം ബന്ധങ്ങളിൽ തർക്കങ്ങൾ, അകൽച്ച എന്നിവയും ഉണ്ടാകുന്നതാണ് അതോടൊപ്പം തന്നെ പുതിയ ടീം ബന്ധങ്ങളും ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികളും ഉണ്ടാകാം. കഴിഞ്ഞ മാസം മുതൽക്ക് തന്നെ നിങ്ങളുടെ ക്രിയേറ്റീവ് ജോലികൾ കുട്ടികൾ എന്നിവയെ ശുക്രൻ വക്ര ഗതിയിൽ സ്വാധീനിച്ചു കൊണ്ടിരുന്നു. ഈ മാസത്തിന്റെ അധിക ദിവസവും ശുക്രൻ വക്ര ഗതിയിൽ തന്നെ ആയിരിക്കു൦. അതിനാൽ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകാം എങ്കിലും അവയിൽ നിന്നുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം. പ്രേമ ബന്ധത്തിൽ നിന്നുള്ള തടസങ്ങളും ഈ മാസം ഉണ്ടാകും. പുതിയ പ്രേമ ബന്ധങ്ങൾക്ക് ഈ മാസം അത്ര യോജിച്ച സമയം അല്ല. കുട്ടികളുടെ ആരോഗ്യം , വിദ്യാഭ്യാസം എന്നിവയെ കുറിച്ചും ഉള്ള ആകാംഷ ഉണ്ടാകും. നെറ്റ് വർക്കിങ് അവസരങ്ങൾ, കലാ, ആസ്വാദനം എന്നിവയ്ക്കും ഈ സമയം അവസരം ഉണ്ടാകാം. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ബുധൻ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങും. ജോലി സ്ഥലത്ത് നിരവധി ചെറു ജോലികൾ ഉണ്ടാകാം. ഇവയിൽ തിരുത്തലുകളും പ്രതീക്ഷിക്കുക. ജോലിയെ കുറിച്ച് തൃപ്തി ഉണ്ടാകുന്ന സമയം അല്ല ജൂൺ മാസം ഉണ്ടാകുക. അതിനാൽ ജോലിയിൽ ഒരു റിസ്കും എടുക്കാൻ പാടുള്ളതല്ല. സഹ പ്രവർത്തകരുമായി ഉള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
പല ഗ്രഹങ്ങളും ഈ മാസം നെഗറ്റീവ് ആയ അവസ്ഥയിൽ ആണ്. ഈ മാസം ഒരു ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ഉണ്ടായിരിക്കും. അവയും നെഗടീവ് അവസ്ഥയിൽ ആണ്. അതിനാൽ യാതൊരു റിസ്കുകലും   എടുക്കാൻ പാടുള്ളതല്ല. ഈ മാസം ആദ്യ ആഴ്ച തന്നെ ശക്തമായ ചന്ദ്ര ഗ്രഹണം നിങ്ങളുടെ ജോലിയെ സ്വാധീനിക്കും. അൽപ നാളുകൾ ആയി ചെയ്തുവന്ന പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം ഉണ്ടാകാം . ജോലിയെ കുറിച്ചുള്ള ആകാംഷ വർധിക്കുന്ന മാസമാണ് ജൂൺ മാസം. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രാധാന്യം പല കാരണങ്ങളാൽ വർധിക്കും. അവ പോസിറ്റീവ് ആയ കാര്യങ്ങൾക്ക് വേണ്ടി ആകാൻ ശ്രദ്ധിക്കുക.

 മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ,   എന്നാ വിഷയങ്ങളെ കഴിഞ്ഞ മാസം മുതൽക്ക് തന്നെ ശുക്രൻ വിപരീത ഗതിയിൽ സ്വാധീനിക്കുന്നു. പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള അവസരങ്ങൾ ഉയർന്നു വരാം. ഈ ഡീലുകളിന്മേൽ നല്ല ശ്രദ്ധ ആവശ്യമാകും. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും. മാതാപിതാക്കൾ മുതോർന്ന വ്യക്തികൾ എന്നിവറെ കുറിച്ചുള്ള ആശങ്ക ഉണ്ടാകും പല വിധത്തിലുള്ള സമ്മർദ്ദം കുടുംബ ജീവിതത്തിൽ നിന്ന് ഈ അവസരം ഉണ്ടാകണം എന്നാണ്. മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. അത് വരെ ക്രിയേറ്റീവ് ജോലികളെ പുരോഗമാനപരമായി സ്വാധീനിക്കുന്നതാണ്. എന്നാൽ അതിനു ശേഷം ഈ ജോലികളിൽ തടസങ്ങൾ പ്രതീക്ഷ്ക്കുക. കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ഈ അവസരം റിസ്ക്‌ ഉള്ള ബിസിനസുകൾ ഏറ്റെടുക്കാൻ പാടുള്ളതല്ല. ടീം ചർച്ചകൾ, ഇവയിൽ വാഗ്വാദം എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP