Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യപ്രവർത്തകർക്ക് നേരെ ചീത്തവിളിയും ഭീഷണിയുമായി പ്രദേശവാസികൾ; കോവിഡ് സാമൂഹികവ്യാപന സാധ്യതാ പരിശോധനയ്ക്കു പോയവർക്ക് മടങ്ങേണ്ടി വന്നത് ജോലി പൂർത്തിയാക്കാനാകാതെ

ആരോഗ്യപ്രവർത്തകർക്ക് നേരെ ചീത്തവിളിയും ഭീഷണിയുമായി പ്രദേശവാസികൾ; കോവിഡ് സാമൂഹികവ്യാപന സാധ്യതാ പരിശോധനയ്ക്കു പോയവർക്ക് മടങ്ങേണ്ടി വന്നത് ജോലി പൂർത്തിയാക്കാനാകാതെ

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കോവിഡ് സാമൂഹികവ്യാപന സാധ്യതാ പരിശോധനയ്ക്കു പോയ ആരോഗ്യപ്രവർത്തകർ പരിസരവാസികളുടെ ഭീഷണി. ഇതോടെ, ആരോ​ഗ്യ പ്രവർത്തകർ ജോലി പൂർത്തിയാക്കാതെ മടങ്ങി. കുമ്പള പെർവാഡ് കടപ്പുറത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 16 പേരുടെ സ്രവം പരിശോധനയ്ക്കെടുക്കാൻ പോയതായിരുന്നു നാലു ഡോക്ടർമാരടങ്ങുന്ന എട്ടംഗസംഘം. കടപ്പുറത്ത് സാമൂഹിക ഉപകേന്ദ്രത്തിലായിരുന്നു സ്രവമെടുപ്പ്. 12 പേരുടെ എടുത്തപ്പോഴേക്ക് ഒരുകൂട്ടമാളുകൾ ചീത്തവിളിയും ഭീഷണിയുമായി പാഞ്ഞടുക്കുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു.

ഇത്തരം പരിപാടികൾ നടത്തിയാൽ ഇവിടെയും രോഗവ്യാപനമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വാഹനം തകർക്കാനും ശ്രമമുണ്ടായി. കുമ്പള പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഒരുവയസ്സുള്ള കുഞ്ഞിന്റെയടക്കം നാലുപേരുടെകൂടി സ്രവം എടുക്കേണ്ടിയിരുന്നു. ഭയന്ന ഇവർ എടുക്കാതെ പിൻവാങ്ങി.മെഡിക്കൽ ഓഫീസർ ഡോ. ദിവാകര റായിയുടെ പരാതിയിൽ 20 ആളുടെ പേരിൽ കേസെടുത്തതായി കുമ്പള ഇൻസ്‌പെക്ടർ പ്രമോദ് അറിയിച്ചു. ഡോ. സിദ്ധാർഥ് രവീന്ദ്രൻ, ഡോ. ഷാഹിൻ ഹ്‌സദ, ഡോ. ദിവ്യ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വന്ന കോവിഡ് ബാധിതരുമായി ഇടപഴകുന്നവരുടെ പട്ടിക ആരോഗ്യപ്രവർത്തകർ തയ്യാറാക്കുന്നുണ്ട്. ഈ പട്ടികയിൽ പെടുന്നവരെയാണ് നിശ്ചിതകേന്ദ്രങ്ങളിൽ വിളിച്ചുവരുത്തി സ്രവം പരിശോധനയ്ക്കെടുക്കുന്നത്. ഓരോ കേന്ദ്രത്തിനും ദിവസം നേരത്തേ നിശ്ചയിക്കും. അതനുസരിച്ചാണ് സംഘം സ്രവമെടുക്കാൻ ചെല്ലുന്നത്. അതിനുശേഷം ഈ കേന്ദ്രങ്ങൾ അടച്ചിടും. തിങ്കളാഴ്ച രാവിലെ ബദിയടുക്കയിൽ സ്രവമെടുപ്പ് നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP