Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നമ്മുടെ ഇദ്ദേഹം ഇങ്ങനെ ആയിപ്പോയി; സ്വയം പരിഹാസ്യനാകാൻ തീരുമാനിച്ച് ഇറങ്ങിപുറപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല; 'ബഡായി ബംഗ്ലാവ്' ആരോപണത്തിൽ രമേശ് ചെന്നിത്തലയെ 'തേച്ചൊട്ടിച്ച്' പിണറായി വിജയൻ

നമ്മുടെ ഇദ്ദേഹം ഇങ്ങനെ ആയിപ്പോയി; സ്വയം പരിഹാസ്യനാകാൻ തീരുമാനിച്ച് ഇറങ്ങിപുറപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല; 'ബഡായി ബംഗ്ലാവ്' ആരോപണത്തിൽ രമേശ് ചെന്നിത്തലയെ 'തേച്ചൊട്ടിച്ച്' പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ ബഡായി ബംഗ്ലാവെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി. സ്വയം പരിഹാസ്യനാകാൻ തീരുമാനിച്ച് ഇറങ്ങി പുറപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനാകില്ലെന്നും ഏത് ബഡായിയാണ് താൻ പറഞ്ഞിട്ടുള്ളതെന്ന് പോയി നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കണമെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടല്ലേ, ഞാൻ എന്താണ് പറയുന്നതെന്ന് കൃത്യമായി നിങ്ങൾ മാത്രമല്ല, നിങ്ങളിലൂടെ ഈ നാടും കേട്ടുകൊണ്ടിരിക്കുകയാണ്. ഏത് ബഡായിയാണ് ഞാൻ പറഞ്ഞിട്ടുള്ളതെന്ന് നിങ്ങളൊന്ന് പോയി നോക്കണം. ഞാൻ വിശദാംശങ്ങളിലേക്കൊന്നും പോകുന്നില്ല. ഇന്നിപ്പോ കുറേ കാര്യങ്ങൾ പറഞ്ഞല്ലോ. ഇന്ന് പറഞ്ഞതിൽ ഏതാണ് ബഡായി? ബഡായി എന്ന് പറഞ്ഞാൽ പൊങ്ങച്ചം പറച്ചിലാണ്. ഏതിലാണ് പൊങ്ങച്ചം പറച്ചിലുണ്ടായിട്ടുള്ളത്. അത് നോക്കു നിങ്ങൾ. സ്വയം പരിഹാസ്യനാകാൻ തീരുമാനിച്ച് ഇറങ്ങിപുറപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ല. നിങ്ങൾ അത് മനസിലാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ കാര്യത്തിൽ ചോദ്യങ്ങൾ ചോദിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ഒരു പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന കാര്യം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, നമ്മുടെ ഇദ്ദേഹം ഇങ്ങനെ ആയിപ്പോയി. അത് നിങ്ങളെങ്കിലും മനസിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്'.

നേരത്തേ, മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നു എന്നുള്ള കോൺ​ഗ്രസ് നേതാക്കളുടെ ആരോപണങ്ങൾക്കും ഉരുളയ്ക്ക് ഉപ്പേരി എന്നവിധം മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. താനിപ്പോൾ കളിക്കാത്തത് രാഷ്ട്രീയം മാത്രമാണെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞിരുന്നു. കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന സമയത്ത് തനിക്കു രാഷ്ട്രീയം കളിക്കാൻ സമയമില്ലെന്നും താനിപ്പോൾ കളിക്കാത്തത് അതുമാത്രമാണെന്നും ആയിരുന്നു പിണറായി നേരത്തേ വ്യക്തമാക്കിയത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും കേരളത്തിൽ നിന്നുള്ള എംപിമാരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും യുഡിഎഫ് കൺവീനറും എംപിയുമായ ബെന്നി ബഹനാൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം റിയാലിറ്റി ഷോ ആണെന്ന് കെ.മുരളീധരൻ എംപിയും പരിഹസിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾക്കുള്ള മറുപടിയാണ് നേരത്തേ പിണറയി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP