Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിനെതിരായ യുദ്ധത്തിൽ തേരാളിയായി ഡോ. വി​ശ്വാ​സ് മേ​ത്ത; പോ​രാ​ട്ടം ജ​ന​കീ​യ ​യു​ദ്ധ​മാ​യി മാ​റ​ണ​മെ​ന്ന് പുതിയ ചീഫ് സെക്രട്ടറി; ജ​ന​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ള​ണമെന്നും മുന്നറിയിപ്പ്

കോവിഡിനെതിരായ യുദ്ധത്തിൽ തേരാളിയായി ഡോ. വി​ശ്വാ​സ് മേ​ത്ത; പോ​രാ​ട്ടം ജ​ന​കീ​യ ​യു​ദ്ധ​മാ​യി മാ​റ​ണ​മെ​ന്ന് പുതിയ ചീഫ് സെക്രട്ടറി; ജ​ന​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ള​ണമെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം ജ​ന​കീ​യ​യു​ദ്ധ​മാ​യി മാ​റ​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​ർ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ പോ​രാ. ജ​ന​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ നി​ല​കൊ​ള്ള​ണം- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രതികരിക്കുവെയാണ് വിശ്വാസ് മേത്ത കോവിഡ് പ്രതിരോധത്തിൽ തന്റെ നയം വ്യക്തമാക്കിയത്. ഭാര്യ പ്രീതി മേത്തയ്ക്കൊപ്പം ഇന്നലെ രാവിലെ 9.35 നാണ് സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി അദ്ദേഹം ചുമതലയേറ്റത്.

പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് പൂച്ചെണ്ടു നൽകി സ്വാഗതമാശംസിച്ചു. തുടർന്നു ചുമതല കൈമാറി. അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ടി.കെ.ജോസ്, ആശ തോമസ്, രാജേഷ് കുമാർ സിങ്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജയിൽ ഡിജിപി ഋഷിരാജ് സിങ്, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന കോ​വി​ഡ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി പ​ങ്കെ​ടു​ത്തു.ക​ഴി​വി​ന്​ അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ സേ​വി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്ന് സ്ഥാ​ന​മൊ​ഴി​ഞ്ഞ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് പ​റ​ഞ്ഞു. സ്ഥാ​ന​മേ​റ്റെ​ടു​ത്ത ശേ​ഷം പ്ര​ള​യം, നി​പ, കോ​വി​ഡ് തു​ട​ങ്ങി നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടേ​ണ്ടി വ​ന്നു. മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ടാ​നാ​യി എ​ന്ന ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് വി​ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്ത നേരത്തെ ആരോഗ്യം, വിദ്യാഭ്യാസം, റവന്യു, ജലവിഭവം ഉൾപ്പെടെയുള്ള വകുപ്പുകളുടെ മേധാവിയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ജോ. സെക്രട്ടറിയായും പ്രവർത്തിച്ചു. രാജസ്ഥാനിലെ ഉദയ്പുർ ജില്ലയിലെ ദുംഗാർപുർ സ്വദേശിയാണ്.

1985ൽ ഐപിഎസ് നേടിയ അദ്ദേഹം അടുത്ത ശ്രമത്തിലാണ് ഐഎഎസ് നേടിയത്. ജിയോളജിയിൽ ബിരുദാനന്തര ബിരുദമുണ്ട്. പിന്നീടു എംബിഎയും പൂർത്തിയാക്കി. കൾചറൽ ടൂറിസത്തിൽ പിഎച്ച്ഡിയും നേടി. ഹിന്ദി ഗായകൻ മുകേഷിന്റെ പാട്ടുകളുടെ ആരാധകനായ അദ്ദേഹം പൊതുവേദികളിലും പാടാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP