Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് ബാധിതരായി മരണമടയുന്ന പ്രവാസി കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ച് ബഹ്‌റൈൻ നവകേരള

സ്വന്തം ലേഖകൻ

നാളിതുവരെയായി സംസ്ഥാനസർക്കാർ പ്രവാസികളോട് കാണിച്ചു വരുന്ന എല്ലാ സഹായങ്ങൾ വാക്കും ആദ്യമേ ബഹ്റൈൻ നവകേരള നന്ദി അറിയിക്കുന്നു

കൊറോണ കാരണം കേരളത്തിൽ വെറും ആറു പേർ മരണമടഞ്ഞപ്പോൾ, വിദേശരാജ്യങ്ങളിലായി 132 മലയാളി പ്രവാസികളാണ് മരണമടഞ്ഞത്. ഇത്തരത്തിൽ മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങൾ പോലും നാട്ടിലുള്ള ബന്ധുക്കൾക്ക് കാണാനാകാതെ, അതാത് രാജ്യങ്ങളിൽ സംസ്‌കരിക്കുകയാണ് ചെയ്തു വരുന്നത്.

മരണമടഞ്ഞ പ്രവാസികളിൽ ഭൂരിപക്ഷവും താണവരുമാനക്കാരായ സാധാരണ പ്രവാസികൾ ആണ്. അവരെ ആശ്രയിച്ചു കഴിയുന്ന നാട്ടിലെ കുടുംബങ്ങൾ ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള ബാധ്യത കേരളസമൂഹത്തിനും സർക്കാരിനും ഉണ്ട്.

കൊറോണ കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ ദുരിതകാലത്ത്, വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ നാട്ടിലുള്ള കുടുംബത്തിന് കേരളസർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും, നോർക്ക വഴി അത് ഉടനെ അവർക്ക് കൈമാറണമെന്നും നവകേരള നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.

അതോടൊപ്പം അത്തരം പാവപ്പെട്ട കുടുംബങ്ങൾക്ക് ഭാവി ജീവിതം കരുപ്പിടിപ്പിക്കാനായുള്ള സംവിധാനം ഒരുക്കാൻ വേണ്ടി, പ്രായോഗികമായ പദ്ധതികൾ നോർക്ക വഴി തയ്യാറാക്കി നടപ്പിലാക്കണമെന്നും സർക്കാരിന്റെ തുടർന്നുള്ള എല്ലാ പ്രവർത്തങ്ങൾക്കും പിന്തുണയും വിജയാശംസ നേരുകയും ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP