Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈരളിയുടെ വ്യാജ പ്രചാരണം സർക്കാർ പിടിപ്പുകേട് മറച്ചുവയ്ക്കാൻ: ബഹ്റൈൻ കെ.എം.സി.സി

സ്വന്തം ലേഖകൻ

മനാമ: ഗൾഫ് നാടുകളിൽ ദുരിതത്തിലായവരെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സി ഏർപ്പെടുത്തിയ പ്രത്യേക ചാർട്ടർ വിമാന സർവീസിനെതിരെ കൈരളി നടത്തുന്ന വ്യാജ പ്രചാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബഹ്റൈൻ കെ.എം.സി.സി. ഗൾഫ് നാടുകളിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പ്രയാസത്തിലായവരെയാണ് ചാർട്ടർ വിമാന സർവീസിലൂടെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നത്. കെ.എം.സി.സി അടക്കമുള്ള പല കാരുണ്യ സംഘടനകളും ടിക്കറ്റിന് ഒരേ തുക ഈടാക്കിയാണ് ചാർട്ടർ വിമാന സർവീസ് നടത്തുന്നത്. നേരത്തെ ദുരിതത്തിലായ നിരവധി പേരെ സൗജന്യ ടിക്കറ്റുകൾ നൽകി വന്ദേഭാരത് മിഷനിലൂടെ കെ.എം.സി.സി നാട്ടിലേക്കെത്തിച്ചിട്ടുണ്ട്. വാസ്തവം ഇതായിരിക്കെ കെ.എം.സി.സിയെ മാത്രം ലക്ഷ്യംവച്ച് നടത്തുന്ന കൈരളിയുടെ ഈ വ്യാജ പ്രചാരണം മാധ്യമ ധർമത്തിന്റെ ലംഘനമാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കളൽ എന്നിവർ പറഞ്ഞു.

സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പ്രവാസികളെ കൈയൊഴിഞ്ഞപ്പോഴാണ് ചെറിയൊരു ശതമാനം പ്രവാസികൾക്കെങ്കിലും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി അടക്കമുള്ള കാരുണ്യം സംഘടനകൾ ചാർട്ടേഡ് വിമാന സർവീസുമായി രംഗത്തെത്തിയത്. നിലവിൽ 200 ഓളം പ്രവാസികൾക്ക് കോവിഡ് കാരണം ജീവൻ നഷ്ടമായിട്ടും ഗൾഫിലെ പ്രവാസികളുടെ ഭീതിതമായ സാഹചര്യം അവഗണിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് പ്രവാസികളോടുള്ള ക്രൂരതയാണ്. ഭരണപക്ഷ മാധ്യമത്തിന്റെ ഈ പ്രവൃത്തിയിലൂടെ സംസ്ഥാന സർക്കാരിന്റെ പ്രവാസികളോടുള്ള അവണന എത്രത്തോളമുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. പ്രവാസികൾക്ക് ക്വാറന്റീൻ സൗകര്യം ഒരുക്കുന്നതിലെയും മറ്റുമുള്ള സർക്കാർ അനാസ്ഥ പുറത്തുവന്നതിലെ രോഷമാണ് ഇടതുപക്ഷ മാധ്യമങ്ങൾക്കും അണികൾക്കുമുള്ളത്. അതിനാലാണ് ഇത്തരത്തിൽ അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചുവിടുന്നതെന്നും പ്രവാസികളുടെ ശബ്ദമായി കെ.എം.സി.സി എന്നും മുന്നിലുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP