Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊലപാതകത്തിന് ശേഷം പ്രതിയെ രക്ഷപെടാൻ സഹായിച്ച സൂരജിന്റെ സഹോദരി കേസിൽ പ്രതിയാകും; പ്രതിക്ക് ഒളിച്ചിരിക്കാൻ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; സൂരജിന് പാമ്പുകളോടുള്ള താൽപ്പര്യം വെളിപ്പെടുത്തിയ അയൽവാസി യുവതിയുടെ മൊഴി വമ്പൻ ട്വിസ്റ്റായി; അമ്മ രേണുകയും പ്രതിയായാൽ കുടുംബത്തിലെ എല്ലാവരും അഴിക്കുള്ളിലാകും; വിനയാകുന്നത് മൊഴികളിലെ വൈരുദ്ധ്യം

കൊലപാതകത്തിന് ശേഷം പ്രതിയെ രക്ഷപെടാൻ സഹായിച്ച സൂരജിന്റെ സഹോദരി കേസിൽ പ്രതിയാകും; പ്രതിക്ക് ഒളിച്ചിരിക്കാൻ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; സൂരജിന് പാമ്പുകളോടുള്ള താൽപ്പര്യം വെളിപ്പെടുത്തിയ അയൽവാസി യുവതിയുടെ മൊഴി വമ്പൻ ട്വിസ്റ്റായി; അമ്മ രേണുകയും പ്രതിയായാൽ കുടുംബത്തിലെ എല്ലാവരും അഴിക്കുള്ളിലാകും; വിനയാകുന്നത് മൊഴികളിലെ വൈരുദ്ധ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യമെന്ന് സൂചന. ഇതോടെയാണ് കുഴിച്ചട്ട സ്വർണം പോലും പൊലീസിന് കിട്ടിയത്. ഉത്രയെ കൊന്നത് സാമ്പത്തിക ലക്ഷ്യം വച്ചാണെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ കണ്ടെടുക്കൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്. നേരത്തെ, ഉത്രയുടെ സ്വർണാഭരണങ്ങൾ വീടിനടുത്തുള്ള റബർ തോട്ടത്തിൽ കണ്ടെത്തി. 36 പവൻ തൂക്കമുള്ള ആഭരണങ്ങൾ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു.

സൂരജിന്റെ വീട്ടുകാരെ പ്രതി ചേർക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കുകയാണ് അന്വേഷണ സംഘം. പാമ്പിനെ ആയുധമാക്കിയ കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിലടക്കം നിയമോപദേശം തേടി ുന്നോട്ടു പോയാൽ മതിയെന്നാണ് ഉന്നതതല നിർദ്ദേശം. കൊലപാതകത്തെക്കുറിച്ച് തന്റെ വീട്ടുകാർക്കും ബോധ്യമുണ്ടായിരുന്നുവെന്ന പ്രതി സൂരജിന്റെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുന്നു. അന്വേഷണം വഴിതിരിക്കാൻ തെറ്റായ മൊഴികൾ പ്രതി നൽകുന്നുവെന്ന സംശയം ദൂരീകരിക്കുന്നതിനാണ് വിശദ പരിശോധന. അതേ സമയം, കൊലപാതകത്തിനു ശേഷം പ്രതിയെ രക്ഷപെടാൻ സഹായിച്ചതിന്റെ പേരിൽ സൂരജിന്റെ സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും. വീട്ടിൽ നിന്ന് സ്വർണം കണ്ടെടുത്തത് നിർണ്ണായകമാണ്.

സ്വർണം കാണിച്ചു കൊടുത്തത് സുരേന്ദ്രനണ്. സൂരജിന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളും പരിശോധിക്കും. സൂരജ് മുൻപും പാമ്പിനെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് അച്ഛൻ മൊഴി നൽകി. സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളിൽ വൈരുധ്യമുള്ളതിനാൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തും. സൂരജിന് പാമ്പുകളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാകുന്നു. സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയതായാണ് മൊഴി. ഉത്ര പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് അറിഞ്ഞപ്പോഴാണ് വിവരം വെളിപ്പെടുത്തിയത്. ഉത്രയുടെ മരണം അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴാണ് ഇത് വെളിപ്പെടുത്തിയത്.

അടൂരിലെ വീട്ടിൽ സൂരജ് പാമ്പുമായി എത്തിയത് കണ്ടിരുന്നു. ആ പാമ്പാണോ കടിച്ചതെന്ന സംശയവും സ്ത്രീ ഉന്നയിക്കുന്നു. ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിന് ശേഷം സൂരജിൽ പരിഭ്രമ ലക്ഷണങ്ങൾ കണ്ടതായി ഉത്രയുടെ സഹോദരൻ വിഷു മൊഴി നൽകി. ഉത്രയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തിയതായി കണ്ടെത്തി. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ ഒരു ഭാഗം സ്വന്തം വീട്ടുകാർക്ക് നൽകിയതായാണ് സൂരജിന്റെ മൊഴി. ആഡംബര ജീവിതത്തിനായി ബാക്കി ഉപയോഗിച്ചെന്ന് കരുതുന്നു. വിദഗ്ധമായാണ് സൂരജ് ചോദ്യം ചെയ്യലിൽ മൊഴി നൽകുന്നത്. മുതിർന്ന അഭിഭാഷകന്റെ സേവനം സൂരജ് തേടിയിരുന്നു. ഇതിനും പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്.

സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരേയും ഇന്ന് ചോദ്യം ചെയ്യും. ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. സൂരജിന്റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്തരയുടെ സ്വർണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിക്ക് ഒളിച്ചിരിക്കാൻ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയപ്പോൾ സൂരജിന് ഒളിവിൽ പോകാൻ സൗകര്യമൊരുക്കിയത് സഹോദരി സൂര്യയാണെന്നതിനുള്ള തെളിവും ലഭിച്ചിട്ടുണ്ട്. സൂരജിനു പാമ്പുപിടുത്തത്തിൽ പരിശീലനം ലഭിച്ചത് ആരിൽ നിന്നാണെന്നും അന്വേഷണം നടത്തുന്നുണ്ട്. യുട്യൂബിൽ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം പൂർണമായി വിശ്വസിക്കുന്നില്ല.

ക്രൈംബ്രാഞ്ച് സംഘം രണ്ടാം തവണയാണ് അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പു നടത്തി.ത്. യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ അശോകിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്നു. ഫോറൻസിക് , റവന്യു സംഘവും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്‌സ് , ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.

തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ജീവനക്കാർ വീടിന്റെ സ്‌കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറി. സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.പിന്നീട് അടൂരിൽ എത്തി സ്വർണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും തുറന്ന് പരിശോധിച്ചു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അതിനിടെ ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട്, സ്‌പെഷ്യൽ ബ്രാഞ്ച് പത്തനംതിട്ട ഡിവൈഎസ്‌പി. എസ് ആർ. ജോസ് സൂരജിന്റെ കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP