Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ വ്യാജ പ്രൊഫൈലിന്റെ ചിത്രവുമായി നടി അംബിക; ഇതു താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും മുന്നറിയിപ്പ്

തന്റെ വ്യാജ പ്രൊഫൈലിന്റെ ചിത്രവുമായി നടി അംബിക; ഇതു താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ഫേസ്‌ബുക്കിന്റെ തുടക്കം മുതൽ ഫേക് ഐഡികളുമായി ചിലർ രം​ഗത്ത് എത്തി. ശക്തമായ നടപടികൾ ഇതിനെതിരെ ഫ്യ്സ്ബുക്ക്തന്നെ സ്വീകരിക്കാറ ണ്ടെങ്കിലും ഇപ്പോഴും വ്യാജ അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണ്. സെലിബ്രിറ്റികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് സമൂഹ മാധ്യമങ്ങളിൽ എത്തുന്ന സംഭവങ്ങളും കുറവല്ല. ഏറ്റവുമൊടുവിൽ, തന്റെ വ്യാജനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത് പഴയകാല നടി അംബിക‌യാണ്.

തന്റെ പേരിലുള്ള വ്യാജ പ്ര‌ൊഫൈലിന്റെ ചിത്രം പങ്കു വച്ച താരം ഇതു താനല്ലെന്നും ആരും ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കുറിച്ചു. അംബികയുടെ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് പിന്തുണയുമായി എത്തിയത്. പരാതിയുമായി മുന്നോട്ടു പോകണമെന്ന് ചിലർ പറഞ്ഞപ്പോൾ മറ്റു ചിലർ ഫേസ്‌ബുക്കിൽ തന്നെ സംഭവം റിപ്പോർട്ട് ചെയ്ത് വ്യാജനെ കുടുക്കണമെന്ന് നിർദ്ദേശിച്ചു.

നേരത്തെയും പല താരങ്ങൾക്കും ഇത്തരത്തിൽ വ്യാജന്മാരുടെ ശല്യം നേരിട്ടിട്ടുണ്ട്. വ്യാജന്മാരിൽ നിന്ന് രക്ഷപെടാനാണ് ഫേസ്‌ബുക്ക് ‘നീല ടിക്ക്’ എന്ന ബാഡ്ജ് സെലിബ്രിറ്റികൾക്കും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും നൽകിയത്. എന്നാൽ അതില്ലാത്തവർ പിന്നെയും ഈ വ്യാജന്മാരുടെ വേട്ടയ്ക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്.

ഒരു കാലത്ത് സ്ക്രീനിൽ നിറഞ്ഞു നിന്ന താരമായിരുന്നു നടി അംബിക. 1970 കളിലും 80 കളിലും നടിയുടെ തിരക്കേറിയ ദിനങ്ങളായിരുന്നു. എന്നാൽ 1990 നു ശേഷം അംബികയെ സിനിമാരംഗത്ത് കാണാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP