Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റ്; പൊലീസുകാരനെതിരെ നടപടി; സിപിഎം സൈബർ സംഘം സമൂഹമാധ്യമം വഴി വ്യക്തിഹത്യ നടത്തുന്നതായി എംപിയുടെ ആരോപണം

മറുനാടൻ ഡെസ്‌ക്‌

ആലത്തൂർ: രമ്യ ഹരിദാസ് എംപിക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട പൊലീസുകാരനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അപകീർത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകൾ ചേർത്താണ് പറമ്പിക്കുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിനൂപിനെതിരെ കേസെടുത്തത്.

എംപിയെ ഫേസ്‌ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി സ്വദേശി മുന്ന മുനാറക്, ഈ പോസ്റ്റ് ഷെയർ ചെയ്ത സന്തോഷ്, ഹരിത, റെനിൽ, ഹരി എന്നിവർക്കെതിരെ എംപി ആലത്തൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ സിപിഎം സൈബർ സംഘം സമൂഹമാധ്യമം വഴി തുടർച്ചയായി ഹീനമായ വ്യക്തിഹത്യ നടത്തുന്നതായി എംപി പരാതിയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP