Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛന് എല്ലാം അറിയാം എന്ന് സൂരജ്; അടൂർ പറക്കോട്ടെ വീട്ടിന് അടുത്തുള്ള റബർ തോട്ടത്തിൽ കുഴിച്ചിട്ടത് 37.5 പവൻ സ്വർണം; സ്വർണം കുഴിച്ചിട്ടത് രണ്ടുപൊതികളിലായി; സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തതും അച്ഛൻ സുരേന്ദ്രൻ; കൊലപാതക വിവരം അറിയാമായിരുന്ന സുരേന്ദ്രൻ ഒടുവിൽ അറസ്റ്റിൽ; കൂടുതൽ ചോദ്യം ചെയ്യാനായി കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി; സൂരജിന്റെ അമ്മയെയും സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും; ദൃക്‌സാക്ഷികൾ ഇല്ലാത്ത ഉത്രകൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്

അച്ഛന് എല്ലാം അറിയാം എന്ന് സൂരജ്; അടൂർ പറക്കോട്ടെ വീട്ടിന് അടുത്തുള്ള റബർ തോട്ടത്തിൽ കുഴിച്ചിട്ടത് 37.5 പവൻ സ്വർണം; സ്വർണം കുഴിച്ചിട്ടത് രണ്ടുപൊതികളിലായി; സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തതും അച്ഛൻ സുരേന്ദ്രൻ; കൊലപാതക വിവരം അറിയാമായിരുന്ന സുരേന്ദ്രൻ ഒടുവിൽ അറസ്റ്റിൽ; കൂടുതൽ ചോദ്യം ചെയ്യാനായി കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി; സൂരജിന്റെ അമ്മയെയും സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും; ദൃക്‌സാക്ഷികൾ ഇല്ലാത്ത ഉത്രകൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്

വിനോദ് വി നായർ

 കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കൊലപാതത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഭർത്താവ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ രാത്രി വൈകിയും നടന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ഒടുവിലാണ് അറസ്റ്റ്. സൂരജിന്റെ മാതാവിനെയും സഹോദരിയെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തേക്കും. ഇവർക്ക് കുറ്റകൃത്യത്തെപ്പറ്റി അറിയാം എന്നാണ് പൊലീസ് കരുതുന്നത്. ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും ലോക്കറും പരിശോധിക്കും.

അഞ്ചൽ ഏറം സ്വദേശി ഉത്രയെ (25) കരിമൂർഖനെകൊണ്ട് കൊത്തിച്ച് കൊന്ന കേസിൽ ഭർത്താവ് നേരത്തെ അറസ്റ്റിലായിരുന്നു. ലോക്കറിൽ സൂക്ഷിച്ചതെന്ന് പറയുന്ന 98 പവൻ സ്വർണ്ണത്തിൽ 37.5 പവൻ പൊലീസ് കണ്ടെടുത്തൂ. സൂരജിന്റെ അടൂരിലെ വീട്ടിനടുത്തെ റബ്ബർ തോട്ടത്തിൽ രണ്ട് പൊതികളിലായി കുഴിച്ചിട്ട നിലയിലാണ് സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്. സുരേന്ദ്രൻ തന്നെയാണ്് സ്വർണം കുഴിച്ചിട്ട സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്തതും. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് പറഞ്ഞതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇതേ തുടർന്നാണ്് സുരേന്ദ്രന്റെ അറ്സറ്റ്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ പൊലീസിന് സ്വർണം വീണ്ടെടുപ്പിലൂടെ വഴിത്തിരുവിലേക്കാണ് എത്തിയിരിക്കുന്നത്. വിവാഹ സമയത്ത് ഉത്രയുടെ കുടുംബം 98 പവന്റെ ആഭരണങ്ങളാണ് നൽകിയിരുന്നത്. സ്വർണ്ണാഭരണങ്ങൾ അടൂരിലെ ബാങ്ക് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഉത്രുടെ മരണത്തിന് മുമ്പ് സ്വർണം സൂരജ് എടുത്തിട്ടുണ്ടെന്ന സംശയം കൊലപാതക ശേഷം ഉത്രയുടെ കുടുംബം ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാർച്ച് രണ്ടിന് ആദ്യം അണലിയെക്കൊണ്ട് കടിപ്പിക്കും മുൻപ് രാവിലെ സൂരജ് സ്വർണം ലോക്കറിൽ നിന്ന് മാറ്റിയിരുന്നു. ബാക്കി 50 പവനോളം ഇനി കണ്ടെത്താനുണ്ട്.

അതിനിടെ സൂരജ് മുമ്പും വീട്ടിൽ പാമ്പിനെ കൊണ്ടുന്നതായി കണ്ടിട്ടുണ്ടെന്ന് പിതാവ് മൊഴി നൽകിയതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. സൂരജ് പല തവണ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നതായി അമ്മക്കും സഹോദരിക്കും അറിയാമായിരുന്നെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ കുടുംബത്തെ ഒന്നടങ്കം സൂരജിന്റെ കൂട്ടു പ്രതികളായി ചേർക്കാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്തർ തള്ളിക്കളയുന്നില്ല. സ്ത്രീധ പീഡനത്തിനും ഗാർഹിക പീഡനത്തിന്റെയും പേരിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ വനിതാ കമ്മീഷനും കേസ് എടുത്തിരുന്നു.

കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു. അടൂരിലെ സ്വർണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വർണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതും സൂരജിന്റെ പിതാവ് അറിസ്റ്റിൽ ആവുന്നതും.

അതിനിടെ സൂരജിന്റെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാമ്പിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോക് അറിയിച്ചു.

സൂരജിന് പാമ്പുപിടുത്തത്തിൽ പരിശീലനം ലഭിച്ചത് ആരിൽ നിന്നാണെന്നും അന്വേഷിക്കുന്നുണ്ട്. യുട്യൂബിൽ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം പൂർണമായി വിശ്വസിക്കുന്നില്ല. കൊലപാതകത്തിനുശേഷം സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഉത്രയുടെ വീട്ടിൽനിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചത്. സൂരജിന് ഒളിവിൽക്കഴിയാനുള്ള സഹായവും സുഹൃത്തുക്കൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.

പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞാലുടൻ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങാൻ വനംവകുപ്പും കോടതിയിൽ അപേക്ഷ നൽകുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരിൽ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലിൽ നിന്നാണെന്ന് വനംവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. തന്റെ സ്വർണാഭരണങ്ങൾ ഒരുലക്ഷം രൂപയ്ക്ക് പണയം വെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു.വീട്ടുകാർ നൽകാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കർ സ്ഥലം എഴുതി നൽകാത്തതിനെച്ചൊല്ലി സൂരജിന്റെ കുടുംബാംഗങ്ങൾ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാൾ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പുപിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP