Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇന്നലെ ഞങ്ങൾ ഇവിടെ റിസീവ് ചെയ്തത് 40 വയസുള്ള മലയാളിയെ ആണ്; റോഡിൽ വീണിട്ട് കോവിഡാണോ എന്ന് പേടിച്ച് ആരും അടുത്തില്ല..ഒടുവിൽ ആംബുലൻസുകാരാ ഇവിടെ കൊണ്ടുവന്നത്; നെഞ്ചുപൊട്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്; ആരും അനാവശ്യമായി പുറത്തിറങ്ങരുത്; മരണം കണ്ടും ഡെഡ്ബോഡി പാക്ക് ചെയ്തും ഞങ്ങൾക്കു മടുത്തു: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ കുവൈറ്റിലെ മലയാളി നഴ്‌സുമാരുടെ കണ്ണീരിൽ കുതിർന്ന അപേക്ഷ

'ഇന്നലെ ഞങ്ങൾ ഇവിടെ റിസീവ് ചെയ്തത് 40 വയസുള്ള മലയാളിയെ ആണ്; റോഡിൽ വീണിട്ട് കോവിഡാണോ എന്ന് പേടിച്ച് ആരും അടുത്തില്ല..ഒടുവിൽ ആംബുലൻസുകാരാ ഇവിടെ കൊണ്ടുവന്നത്; നെഞ്ചുപൊട്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്; ആരും അനാവശ്യമായി പുറത്തിറങ്ങരുത്; മരണം കണ്ടും ഡെഡ്ബോഡി പാക്ക് ചെയ്തും ഞങ്ങൾക്കു മടുത്തു: ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ കുവൈറ്റിലെ മലയാളി നഴ്‌സുമാരുടെ കണ്ണീരിൽ കുതിർന്ന അപേക്ഷ

മറുനാടൻ മലയാളി ബ്യൂറോ

 കുവൈറ്റ്‌സിറ്റി: കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളികൾ അടക്കമുള്ളവരുടെ മരണസംഖ്യ ഏറുകയാണ്. കാസർകോഡ് സ്വദേശി കുഴഞ്ഞുവീണ് മരിച്ച വാർത്ത ഇന്ന് കേട്ടു. ഏഴ് പേരാണ് ഇന്നും ഇന്നലെയുമായി കൊറോണ ബാധിച്ചും മറ്റു കാരണങ്ങളാലും കുവൈറ്റിൽ മരണമടഞ്ഞത്. അതേസമയം, ഗൾഫ് രാജ്യങ്ങൾ പൊതുവെ അടച്ചിടൽ അവസാനിപ്പിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങുകയാണ്. കോവിഡിന് ഒപ്പം ജീവിക്കുക എന്ന നയം സ്വീകരിച്ച് നീങ്ങുന്നതിനിടയിലും പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കുറവില്ല. ഈ സാഹചര്യത്തിൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ആളുകൾ മാസ്‌ക് വയ്ക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും അനാവശ്യമായി പുറത്തിറങ്ങരുതേയെന്ന് അപേക്ഷിക്കുകയാണ് കുവൈറ്റിൽ ജോലി ചെയ്യുന്ന ഒരുകൂട്ടം മലയാളി നഴ്‌സുമാർ. ആശുപത്രി ഡ്യൂട്ടിക്കിടെ എടുത്ത വീഡിയോയിൽ അവർ കരഞ്ഞുപറയുന്നു, ഡെഡ് ബോഡികൾ കണ്ടുമടുത്തു..ദയവായി നിങ്ങൾ പുറത്തിറങ്ങരുത്. നെഞ്ചുപൊട്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്. ആരും അനാവശ്യമായി പുറത്തിറങ്ങരുത്. ദയവുചെയ്ത് എല്ലാവരും ഗവൺമെന്റ് പറയുന്നത് പാലിക്കുക. മരണം കണ്ടും ഡെഡ്ബോഡി പാക്ക് ചെയ്തും ഞങ്ങൾക്കു മടുത്തു'

നഴ്‌സുമാരുടെ വാക്കുകൾ ഇങ്ങനെ:

'12 മണിക്കൂർ ഡ്യൂട്ടിക്കിടെയാണ് ഞങ്ങൾ രാവിലെ നിങ്ങളോട് സംസാരിക്കുന്നത്. കുറച്ചുകാര്യങ്ങൾ നിങ്ങളോട് ഷെയർ ചെയ്യാനുണ്ട്. അതായത് നമ്മൾ കുവൈറ്റില് നമുക്കറിയാമല്ലോ ഇപ്പോൾ നമ്മുടെ രാജ്യം ഇപ്പോ എത് രീതിയിലാണ് കടന്നുപോകുന്നതെന്ന്. അതായത് കോവിഡിന് മുന്നിൽ എല്ലാവരും പകച്ചുനിൽക്കുകയാണ്. കുവൈറ്റ് ഭരണകൂടം നമുക്ക് ചെയ്ത് തരാൻ പറ്റുന്നതെല്ലാം കഴിവിന്റെ പരമാവധി ചികിത്സയുടെ കാര്യത്തിൽ അടക്കം ചെയ്യുന്നുണ്ട്. എന്നാൽ, എത്രത്തോളം നമ്മൾ ഉപയോഗിച്ചു എന്ന നമ്മൾക്ക് പറയാൻ അറിയില്ല.

അതായത് ഇന്ന് ഒരുദിവസം കൊണ്ട് ഇവിടെ കർഫ്യു എല്ലാം തീരുകയാണ്. അതുകൊണ്ട് ഇന്ന് തുറന്നുവിട്ടു ഫ്രീഡം കിട്ടി എന്നാരും വിചാരിക്കരുത്. കാരണം ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ നെഞ്ചിന്റെ ഉള്ളിൽ നിന്ന് ഞങ്ങൾ കെഞ്ചി പറയുകയാണ്. നിങ്ങൾ അത്യാവശ്യമുള്ള കാര്യത്തിന് മാത്രമേ പുറത്തുപോകാവു..അല്ലാതെ വെറുതെ പുറത്തുപോകരുത്. ഇന്നലെ തന്നെ ഞങ്ങൾ നൈറ്റ് ഡ്യൂട്ടി വരുമ്പോൾ എന്തോരം ആൾക്കാരുടെ തിരക്കാണ്. എല്ലാവരുടെയും മുഖത്ത് മാസ്‌കുണ്ട്. ഒരാളും പ്രോപ്പറായി മാസ്‌ക് ധരിച്ചിട്ടില്ല. മിക്കവരുടെയും മാസ്‌ക് വായുടെ താഴെ. മാസ്‌ക് ഉണ്ടെന്നു കരുതി ആരും ഇറങ്ങി നടക്കരുത്.

ഇവിടെ ആശുപത്രികളിൽ വന്ന് കണ്ടാലേ നിങ്ങൾക്ക് മനസ്സിലാകൂ. പേഷ്യന്റ് ഇവിടെ കിടന്ന് ഒരിറ്റ് ശ്വാസത്തിന് വേണ്ടി പിടയുന്നത് കണ്ടാലേ മനസിലാകു. ഉള്ളുതുറന്നു പറയട്ടെ.. അത്രയക്ക് അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ നിങ്ങൾ പുറത്തുപോകാവൂ. സർക്കാർ പറയുന്ന കാര്യം അംഗീകരിച്ച് നിങ്ങൾ മുന്നോട്ട് പോകണം. ഇന്നലെ തന്നെ 7 മണിക്ക് ഞങ്ങൾ ഇവിടെ റിസീവ് ചെയ്തത് 40 വയസുള്ള മലയാളിയെ ആണ്. തെരുവിൽ വീണിട്ട് കോവിഡാണോ എന്ന് പേടിച്ച് ആരും അടുത്തില്ല. ഒടുവിൽ ആംബുലൻസുകാരാ ഇവിടെ കൊണ്ടുവന്നത്. അതുകൊണ്ട് ഞങ്ങൾ പിന്നേ പിന്നേം പറയുകാ നിങ്ങൾ പുറത്തിറങ്ങരുത്. എല്ലാവർക്കും അവരുടെ ഫാമിലിയാ വലുത്. ഞങ്ങൾക്കും അത. 120 ഓളം സ്റ്റാഫുണ്ടായിരുന്ന ഇവിടെ ഇപ്പോൾ ആളെണ്ണം ചുരുങ്ങി ഷിഫ്റ്റിൽ എട്ടും ഒമ്പതും പത്തും പേരുണ്ടായിരുന്നത് മൂന്നും നാലുമായി. ദിവസം രണ്ടും മൂന്നും പേര് കൊഴിഞ്ഞുപൊക്കോണ്ടിരിക്കുവാ.

'ഞങ്ങളുടെ അവസ്ഥയും നിങ്ങൾ മനസിലാക്കണം. ഞങ്ങളുടെ ഇടയിൽ നിന്നും ആളുകൾ കെഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുകയാണ്. എട്ട് മണിക്കൂർ ഡ്യൂട്ടിയുണ്ടായിരുന്ന ഞങ്ങൾക്കിപ്പോൾ 12 മണിക്കൂറാണ് ഡ്യൂട്ടി. നിങ്ങളു കൂടി വിചാരിച്ചാൽ മാത്രമെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുകയുള്ളൂ. നമുക്കൊന്ന് രക്ഷപ്പെടണ്ടേ. ഞങ്ങൾക്കൊന്ന് ഇരിക്കണ്ടേ... ഞങ്ങൾക്കും ഒന്ന് വിശ്രമിക്കണ്ടേ.... നെഞ്ചുപൊട്ടിയാണ് ഞങ്ങൾ സംസാരിക്കുന്നത്. ആരും അനാവശ്യമായി പുറത്തിറങ്ങരുത്. ദയവുചെയ്ത് എല്ലാവരും ഗവൺമെന്റ് പറയുന്നത് പാലിക്കുക. മരണം കണ്ടും ഡെഡ്ബോഡി പാക്ക് ചെയ്തും ഞങ്ങൾക്കു മടുത്തു'.

അനുഭവത്തിന്നാണ് പറയുന്നത്...നിങ്ങൾ കർഫ്യു അവസാനിച്ചാലും ദയവായി പുറത്തിറങ്ങരുത് എന്ന അപേക്ഷയോടെയാണ് നഴ്‌സുമാർ വീഡിയോ അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP