Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹം തീരുമാനിച്ചിരുന്നത് ട്രിവാൻഡ്രം ക്ലബിൽ വെച്ച് നടത്താൻ; ലോക്ക് ഡൗൺ കാരണം വിവാഹവേദി മാറ്റിയത് വധുഗൃഹത്തിലേക്ക്; പങ്കെടുത്തത് ഇരുപതിലും താഴെ ആളുകൾ മാത്രം; എല്ലാവരും ആശംസകൾ നേർന്നത് ഫോൺ മുഖേന; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന്റെ വിവാഹം പോലെ അതിലളിതമായി മേയർ കെ.ശ്രീകുമാറിന്റെ മകന്റെ വിവാഹവും

വിവാഹം തീരുമാനിച്ചിരുന്നത് ട്രിവാൻഡ്രം ക്ലബിൽ വെച്ച് നടത്താൻ; ലോക്ക് ഡൗൺ കാരണം വിവാഹവേദി മാറ്റിയത് വധുഗൃഹത്തിലേക്ക്; പങ്കെടുത്തത് ഇരുപതിലും താഴെ ആളുകൾ മാത്രം; എല്ലാവരും ആശംസകൾ നേർന്നത് ഫോൺ മുഖേന; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന്റെ വിവാഹം പോലെ അതിലളിതമായി മേയർ കെ.ശ്രീകുമാറിന്റെ മകന്റെ വിവാഹവും

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊറോണയെ അതിജീവിച്ച് കേരളം വിവാഹങ്ങളിലേക്ക് കാലെടുത്ത് വയ്ക്കുന്നു. ലോക്ക് ഡൗണിന്റെ ആലസ്യം വെടിഞ്ഞ് വിവാഹങ്ങൾ സജീവമായതോടെ കേരളവും ഒപ്പം ഉണരുകയാണ്. അനന്തപുരിയെ ഇളക്കി മറിച്ച് നടക്കേണ്ടിയിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന്റെ വിവാഹം കഴിഞ്ഞ വെള്ളിയാഴ്ച നടന്നത് പത്തിൽ താഴെ മാത്രം ബന്ധുക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ്. നാല് മണിക്കൂറോളം കൊല്ലത്തേക്കുള്ള വധൂ ഗൃഹത്തിലേക്കും മടക്കയാത്രയ്ക്കും എടുത്തപ്പോൾ വിവാഹത്തിനു എടുത്തത് താലികെട്ടാനും ഹാരം കൈമാറാനും ഉള്ള സമയം മാത്രം. അന്ന് കടകംപള്ളിയുടെ മകന്റെ വിവാഹത്തിൽ ഉറ്റ ബന്ധുവായി പോയ തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന്റെ മകന്റെ വിവാഹമാണ് ഇന്നു കഴിഞ്ഞത്.

മേയർ കെ.ശ്രീകുമാറിന്റെയും എസ്.അജിതയുടെയും മകൻ ഡോ.സമർ ശ്രീകുമാറും ഇലിപ്പോട് സൗരഭ്യയിൽ രാജേന്ദ്രൻ പ്രസന്ന ദമ്പതികളുടെ മകൾ രമ്യയും തമ്മിലുള്ള വിവാഹമാണ് ഇന്നു ഉച്ചയോടെ തിരുമലയ്ക്കടുത്തുള്ള വധൂ ഗൃഹത്തിൽ നടന്നത്. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വെച്ച് വെച്ച് നടത്താൻ തീരുമാനിച്ച വിവാഹം ലോക്ക് ഡൗൺ കാരണം തിരുമലയുള്ള വധൂ ഗൃഹത്തിലേക്ക് മാറ്റുകയായിരുന്നു.ലോക്ക് ഡൗൺ കാരണം അതി ലളിതമായാണ് മേയറുടെ മകന്റെ വിവാഹവും കഴിഞ്ഞത്.

ഉറ്റ ബന്ധുക്കൾ ആയി ഇരുപത്തി താഴെ പേർ മാത്രമാണ് ഇരുഭാഗത്ത് നിന്നുമായി ഈ വിവാഹത്തിലും പങ്കെടുത്തത്. നേരിട്ട് പങ്കുകൊള്ളാൻ കഴിയാത്തതിനാൽ ആശംസകളുടെ പ്രവാഹമാണ് മേയറുടെ ഫോണിലേക്ക് വന്നത്. പ്രമുഖരായി പങ്കെടുത്തത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വികെ.പ്രശാന്ത് എംഎ‍ൽഎ കില ചെയർമാൻ വി.ശിവൻ കുട്ടി എന്നിവർ മാത്രമാണ്. പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിട്ട്യുട്ട് ഓഫ് ഡയബറ്റിക്‌സിൽ മെഡിക്കൽ ഓഫീസറാണ് മേയറുടെ മകനായ ഡോ.സമർ ശ്രീകുമാർ. പിഎച്ച്ഡി ചെയ്യുകയാണ് രമ്യ. വരന്റെയും വധുവിന്റെയും വീടുകൾ സിറ്റിക്കുള്ളിൽ തന്നെയായതിനാൽ ജില്ല കടന്നുപോലും യാത്ര ചെയ്യേണ്ട ആവശ്യവും വന്നില്ല. ഇന്നു തന്നെയാണ് വിവാഹം തീരുമാനിച്ചിരുന്നത്. പക്ഷെ ലോക്ക് ഡൗൺ കാരണം തീയതി മാറ്റുകയോ മുഹൂർത്തത്തിൽ വ്യത്യാസം വരുകയോ ചെയ്തില്ല. എല്ലാവരെയും ക്ഷണിക്കാനും തീരുമാനിച്ചിരുന്നു. പക്ഷെ ലോക്ക് ഡൗൺ ആയതിനാൽ വിവാഹം എല്ലാവരെയും ഫോൺ അറിയിക്കുക മാത്രം ചെയ്തു.

കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ വെച്ച് അതിവിപുലമായി നടക്കേണ്ടിയിരുന്ന കടകംപള്ളിയുടെ മകന്റെ വിവാഹമാണ് ലോക്ക് ഡൗൺ കാരണം കൊല്ലത്തെ വധൂ ഗൃഹത്തിലേക്ക് മാറ്റിയത്. ട്രിവാൻഡ്രം ക്ലബിൽ നടക്കേണ്ട മേയറുടെ മകന്റെ വിവാഹം നടന്നത് വധൂ ഗൃഹത്തിലും. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കേണ്ടിയിരുന്ന അടുത്തടുത്ത ദിവസങ്ങളിൽ നടന്ന ഇരുവിവാഹങ്ങളിലും ആരും സംബന്ധിക്കുകയും ഉണ്ടായില്ല. എല്ലാവരും നേരിലും ഫോണിലും ആശംസകൾ കൈമാറുകമാത്രം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP