Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അംഗപരിമിതയായ ജീവനക്കാരിക്ക് ചികിത്സാ അവധി നിഷേധിച്ച് കണ്ണില്ലാത്ത ക്രൂരത; സർക്കാർ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരിയുടെ ദുരവസ്ഥയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും; ശമ്പള കുടിശിക അടക്കം ആനുകൂല്യങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കെ വി നിരഞ്ജൻ

കോഴിക്കോട്: സർവീസിൽ സ്ഥിരപ്പെടുത്തപ്പെട്ട അംഗപരിമിതയായ ജീവനക്കാരി താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്ത കാലയളവിൽ ഹൃദയ ശസ്ത്രക്രിയക്കായി എടുത്ത അവധിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. കോഴിക്കോട് മൊകേരി ഗവൺമെന്റ് കോളേജിൽ ജോലി ചെയ്യുന്ന ബീനക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്. ബീനയുടെ ഭർത്താവ് രാമകൃഷണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

2009 ലാണ് ബീന സാനിറ്റേഷൻ വർക്കറായി ജോലിയിൽ ചേർന്നത്. 2018 ഡിസംബർ മുതൽ 2019 ജൂൺ വരെയാണ് ചികിത്സക്കായി അവധിയെടുത്തത്. താത്കാലിക ജീവനക്കാരിയായതിനാൽ അവധി അനുവദിക്കാൻ കഴിയില്ലെന്ന് അധികൃതർ നിലപാടെടുത്തു. എന്നാൽ അവധി അപേക്ഷ നൽകിയ ശേഷം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബീനയെ സർവീസിൽ സ്ഥിരപ്പെടുത്തി.

അപേക്ഷയിൽ അനുഭാവപൂർവം നടപടി സ്വീകരിക്കാൻ സർക്കാരിന് എഴുതിയതായി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. അവധി അപേക്ഷ നൽകിയ ശേഷം സ്ഥിരപ്പെടുത്തിയാൽ അവധി അപേക്ഷ നിയമ പ്രകാരം അനുവദിക്കേണ്ടതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. 6 മാസത്തിലധികം ജോലിക്ക് ഹാജരാകാൻ കഴിയാതിരുന്നത് ഹൃദയ ശസ്ത്രക്രിയ കാരണമാണ്. അംഗ പരിമിതയായ ബീനക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാൻ അർഹതയുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP