Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗുരുവായൂരിലും കല്യാണ മണ്ഡപങ്ങളിലും 50 പേരുടെ പരിധിയിൽ വിവാഹ ചടങ്ങുകൾ നടത്താം; വിദ്യാലയങ്ങൾ തുറക്കുന്നത് ജൂലൈയിലോ അതിന് ശേഷമോ; രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കും; എല്ലാ സീറ്റിലും ഇരുന്ന് യാത്രചെയ്യാം; ഔട്ട്ഡൗർ സിനിമാ ഷൂട്ടിംഗിൽ 50 പേരിൽ കൂടാൻ പാടില്ല; ചാനലുകളിൽ ഇൻഡോർ ഷൂട്ടിങിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂവെന്നും നിർദ്ദേശം; എട്ടാം തിയ്യതിക്ക് ശേഷം വേണ്ട ഇളവുകൾ കേന്ദ്രത്തെ അറിയിക്കും; കണ്ടോൺമെന്റ് സോണിൽ പൂർണ ലോക്ക്ഡൗണെന്നും മുഖ്യമന്ത്രി

ഗുരുവായൂരിലും കല്യാണ മണ്ഡപങ്ങളിലും 50 പേരുടെ പരിധിയിൽ വിവാഹ ചടങ്ങുകൾ നടത്താം; വിദ്യാലയങ്ങൾ തുറക്കുന്നത് ജൂലൈയിലോ അതിന് ശേഷമോ; രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കും; എല്ലാ സീറ്റിലും ഇരുന്ന് യാത്രചെയ്യാം; ഔട്ട്ഡൗർ സിനിമാ ഷൂട്ടിംഗിൽ 50 പേരിൽ കൂടാൻ പാടില്ല; ചാനലുകളിൽ ഇൻഡോർ ഷൂട്ടിങിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂവെന്നും നിർദ്ദേശം; എട്ടാം തിയ്യതിക്ക് ശേഷം വേണ്ട ഇളവുകൾ കേന്ദ്രത്തെ അറിയിക്കും; കണ്ടോൺമെന്റ് സോണിൽ പൂർണ ലോക്ക്ഡൗണെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ അമ്പതു പേർ എന്ന പരിധിവെച്ച് വിവാഹ ചടങ്ങുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാലയങ്ങൾ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനു ശേഷമോ മതിയെന്നാണ് സർക്കാർ കരുതുന്നതെന്നും ഇക്കാര്യം കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹത്തിന് മാത്രം അനുവാദം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കണ്ടെയ്ന്മെന്റ് സോണിൽ ജൂൺ 30 വരെ പൂർണ്ണ ലോക്ക്ഡൗൺ. സംസ്ഥാനത്തേക്ക് അതിർത്തിക്ക് പുറത്ത് നിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കാം. രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം. കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താം. 50 പേരിൽ കൂടുതൽ പാടില്ല. ചാനലുകളിൽ ഇൻഡോർ ഷൂട്ടിങിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂ.പൊതുമരാമത്ത് ജോലികൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പത്ത് ദിവസത്തേക്ക് പാസ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോൾ പ്രഥമ പരിഗണന പ്രതിരോധമാർഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.രോഗം രൂക്ഷമായി പടർന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈൻ ഘട്ടങ്ങൾ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്‌മെന്റിനും മാത്രം ഊന്നൽ നൽകി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടൽ കൊണ്ടാണ്.

കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനം. കോവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാൽ മികവറിയാം. ഒരു രോഗിയിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തിൽ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളിൽ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തിൽ ആദ്യ മൂന്ന് കേസ് വുഹാനിൽ നിന്നെത്തി. ഇവരിൽ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാൻ നമുക്ക് സാധിച്ചു.

ഇന്ത്യയിൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ജനുവരി 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 19 ന് സംസ്ഥാനം ഉത്തരവിറക്കി. 21 ന് സ്‌ക്രീനിങ്ങിന്റെ മാനദണ്ഡം തീരുമാനിച്ചു. 26 ന് ആദ്യ കേസ് രേഖപ്പെടുത്തി. അപ്പോഴേക്കും നമ്മൾ രോഗവ്യാപനം തടയാനുള്ള സംവിധാനം ഏർപ്പെടുത്തി. അടുത്ത ഘട്ടത്തിൽ കേരളത്തിലെ കോവിഡ് കേസുകളിൽ 75 ശതമാനം പുറത്ത് നിന്ന് വന്നതും 25 ശതമാനം സമ്പർക്കത്തിലൂടെയും ഉണ്ടായി. ഈ സാഹചര്യത്തിൽ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പർ 0.45 ആക്കി നിലനിർത്താനായി. ലോകശരാശരി മൂന്നായിരുന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.

മറിച്ചായിരുന്നു അവസ്ഥയെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. കൊവിഡിന്റെ സീരിയൽ ഇന്റർവെൽ അഞ്ച് ദിവസമാണ്. രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാൻ വേണ്ട സമയമാണിത്. കേരളത്തിലേത് മൂന്നാണെന്ന് കരുതിയാൽ കേരളത്തിലെ 670 കേസുകൾ 14 ദിവസം കൊണ്ട് 25000 ആകേണ്ടതാണ്. ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താൽ മരണനിരക്ക് 250 കവിയും. കേരളത്തിൽ അതല്ല സംഭവിച്ചത്. അതിന് കാരണം രോഗം തടയാൻ വേണ്ട ട്രേസിങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ്. വലിയ വിപത്തിനെ ഇങ്ങിനെയാണ് നാം തടഞ്ഞത്. അതുകൊണ്ട് ഹോം ക്വാറന്റൈനും കോണ്ടാക്ട് ട്രേസിങും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.

രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകൾ 30 ഓളം കണ്ടെത്തിയില്ലേയെന്ന് ചിലർ ചോദിക്കുന്നു. അത് സമൂഹിക വ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് ചോദിക്കപ്പെട്ടേക്കാം. ഈ 30 കേസുകളും സാമൂഹിക വ്യാപനമല്ല. എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളിൽ അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും പൂർണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പിൽ ബന്ധപ്പെടാനാകാതെ പോയേക്കാം. അത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അത്തരം സംഭവങ്ങൾ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതൽ ടെസ്റ്റ് നടത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 57പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത്. 18പേർ രോഗമുക്തി നേടി. കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ ഇന്നലെ മരമണടഞ്ഞതായും അദ്ദേഹം അറിയിച്ചു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. 55 പേർ പുറത്തുനിന്ന് വന്നവരാണ്. കാസർകോട് 14 മലപ്പുറം 14, തൃശൂർ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി 1 എന്നിങ്ങനെയാണ് പോസറ്റീവായവർ. 27 പേർ വിദേശത്തുനിന്നും വന്നവരാണ്. 28 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ഒരാൾ എയർപേർട്ട് ജീവനക്കാരനാണ്. ഒരാൾ ആരോഗ്യപ്രവർത്തകനുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP