Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൈനിക കാന്റീനുകളിൽ ഇനി വിദേശ ഉത്പ്പന്നങ്ങൾ ഇല്ല; ആയിരം ഇനങ്ങൾ ഒഴിവാക്കിയത് സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി; പുറന്തള്ളപ്പെട്ടവയിൽ കിൻഡർ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോർലിക്സ് ഓട്സ്, യൂറേക്ക ഫോർബ്സ്, അഡിഡാസ് ബോഡി സ്‌പ്രേ തുടങ്ങി ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ

സൈനിക കാന്റീനുകളിൽ ഇനി വിദേശ ഉത്പ്പന്നങ്ങൾ ഇല്ല; ആയിരം ഇനങ്ങൾ ഒഴിവാക്കിയത് സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി; പുറന്തള്ളപ്പെട്ടവയിൽ കിൻഡർ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോർലിക്സ് ഓട്സ്, യൂറേക്ക ഫോർബ്സ്, അഡിഡാസ് ബോഡി സ്‌പ്രേ തുടങ്ങി ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സായുധ സൈനിക വിഭാഗങ്ങളുടെ കാന്റീനുകളിൽ നിന്ന് ഇറക്കുമതി ചെയ്ത ആയരത്തിൽ അധികം ഉൽപ്പന്നങ്ങൾ ഒഴിവാക്കി. കിൻഡർ ജോയ്, ന്യൂടേല്ല, ടിക് ടാക്, ഹോർലിക്സ് ഓട്സ്, യൂറേക്ക ഫോർബ്സ്, അഡിഡാസ് ബോഡി സ്്രേപ തുടങ്ങി ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉൽപ്പന്നങ്ങളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പകരം ആഭ്യന്തരമായി ഉത്പാദിപ്പിച്ച ഉത്പ്പന്നങ്ങൾ വിൽ്പ്പനയ്ക്ക് വെയ്ക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം ശക്തമായി നടക്കുമ്പോൾ തന്നെയാണ് സൈനിക കാന്റീനുകളിൽ നിന്നും വിദേശ ഉൽപ്പന്നങ്ങളും ഒഴിവാക്കിയിരിക്കുന്നത്.

കേന്ദ്ര സായുധ പൊലീസ് സേനയുടെ എല്ലാ കാന്റീനുകളും ജൂൺ ഒന്ന് മുതൽ തദ്ദേശീയ ഉത്പ്പന്നങ്ങൾ മാത്രമായിരിക്കും വിൽക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, എൻഎസ്ജി, അസം റൈഫിൾസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പത്ത് ലക്ഷത്തോളം പേരുടെ 50 ലക്ഷം കുടുംബാംഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ.

ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനത്തിന് അനുസൃതമായി, സ്വദേശി ഉത്പ്പന്നങ്ങൾ മാത്രമേ ജൂൺ ഒന്ന് മുതൽ സായുധ പൊലീസ് സേന കാന്റീനുകൾ വഴി വിൽക്കുകയുള്ളൂയെന്ന് അർദ്ധസൈനിക വിഭാഗങ്ങൾക്ക് അയച്ച കത്തിൽ കെപികെബി പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്നും ഉത്പ്പന്നം തിരിച്ചുള്ള വിവരങ്ങൾ തേടിയെന്നും അവർ കത്തിൽ പറഞ്ഞു.

കമ്പനികൾ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ഉൽപ്പന്നങ്ങളെയും മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു. കാറ്റഗറി 1ൽ ഇന്ത്യയിൽ പൂർണ്ണമായും നിർമ്മിച്ച ഉൽപ്പന്നങ്ങളാണുള്ളത്. കാറ്റഗറി 2ൽ അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തതും എന്നാൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ചതോ കൂട്ടിച്ചേർത്തതോ ആയ ഉത്പ്പന്നങ്ങളാണുള്ളത്. കാറ്റഗറി 3ൽ പൂർണ്ണമായും ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങളും. കാറ്റഗറി 1, കാറ്റഗറി 2 എന്നിവയ്ക്ക് കീഴിലുള്ള ഉത്പ്പന്നങ്ങൾ വിൽപനയ്ക്കും അനുവദിക്കും. കാറ്റഗറി 3ന് കീഴിലുള്ള ഉത്പ്പന്നങ്ങൾ ഡി ലിസ്റ്റ് ചെയ്യപ്പെടും. ജൂൺ ഒന്ന് മുതൽ ഇവയുടെ വിൽപ്പന അനുവദിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP