Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ കാമുകനൊപ്പമുള്ള ഓർമചിത്രവുമായി ദീപിക പദുകോൺ; ക്യൂട്ട് എന്ന് കമന്റ് ചെയ്ത് ഭർത്താവ് രൺവീർ സിങും; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ  

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗണിനെ തുടർന്ന് ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നുണ്ട്. ഭർത്താവ് രൺവീർ സിങ്ങിന്റെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് 'യേ ജവാനി ഹേ ദീവാനി' എന്ന സിനിമയെക്കുറിച്ച് ദീപിക പങ്കുവെച്ച പോസ്റ്റാണ്. താരത്തിന്റെ മുൻ കാമുകൻ രൺബീർ കപൂറാണ് ചിത്രത്തിൽ നായകനായി എത്തിയത്. മികച്ച വിജയം നേടിയ ചിത്രത്തിന്റെ ലുക്ക് ടെസ്റ്റിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

2013 മെയ് 31നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഏഴ് വർഷം പൂർത്തിയാവുന്ന വേളയിലാണ് താരം രൺബീറുമൊത്തുള്ള രണ്ട് മനോഹര ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് ദീപികയുടെ ഭർത്താവ് രൺവീർ സിങ്ങിന്റെ കമന്റാണ്. ക്യൂട്ട് എന്നാണ് താരം കുറിച്ചത്.

 

      View this post on Instagram

Our very first look test...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP