Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് അടിസ്ഥാന സൗകര്യം ഒരുക്കാതെ; പാവങ്ങളുടെ പരിമിതികൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ പതിവുപോലെ പരാജയം; ഇത് കുറ്റകരമായ വീഴ്ചയെന്നും മുല്ലപ്പള്ളി

വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് അടിസ്ഥാന സൗകര്യം ഒരുക്കാതെ; പാവങ്ങളുടെ പരിമിതികൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ പതിവുപോലെ പരാജയം; ഇത് കുറ്റകരമായ വീഴ്ചയെന്നും മുല്ലപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഓൺലൈൻ ക്ലാസ് ലഭിച്ചില്ലെന്നും ഇത് സർക്കാരിന്റെ കുറ്റകരമായ വീഴ്ചയാണെന്നും കെ.പിസി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലെന്ന് കേരള സർക്കാർ നടത്തിയ 'സമഗ്ര ശിക്ഷ കേരള' സർവയിലൂടെ വ്യക്തമാണ്. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് കണക്ഷൻ ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട കുട്ടികൾക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.സാധാരണക്കാരായ രക്ഷകർത്താക്കളുടെ കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾക്കായി തുക ചെവാക്കുന്നത് അധികസാമ്പത്തിക ബാധ്യതയായി കാണരുത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എത്ര തുക ചെലവാക്കുന്നതും മുതൽക്കൂട്ട് തന്നെയാണ്.

തീരദേശ,ആദിവാസി,മലയോര മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ പഠനം ലഭ്യമായില്ലെന്ന് പരക്കെ പരാതിയുണ്ട്.ഇത് കുട്ടികൾക്ക് ഭരണഘടന ഉറപ്പ് നൽകിയ വിദ്യാഭ്യാസ അവകാശ നിഷേധമാണ്. സർക്കാർ ചെലവിൽ സൗജന്യമായി ഇത്തരം സൗകര്യങ്ങൾ ഒരുക്കിയ ശേഷം പഠനം ആരംഭിക്കുന്നതായിരുന്നു ഉചിതം.

പാവങ്ങളുടെ പരിമതികൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ പതിവുപോല ഒരു പരാജയമാണ്.വിദ്യാഭ്യാസത്തിലൂടെ തുല്യതയെന്ന സങ്കൽപ്പമാണ് തകരുന്നത്. കനത്തമഴമൂലം വൈദ്യുതബന്ധം തകരാറിലായി വിദ്യാർത്ഥികൾക്ക് പൂർണ്ണമായും ക്ലാസുകൾ നഷ്ടമായെന്നും ആക്ഷേപമുണ്ട്.ഇക്കൊല്ലം കനത്തമഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.

വിക്ടേഴ്സ് ചാനലിന് എല്ലാ ഡി.റ്റി.എച്ച് പൽറ്റ്ഫോമിലും ലഭ്യത ഉറപ്പുവരുത്തുന്നതിലും വിദ്യാഭ്യാസ വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണം.വിക്ടേഴ്സ് ചാനലിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞതും സഹായിച്ചതും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരാണ്.വിദ്യാർത്ഥികളുടെ പഠനം അപകടത്തിലാക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP