Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തിൽ അജയ്യർ തന്നെ വിജയിക്കും; ആരോഗ്യപ്രവർത്തകരോടുള്ള മോശം പെരുമാറ്റമോ, അതിക്രമമോ വെച്ച് പൊറുപ്പിക്കില്ല; അവർ സൈനിക വേഷം അണിയാത്ത പട്ടാളക്കാർ; ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങളിൽ താക്കീത് നൽകി മോദി  

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ജീവിതം തന്നെ ബലിയർപ്പിച്ച് പോരാടുന്ന ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്ന നടപടി വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് എന്ന അദൃശ്യശത്രുവിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർ അജയ്യരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തിൽ അജയ്യർ തന്നെ വിജയിക്കും.

ആരോഗ്യപ്രവർത്തകർക്കെതിരായ മോശം പെരുമാറ്റമോ, അതിക്രമമോ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി. ആരോഗ്യ പ്രവർത്തകർ സൈനികരെ പോലെ തന്നെയാണ്. അവർക്ക് യൂണിഫോം ഇല്ലെന്നേ ഉള്ളൂ. ബംഗളൂരു രാജീവ് ഗാന്ധി സർവകലാശാലയിലെ സിൽവർ ജൂബിലി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

മെയ്ക്ക് ഇൻ ഇന്ത്യയെ മുൻനിർത്തി ടെലി മെഡിസിനിൽ ഉൾപ്പെടെ പുതിയ മാതൃകകളെ കുറിച്ച് ആലോചന വേണമെന്നും പ്രധാനമന്ത്രി. ലോകം ഇന്ത്യയിലെ മെഡിക്കൽ സമൂഹത്തെ ഉറ്റുനോക്കുകയാണെന്നും പ്രധാനമന്ത്രി. ഒരു കോടിയോളം പിപിഇ കിറ്റുകൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ച് വിതരണം ചെയ്തതായും പ്രധാനമന്ത്രി.12 കോടി ആളുകൾ ആരോഗ്യസേതു ആപ്പ് ഡൗൺ ലോഡ് ചെയ്തതായും മോദി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP