Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എയർഏഷ്യ ഡോക്ടർമാർക്കായി 50,000 സൗജന്യ സീറ്റുകൾ നൽകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: എയർഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകൾക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടർമാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി 'എയർഏഷ്യ റെഡ്പാസ്' എന്ന പേരിൽ ആഭ്യന്തര സർവീസുകളിൽ 50,000 സീറ്റുകൾ സൗജന്യമായി നല്കും.

2020 ജൂലൈ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ സൗകര്യപ്രദമായ ഏതു ദിവസമാണ് യാത്ര ചെയ്യാൻ സാധിക്കുന്നതെന്നു കാണിച്ച് ഡോക്ടർമാർ അവരുടെ രജിസ്‌ട്രേഷൻ നമ്പരും തിരിച്ചറിയൽ രേഖയും എന്ന ലിങ്കിലേയ്ക്ക് അയച്ചുകൊടുക്കണം. ജൂൺ 12 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. എയർഏഷ്യ റെഡ്പാസ് ഉപയോഗിക്കുന്നവർക്ക് എയർപോർട്ടിൽ മുൻഗണനാ ബോർഡിങ് അനുവദിക്കും. എയർഏഷ്യയുടെ ആഭ്യന്തരശൃംഖലയിൽ ഒരു വശത്തേയ്ക്കുള്ള യാത്രയ്ക്കു മാത്രമായിരിക്കും റെഡ്പാസ് ഉപയോഗിക്കാൻ സാധിക്കുക.

കഴിഞ്ഞ കുറെ മാസങ്ങളായി ആദരണീയമായ മൂല്യങ്ങളും നിശ്ചയദാർഢ്യവും ശക്തിയും കാഴ്ചവച്ച ഡോക്ടർമാരെ ആദരിക്കുന്നതിനാണ് ഈ ഉദ്യമമെന്ന് എയർഏഷ്യ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അങ്കൂർ ഗാർഗ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമായി ക്ഷീണമറിയാതെ പരിശ്രമിച്ചവരോടുള്ള നന്ദി അറിയിക്കുന്നതിനൊപ്പം അവരുടെ പ്രിയപ്പെട്ടവരോടൊപ്പം ചേരുന്നതിനുള്ള അവസരം ഒരുക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

അതിഥികളുടെയും കാബിൻ ക്രൂവിന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി എയർഏഷ്യ മെഡിക്കൽ പ്രഫഷണലുകൾക്കും അധികാരികൾക്കുമൊപ്പം പ്രവർത്തിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വിമാനങ്ങളിൽ ഉയർന്ന ശുചിത്വം ഉറപ്പുവരുത്തുകയും ഏതുതരത്തിലുള്ള പകർച്ചവ്യാധികളുടെയും വ്യാപനം പരമാവധി കുറയ്ക്കുന്നതിനുമാണ് എയർഏഷ്യ പരിശ്രമിക്കുന്നത്.

ആശുപത്രികളിലെ ഓപ്പറേഷൻ മുറികൾ ശുചീകരിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനത്തിന് സമാനമായ ഹൈ എഫിഷ്യൻസി പാർട്ടികുലേറ്റ് അറസ്റ്റേഴ്‌സ് ഫിൽറ്ററേഷൻ സംവിധാനമാണ് എയർഏഷ്യയുടെ എ320 വിമാനത്തിൽ ഉപയോഗിക്കുന്നത്. ഇത് 99.99 ശതമാനം പൊടിപടലങ്ങളും വൈറസ്, ബാക്ടീരിയ പോലെയുള്ള വായുവിലെ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് സഹായിക്കും.

കൂടാതെ തെർമ്മൽ സ്‌കാനിങ് അടക്കമുള്ള മാർഗങ്ങളിലൂടെ ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. എല്ലാ അതിഥികൾക്കും കസ്റ്റമൈസ് ചെയ്ത സുരക്ഷാ കിറ്റുകളും സാനിറ്റൈസറുകളും മുഖാവരണവും ഫേയ്‌സ് ഷീൽഡുകളും വിതരണം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP