Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡിജിറ്റൽ പഠനം വിദ്യാർത്ഥികളുടെ വർഷം നഷ്ടപ്പെടുത്താതെ കാത്തു, വെല്ലുവിളികൾ തുടരുന്നു: അസോച്ചം-പ്രൈമൂസ് പാർട്നഴ്സ് സർവേ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലോകം മുഴുവൻ ലോക്ക്ഡൗണിലായതോടെ പൂട്ടിയിടേണ്ടി വന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് തിരിയുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 466 വിദ്യാർത്ഥികൾക്കിടയിലും 483 അദ്ധ്യാപകർക്കിടയിലുമായി അസോച്ചം-പ്രൈമൂസ് പാർട്നഴ്സ് നടത്തിയ സംയുക്ത സർവേയിൽ വ്യക്തമായതാണിത്. സ്വകാര്യ, സർക്കാർ സ്‌കൂളുകളും കോളജുകളും ഉൾപ്പെടെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിദ്യാഭ്യാസ ആവാസവ്യവസ്ഥ മുഴുവനായും അഭിമുഖീകരിക്കുന്ന നിലവിലെ ഓൺലൈൻ സന്നദ്ധതയും വെല്ലുവിളികളും സർവേ വിശകലനം ചെയ്തു.

ലോക്ക്ഡൗൺ വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്നതിനും വിദ്യാഭ്യാസ തുടർച്ച ഉറപ്പാക്കുന്നതിനും, വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിനോട് ഇന്ത്യ പെട്ടെന്ന് പൊരുത്തപ്പെടേണ്ടതും പുനഃസ്ഥാപിക്കേണ്ടതും ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വിപ്ലവത്തിലേക്ക് നീങ്ങുന്നതിന് നമുക്ക് ലഭിച്ച മികച്ച അവസരമാണിതെന്നാണ് അസോച്ചം-പ്രൈമൂസ് പാർട്നഴ്സ് സംയുക്ത സർവെയിൽ പങ്കെടുത്തവർ പ്രതികരിച്ചത്. അതേസമയം, വീടുകൾ സ്‌കൂളുകൾക്ക് ബദലുമാകുന്നില്ല. ലോക്ക്ഡൗണിൽ അദ്ധ്യാപകരുമായുള്ള ഇടപെടൽ, സ്പോർട്ട്സ്, കല, മറ്റ് കായിക പ്രവർത്തനങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടതായി 88 ശതമാനം വിദ്യാർത്ഥികളും റിപ്പോർട്ട് ചെയ്തു.

ഉൾപ്രദേശങ്ങളിൽ ഓൺലൈൻ അല്ലെങ്കിൽ സാങ്കൽപിക ക്ലാസുകൾ നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ ലഭ്യതകളെക്കുറിച്ചും സർവെ റിപ്പോർട്ട് വിശകലനം ചെയ്തു. സർവെയിൽ പങ്കെടുത്ത 89 ശതമാനം പേർക്കും വിഭവങ്ങൾ പ്രാപ്യമാണെങ്കിലും അവരുടെ സ്ഥാപനങ്ങൾ ഇതിന് ആവശ്യമായ പിന്തുണ നൽകുന്നില്ല. റിമോട്ട് അല്ലെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർത്ഥികളുടെ സംശയങ്ങൾ തീർക്കാൻ അത്രകണ്ട് സാധിക്കുന്നില്ലെന്നാണ് 51 ശതമാനം അദ്ധ്യാപകരും പ്രതികരിച്ചത്.

വിദ്യാഭ്യാസ സേവനങ്ങളുടെ വിന്യാസത്തിലും വ്യതിയാനമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു ഭാഗത്ത് സാമ്പത്തിക ശേഷിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന സമയം ലഭിക്കുകയും സ്വകാര്യ സ്‌കൂളുകളും യൂണിവേഴ്സിറ്റികളും പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കുറച്ച് പഠന സമയം മാത്രമാണ് ലഭിക്കുന്നത്. അദ്ധ്യാപകരുടെ ശേഷി നിർണായകമാണ്. ബദൽ സംവിധാനങ്ങളെ ആശ്രയിക്കാനുള്ള സാധ്യത കൂടുതലുമാണ്. ഓൺലൈൻ ക്ലാസുകൾക്കായി 17 ശതമാനം സർക്കാർ അദ്ധ്യാപകർക്കാണ് പരിശീലനം ലഭിച്ചിട്ടുള്ളതെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിലെ 44 ശതമാനം അദ്ധ്യാപകർക്ക് ഇത് ലഭ്യമായിട്ടുണ്ട്.

തത്സമയ ഓൺലൈൻ ക്ലാസ് മുറികളിലൂടെയോ അല്ലെങ്കിൽ ഇമെയിൽ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി അയച്ച അസൈന്മെന്റുകൾ, വർക്ക്ഷീറ്റുകൾ എന്നിവപോലുള്ള രേഖകളിലൂടെയോ ആണ് ഉള്ളടക്ക വ്യാപനം സാധാരണ നടക്കുന്നതെന്ന് എന്ന് അസോച്ചം-പ്രൈമൂസ് സർവേ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ സർക്കാർ സ്‌കൂളും സ്വകാര്യ സ്‌കൂളും ഒരേ രീതിയാണ് പങ്കുവയ്ക്കുന്നത്. ഡിജിറ്റൽ പഠനത്തിന്റെ നിർവചനത്തിലെ വെല്ലുവിളികളെ പകർച്ചവ്യാധി ഉയർത്തിക്കാട്ടി.......ടെസ്റ്റുകളുടെ ഓൺലൈൻ സമർപ്പണം ഡിജിറ്റൽ പഠനമല്ല......അത് കൂടുതൽ സങ്കീർണ്ണമായ ഒരു ആവാസവ്യവസ്ഥയാണ്, അതിന് കൂടുതൽ വിഭവങ്ങളും തന്ത്രങ്ങളും ആവശ്യമാണ്.

കോവിഡ്-19 സ്‌കൂൾ വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണെന്നും പഠനം സൗകര്യപ്രദമാക്കാൻ ഡിജിറ്റൽ സംവിധാനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും ഒരു കുട്ടിയും വിട്ടുപോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ എഡ്ടെക് പോലുള്ള ഉത്തരവാദിത്ത മോഡലുകൾ ആവശ്യമാണെന്നും പ്രൈമൂസ് പാർട്ട്നഴ്സ് മാനേജിങ് ഡയറക്ടർ ചാരു മൽഹോത്ര പറഞ്ഞു. പരിഷ്‌കരണത്തിന്റെ വിഭവങ്ങൾ സ്വീകരിക്കുന്നില്ലെങ്കിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം വിഭജനത്തെ നിർവചിക്കുമെന്നും അവർ കൂട്ടിചേർത്തു.

പഠനത്തിന്റെ ഡിജിറ്റലൈസേഷൻ പ്രാപ്തമാക്കുന്നതിനായി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന് സമീപകാല സർക്കാർ പ്രഖ്യാപനങ്ങൾ ശ്രമിച്ചുവെന്നും അസോച്ചം-പ്രൈമൂസ് പാർട്നഴ്സ് സംയുക്ത സർവെ റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ വ്യവസായം ഈ വെല്ലുവിളി അവസരമായാണ് നോക്കികാണുന്നത്. സർക്കാർ ഈ അവസരം പിപിപി രീതിയിൽ കൂടുതൽ സ്വകാര്യവൽക്കരണത്തിന് ഉപയോഗിക്കണം. പ്രൊഫഷണൽ മാനേജ്മെന്റിനെ ഉപയോഗിച്ച് ബൃഹത്തായ പഠന പരിഹാരത്തിന് ശ്രമിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP