Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നാട് കാക്കാൻ കൈകോർക്കുക' വെൽഫെയർ പാർട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിന് തുടക്കമായി

'നാട് കാക്കാൻ കൈകോർക്കുക' വെൽഫെയർ പാർട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിന് തുടക്കമായി

സ്വന്തം ലേഖകൻ

പാലക്കാട്: 'നാട് കാക്കാൻ കൈകോർക്കുക' വെൽഫെയർ പാർട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിൻ ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴയിൽ മൃഗാശുപത്രിയും അംഗൻവാടിയും പരിസരവും ശുചീകരിച്ചു കൊണ്ട് ജില്ലാ പ്രസിഡണ്ട് കെ.സി. നാസർ നിർവഹിച്ചു.

പിരായിരി പഞ്ചായത്ത് നാലാം വാർഡിൽ കഴിഞ്ഞ പ്രളയത്തിൽ കോളനിയിലേക്ക് വെള്ളം കയറിയ ചിറക്കുളത്തിന് സമീപത്തെ ഡ്രൈനേജ് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, ജില്ലാ സെക്രട്ടറി മൊയ്തീൻ കുട്ടി വല്ലപ്പുഴ, ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ ബാബു തരൂർ, വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ, മണ്ഡലം ഭാരവാഹികളായ റിയാസ് ഖാലിദ്, മുജീബ് വല്ലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP