Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്ന് കമ്പ്യൂട്ടറുകൾ വേണ്ടെന്ന് വച്ചിരുന്നെങ്കിലോ? ഐഎംഎഫിനോടും എഡിബിയോടും നോ പറഞ്ഞിരുന്നെങ്കിലോ? നെടുമ്പാശേരി തുടങ്ങാതിരുന്നെങ്കിലോ? വിക്ടേഴ്‌സ് ചാനൽ ഉപേക്ഷിച്ചിരുന്നെങ്കിലോ? തങ്കമണിയും സൂര്യനെല്ലിയും സോളാറും സിഎഎയും കൊണ്ടു മാത്രം വോട്ടുപിടിക്കാൻ ഇറങ്ങിയ സിപിഎം ഇനിയെങ്കിലും തിരിച്ചറിയുക: അന്ന് എതിർത്തിരുന്നവയൊക്കെ മാത്രമാണ് ഇന്ന് നിങ്ങളുടെ രക്ഷകരാകുന്നത്

മറുനാടൻ ഡെസ്‌ക്‌

റ്റൊരു പുതുവർഷം കൂടി സ്‌കൂൾ കുട്ടികൾക്ക് ഇന്ന് ആരംഭിക്കുമ്പോൾ സംസ്ഥാന സർക്കാർ ആശ്വാസം കൊള്ളുന്നത് വിക്ടേഴ്‌സ് എന്ന ചാനൽ ഉള്ളതുകൊണ്ട് മാത്രമാണ്. ആ ചാനൽ കുട്ടികൾക്കായി പലസ തരത്തിൽ ക്ലാസുകൾ ഏർപ്പെടുത്തിക്കൊണ്ട് അധ്യയന വർഷത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. എത്രനാൾ ഉണ്ടാകും കൊറോണയുടെ ആഘാതം എന്ന് വ്യക്തമല്ലാത്തതിനാൽ എന്നാണ് കുട്ടികൾക്ക് സകൂളിലെത്താൻ കഴിയും എന്നൊന്നും പ്രവചിക്കാൻ കഴിയുകയില്ല. ഓരോ ദിവസം കഴിയും തോറും ഇവിടെ കൊറോണ രോഗികളുടെ എണ്ണം പെരുകി വരുന്നതുകൊണ്ട് തന്നെ ഏറ്റവും കുറഞ്ഞത് ഓഗസ്‌റ്റോ സെപ്റ്റംബറോ ആകും സ്‌കൂൾ തുറക്കാൻ എന്നത് ഉറപ്പാണ്.

ഒരുപക്ഷേ ഈ അധ്യയനവർഷം മുഴുവൻ കുട്ടികൾക്ക് ഓൺലൈനിലൂടെയും ടിവിയിലൂടെയും പഠിക്കേണ്ട സാഹചര്യമുണ്ടായാലും അത്ഭുതപ്പെടാനില്ല. മക്കളെ അപകടകരമായ ഒരു സാഹചര്യത്തിലേക്ക് പറഞ്ഞുവിടാൻ ഒരുമാതാപിതാക്കളും താത്പര്യം കാണിക്കുകയില്ല എന്നത് തന്നെയാണ് ഈ അധ്യയന വർഷം നേരിടുന്ന ഏറ്റവും വലിയ ഭീതി. ആവശ്യത്തിന് സാധനം വാങ്ങാൻ തുറക്കുന്ന കടകളിലേക്കും മദ്യം വാങ്ങാൻ മദ്യശാലകളിലേക്കും ധൈര്യത്തോടെ പോകുന്ന രക്ഷിതാക്കൾ പക്ഷേ തങ്ങളുടെ കുട്ടികളെ ഒരിക്കും. റിസ്‌ക് എടുക്കാൻ പറഞ്ഞയക്കുകയില്ല എന്നതുകൊണ്ട് തന്നെ. വിക്ടേഴ്‌സ് ചാനലായിരിക്കും ഈ വർഷത്തെ പൊതുവിദ്യാഭ്യാസത്തിന്റെ താക്കോൽ എന്ന് നിസംശയം പറയാം. 2004ൽ ഐ.എസ്.ആർ.ഒ എഡ്യൂസാറ്റ് എന്ന ഒരു ഉപഗ്രഹം വിക്ഷേപണം ചെയ്യുകയും വിദ്യാഭ്യാസ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്തപ്പോൾ തൊട്ടടുത്ത ദിവസം തന്നെ വിദ്യഭ്യാസ സാധ്യത ഉപയോഗപ്പെടുത്തി കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിയതാണ് വിക്ടേഴ്‌സ് എന്ന ഇപ്പോൾ പിണറായി വിജയൻ സർക്കാരിന്റെ രക്ഷകനായിരിക്കുന്ന ഈ ചാനൽ.

അന്ന് സിപിഎം അതിന്റെ തൊഴിലാളി യൂണിയൻ നേതാക്കന്മാരും ഇത് അദ്ധ്യാപകരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതിനുള്ള യു.ഡി.എഫ് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് പറഞ്ഞു എതിർക്കുകയും സമരം ചെയ്യുകയും എന്ന് പറഞ്ഞത് ആർക്കും മറക്കാൻ കഴിയില്ല. അന്ന് സി.ിപി.എമ്മിന്റെ എതിർപ്പിനെ മറികടന്ന് ഉമ്മൻ ചാണ്ടി വിക്ടേഴ്‌സ് ചാനലുമായി മുൻപോട്ട് പോകുമ്പോൾ പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാരിന് അത് മെച്ചപ്പെടുത്തുന്നതിനും അത് ഒരു അധ്യയന വർഷം ആരംഭിക്കുന്നതിനും കാരണമായി മാറിയിരിക്കുന്നു. സമാനമായ ആരോപണം ഈ പാർട്ടിക്കെതിരെ ഉയർന്ന് വരുന്നത് 80കളുടെ തുടക്കത്തിലെ കമ്പ്യൂട്ടർവൽക്കരണം എന്നതിന്റെ പേരിലാണ്.

നമ്മുടെ രാജ്യത്തെ അത്യാധുനിക സാങ്കേതിക വിദ്യയിലുടെ അകമ്പടിയോട് കൂടി വളർച്ചയുടെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തിയ രാജീവ് ഗാന്ധിയെന്ന ദിക്ഷണാശാലിയായ പ്രധാനമന്ത്രിയുടെ പരിശ്രമങ്ങൾക്ക് ഏറ്റവും അധികം പാരവച്ചതും സിപിഎമ്മും അതിന്റെ തൊഴിലാളി യൂണിയനുകളുമാണ്. ബിജെപിയുടെ തൊഴിലാളി യൂണിയനുകളായ ബി.എം.എസ്്ും കോൺഗ്രസിന്റെ തൊഴിലാളി യൂണിനായ ഐ.ൻ.ടി.യു.സിയും എല്ലാം അതിനെ എതിർക്കുന്നവരിൽ ഉണ്ടായിരുന്നെങ്കിലും പാർട്ടി എന്ന നിലയിൽ സംഘടിതമായി കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ രംഗത്തിറങ്ങിയത് സി.പി,എമ്മാണ്.

അന്നത്തെ സിപിഎമ്മിന്റെ പ്രമുഖ നേതാവായ ഇ.കെ നായനാർ കമ്പൂ്യൂട്ടർവൽക്കരണം കേരളത്തിൽ നടത്താൻ കഴിയുകയില്ല എന്ന് പ്രസ്ചതാവന നടത്തിയത് എല്ലാവരും കണ്ടതും ഇപ്പോഴും വായിച്ച് കൊണ്ടിരിക്കുന്നതുമാണ്. അന്ന് സിഐ.ടി.യു യൂണിയനടക്കമുള്ള നേതാക്കളെ വിളിച്ച് ഒരു തൊഴിലാളിയുടെ പോലും തൊഴിൽ നഷ്ടപ്പെടുകയില്ല എന്ന് എഴുതി ഒപ്പുവച്ച് കരാർ ഉണ്ടാക്കിയാണ് രാജീവ് ഗാന്ധി കമ്പ്യൂട്ടർവൽക്കരണത്തിന് അനുമതി നേടിയത്. അന്ന് സിപിഎമ്മിന്റെ എതിർപ്പിനെ പേടിച്ച് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെങ്കിൽ ഒരു കുപ്പികള്ള് പോലും കിടിക്കാൻ കഴിയില്ലായിരുന്നല്ലോ എന്ന് സോഷ്യൽ മീഡിയ പരിഹസികക്കുന്നത് ചെറുതായി കാണേണ്ട ആക്ഷേപമല്ല.ഇന്ത്യയെ ആധുനികവൽക്കരണത്തിന്റെ നയങ്ങളിലൂടെ നവസാമ്പത്തികവൽക്കരണങ്ങിലൂടെ മുന്നോട്ട് നയിക്കുന്നതിന് മന്മോഹൻ സിങ് എന്ന ധനകാര്യമന്ത്രി പതിറ്റാണ്ടുകൾക്ക് മുൻപ് പദ്ധതികൾ ആവിശ്കരിച്ചപ്പോൾ... ( ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP