Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നു: ഡൽഹി അതിർത്തി ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും; അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി നൽകുക; ഇ -പാസ് ഇല്ലാത്തവർക്ക് യാത്ര അനുവദിക്കില്ലെന്ന് കെജ്രിവാൾ

കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നു: ഡൽഹി അതിർത്തി ഒരാഴ്ചത്തേക്ക് കൂടി അടച്ചിടും; അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി നൽകുക; ഇ -പാസ് ഇല്ലാത്തവർക്ക് യാത്ര അനുവദിക്കില്ലെന്ന് കെജ്രിവാൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തികൾ ഒരാഴ്ചത്തേക്ക് കൂടി അടച്ചിടുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അവശ്യ സർവിസുകൾക്ക് മാത്രമായിരിക്കും അനുമതി നൽകുക. ഇ -പാസ് ഇല്ലാത്തവർക്ക് യാത്ര അനുവദിക്കില്ല. ഒരാഴ്ച കഴിഞ്ഞ് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അതിർത്തികൾ തുറക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയെന്നും കെജ്‌രിവാൾ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ, സലൂണുകൾ ഉൾപ്പടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകി. ലോക്ഡൗൺ ഇളവുകളുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇവ തുറക്കാൻ അനുമതി നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഡൽഹി. 20,000 ത്തോളം പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 470 പേർ മരിക്കുകയും ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP