Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് പലയിടത്തും കോവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായി; അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങൾ തിരിച്ചടിയായി; കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി ആരോഗ്യ വിദഗ്ദ്ധർ

രാജ്യത്ത് പലയിടത്തും കോവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായി; അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങൾ തിരിച്ചടിയായി; കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി ആരോഗ്യ വിദഗ്ദ്ധർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും കോവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായെന്ന് കുറ്റപ്പെടുത്തി ആരോഗ്യ വിദഗ്ദ്ധർ. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴാണ് മറിച്ചുള്ള അഭിപ്രായവുമായി ആരോഗ്യ വിദഗ്ദ്ധർ രംഗത്തുവന്നത്. സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതിനിടെയാണ് മറിച്ചുള്ള വിലയിരുത്തലുമായി ആരോഗ്യ വിദഗ്ദ്ധർ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകളുടെ സംയുക്ത പ്രസ്താവനയിലാണ് സമൂഹ വ്യാപനം നടന്നതായി പറയുന്നത്.

രാജ്യത്ത് കോവിഡ് പടർന്നു പിടിച്ചതിൽ കേന്ദ്ര സർക്കാറിനെ അവർ കടന്നാക്രമിച്ചു. വിവിധ തരം പകർച്ച വ്യാധികളെ കൈകാര്യം ചെയ്തതിന്റെ ദീർഘകാല അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

പകർച്ചവ്യാധി നേരിട്ട് കൈകാര്യം ചെയ്യാത്തവരാണ് സർക്കാറിന് ഉപദേശം നൽകിയത്. മുന്നൊരുക്കമില്ലാതെയുള്ള സമ്പൂർണ അടച്ചുപൂട്ടൽ തിരിച്ചടിയായെന്നും പ്രസ്താവനയിൽ പറയുന്നു. ലോക്ഡൗണിൽ അന്തർ സംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവർ വിവിധ ഇടങ്ങളിൽ കുടുങ്ങി. ഭക്ഷണവും വെള്ളവുംകിട്ടാതെ കാൽനടയായി നാട്ടിലേക്ക് പോയവരിൽ പലരും അപകടങ്ങളിലും മറ്റും മരണപ്പെട്ടു. പലരും മാനസിക സമ്മർദ്ദത്തിലേക്കെത്തിയതായും വിദഗ്ദ്ധർ വിലയിരുത്തി.

മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ കേന്ദ്ര സർക്കാർ തയാറായത് രണ്ടാം ഘട്ട ലോക്ഡൗണിന് ശേഷമാണ്. അപ്പോഴേക്കും കൂടുതൽ പേരിലേക്ക് രോഗം പടരാൻ തുടങ്ങിയിരുന്നു. ഇതോടെ രോഗബാധിതർ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്ന സാഹചര്യമുണ്ടാക്കി. ഇത് പല സംസ്ഥാനങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും രോഗവ്യാപനമുണ്ടാക്കിയെന്നും വിദഗ്ദ്ധർ വിലയിരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP