Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് ബാധിച്ച് സൗദി ചികിത്സയിലായിരുന്ന ആശുപത്രി ജീവനക്കാരിയായ മലയാളി യുവതി മരിച്ചു; മരണത്തിന് കീഴടങ്ങിയത് തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിന്റെ ഭാര്യ സിമി ജോർജ്; സംസ്‌കാരം ജിദ്ദയിൽ

കോവിഡ് ബാധിച്ച് സൗദി ചികിത്സയിലായിരുന്ന ആശുപത്രി ജീവനക്കാരിയായ മലയാളി യുവതി മരിച്ചു; മരണത്തിന് കീഴടങ്ങിയത് തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിന്റെ ഭാര്യ സിമി ജോർജ്; സംസ്‌കാരം ജിദ്ദയിൽ

എസ് രാജീവ്

തിരുവല്ല: കോവിഡ് ബാധിച്ച് ജിദ്ദയിൽ ചികിത്സയിലായിരുന്ന ആശുപത്രി ജീവനക്കാരിയായ മലയാളി യുവതി മരിച്ചു.കിങ് അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിന്റെ ഭാര്യ സിമി ജോർജ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അന്ത്യം.

ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന സിമി അവധിക്ക് നാട്ടിൽ വന്ന ശേഷം 2019 മാർച്ച് 12 നാണ് തിരികെ പോയത്. സംസ്‌കാരം ജിദ്ദയിൽ നടത്തും. ചങ്ങനാശേരി കുറിച്ചി പുത്തൻ പറമ്പിൽ ജോർജ് - മേരി ദമ്പതികളുടെ മകളാണ്.

മക്കൾ: സനിക എസ് ആനന്ദ് (കോട്ടയം സിഎംഎസ് കോളേജ് മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനി ), റിച്ചു എസ് അനന്ദ്' (കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി ). സംസ്‌കാരം ജിദ്ദയിൽ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP