Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇവൻ സുഡാപ്പിയാണ്... ഐഎസിൽ നിന്ന് മാസ ശമ്പളമാണ് ലഭിക്കുന്നത്... ഈ പോസ്റ്റ് സമുദായത്തിന് എതിരാണ്; ചെറിയ പെരുന്നാളിന് അടുത്ത വീട്ടിൽ നിന്ന് ബിരിയാണി കിട്ടിയ സന്തോഷം ഈദ് ആശംസയായി നേർന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കെസിവൈഎം ലാറ്റിൻ നേതാവ് നേരിട്ട തെറിവിളികൾ ഇങ്ങനെ; ഈദ് ആശംസ നേരുമ്പോൾ അസഹിഷ്ണുത കാണിക്കുന്ന വർഗീയവാദികളോട് സന്ധിയില്ലെന്ന് അജിത്ത് കാണാപ്പിള്ളി

ഇവൻ സുഡാപ്പിയാണ്... ഐഎസിൽ നിന്ന് മാസ ശമ്പളമാണ് ലഭിക്കുന്നത്... ഈ പോസ്റ്റ് സമുദായത്തിന് എതിരാണ്; ചെറിയ പെരുന്നാളിന് അടുത്ത വീട്ടിൽ നിന്ന് ബിരിയാണി കിട്ടിയ സന്തോഷം ഈദ് ആശംസയായി നേർന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കെസിവൈഎം ലാറ്റിൻ നേതാവ് നേരിട്ട തെറിവിളികൾ ഇങ്ങനെ; ഈദ് ആശംസ നേരുമ്പോൾ അസഹിഷ്ണുത കാണിക്കുന്ന വർഗീയവാദികളോട് സന്ധിയില്ലെന്ന് അജിത്ത് കാണാപ്പിള്ളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മതസൗഹാർദ്ദത്തിന്റെ കാര്യത്തിൽ മറ്റേത് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണ് കേരളം. എന്നാൽ, അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ അടക്കം നടക്കുന്ന തെറിവിളികളും വർഗീയതയും നിറഞ്ഞു നിൽക്കുന്ന പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മറ്റു സമുദായക്കാരന്റെ ആഘോഷത്തെ കുറിച്ച് ആശംസ നേർന്ന് പോസ്റ്റിട്ടാൽ പോലും അതിന് തെറി വിളിക്കുന്ന വിധത്തിൽ ചിലർ മാറിയിട്ടുണ്ട്. ഇത്തരമൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ അടുത്ത ദിവസങ്ങളിലായി ചർച്ച ചെയ്യപ്പെടുന്നത്.

ചെറിയ പെരുന്നാളിന് അയൽപക്കത്തുള്ള രണ്ട് വീടുകളിൽ നിന്നും ബിരിയാണി കിട്ടിയ സന്തോഷം ഈദ് ആശംസയായി നേർന്ന വ്യക്തിക്ക് നേരിടേണ്ടി വന്നത് പച്ചത്തെറിയാണ്. ഇത് അദ്ദേഹത്തെ ശരിക്കും ഞെട്ടിക്കുകയും ചെയ്തു. അജിത്ത് കെ തങ്കച്ചൻ എന്ന കെസിവൈഎം ലാറ്റിൻ നേതാവിട്ട പോസ്റ്റിനാണ് പച്ചത്തെറി നേരിടേണ്ടി വന്നത്. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പ് പോസ്റ്റുകളിൽ നിന്നും അദ്ദേഹം തെറിവിളി കേൾക്കേണ്ടി വന്നു.

''പെരുന്നാളായിട്ട് അയൽപക്കത്തെ രണ്ട് വീടുകളിൽ നിന്നും ബിരിയാണി എത്തി, ഉച്ചയ്ക്കും, രാത്രിയും കഴിക്കാനായി,ഈദ് മുബാറക്ക്''-ഇതായിരുന്നു ചിത്രം സഹിതം അജിത്തിട്ട പോസ്റ്റ്. ഈ പോസ്റ്റിന് താഴെയായി പച്ചത്തെറിവിളിച്ചു കൊണ്ടു അധിക്ഷേപം ചൊരിഞ്ഞു കൊണ്ടും ആളുകൾ എത്തിയപ്പോൾ അജിത്ത് ശരിക്കും ഞെട്ടി. കാസ പോലുള്ള ഗ്രൂപ്പുകളിൽ നിന്നുള്ള തെറി വിളികൾ നേരിടേണ്ടി വന്നതെന്നും മുസ്ലിം വിരുദ്ധതയാണ് ഇതിൽ നിറഞ്ഞതെന്നും പറയുന്നു. മത സൗഹാർദ്ദത്തിലൂന്നി പോകേണ്ടതിന് പകരം ഈ ക്കെട്ടക്കാലത്ത് ഇത്തരം വർഗീയത പൂണ്ട നിലപാടുകളെടുക്കുന്നവരെ എന്ത് പേരിട്ടാണ് വിളിക്കുക എന്നാണ് അജിത്തിനെ അനുകൂലിക്കുന്നവർ ചോദിച്ചത്.

ബിരിയാണി പോസ്റ്റിട്ട ഇവൻ സമുദായത്തിന് എതിരാണ്, ഇവൻ സുഡാപ്പിയാണ്, ഇവൻ ഐ എസിൽ നിന്ന് മാസ ശമ്പളമാണ് എന്നടക്കം പറഞ്ഞു കൊണ്ടാണ് തീവ്രനിലപാടുള്ളവർ വിമർശനവുമായി എത്തിയത്. ഇക്കാര്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം കെ സി വൈ എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ക്രിസ്റ്റി ചക്കാലക്കൽ പങ്കെടുത്ത ഫേസ്‌ബുക്ക് ലൈവിൽ എത്തിയും തെറിവിളിച്ചു. എന്നാൽ, അസഭ്യവർഷം പറയുന്നവരോട് പൊറുക്കില്ലെന്നാണ് അജിത്തിന്റെ നിലപാട്. അജിത്തിനെ പിന്തുണച്ച ആലപ്പുഴ രൂപത പ്രസിഡന്റ് ഇമ്മാനുവലിനെതിരെയും സൈബർ ആക്രമണം നടക്കുന്നുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP