Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കലക്ടറേക്കാൾ വലുതാണോടാ സിഐ; കള്ള് തലയ്ക്ക് പിടിച്ച പത്തനംതിട്ട കലക്ടറേറ്റിലെ ഐടി സെൽ മേധാവി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ മർദിച്ചു; പിതാവിന് മരുന്നു വാങ്ങി മടങ്ങിയ നന്ദകുമാറിനെ മർദിച്ചത് വാഹനം തടഞ്ഞ്

കലക്ടറേക്കാൾ വലുതാണോടാ സിഐ; കള്ള് തലയ്ക്ക് പിടിച്ച പത്തനംതിട്ട കലക്ടറേറ്റിലെ ഐടി സെൽ മേധാവി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ മർദിച്ചു; പിതാവിന് മരുന്നു വാങ്ങി മടങ്ങിയ നന്ദകുമാറിനെ മർദിച്ചത് വാഹനം തടഞ്ഞ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഹൃദ്രോഗിയായ പിതാവിന് മരുന്നു വാങ്ങി കാറിൽ മടങ്ങിയ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ വാഹനം തടഞ്ഞ് മർദിച്ചുവെന്ന് പരാതി. തിരുവല്ല ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എസ്. നന്ദകുമാറിനാണ് മർദനമേറ്റത്.

ഇന്നലെ വൈകിട്ട് നാലിന് കീരുകുഴി-തുമ്പമൺ റോഡിലായിരുന്നു സംഭവം. മദ്യപിച്ച് ബൈക്കിൽ വന്ന കലക്ടറേറ്റിലെ ഐടി സെൽ മേധാവി നരിയാപുരം സ്വദേശി ജിജി ജോർജ്, സുഹൃത്ത് ബ്ലസൻ എന്നിവർ ചേർന്നാണ് മർദിച്ചത്. ഇതിൽ ബ്ലസനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ജിജി ജോർജ് ഒളിവിലാണ്. മർദനത്തിൽ പരുക്കേറ്റ നന്ദകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.

സമ്പൂർണ ലോക്ഡൗൺ ദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് അടൂരിലുള്ള മെഡിക്കൽ ഷോപ്പിലാണ് തുമ്പമൺ സ്വദേശിയായ നന്ദകുമാർ മരുന്നു വാങ്ങാൻ പോയത്. മടങ്ങി വരുന്ന വഴി കാറിന് മുന്നിൽ ബെക്കിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ. ഇവർ റോഡിന് മധ്യത്തിലൂടെയാണ് പോയിരുന്നത്. ഇൻസ്പെക്ടർ ഹോൺ മുഴക്കിയിട്ടും സൈഡ് നൽകാൻ ഇവർ തയാറായില്ല.

ഇടയ്ക്ക് എപ്പോഴോ കിട്ടിയ സ്ഥലത്തു കൂടി നന്ദകുമാർ ഓവർടേക്ക് ചെയ്തു. ഇതോടെ പ്രതികൾ ബൈക്ക് കാറിനോട് ചേർത്ത് അസഭ്യ വർഷം തുടങ്ങി. എന്തിനാണ് സഹോദരാ എന്നെ തെറി വിളിക്കുന്നത് എന്ന് നന്ദകുമാർ ചോദിച്ചപ്പോൾ അസഭ്യം വർഷം വർധിച്ചു. ഇടയ്ക്ക് ഒരു കടയ്ക്ക് സമീപം കാർ നിർത്തി സാധനം വാങ്ങാൻ ഇൻസ്പെക്ടർ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പ്രതികൾ തടഞ്ഞു നിർത്തി കൈയേറ്റം ചെയ്തത്. ഇതു കണ്ട് കടയിലുണ്ടായിരുന്നവർ അത് സർക്കിളാണെന്ന് പറഞ്ഞു.

കലക്ടറേക്കാൾ വലുതാണോടാ സിഐ എന്നായിരുന്നു പ്രതികളുടെ ആക്രോശം. തന്നെ കൈയേറ്റം ചെയ്ത വിവരം നന്ദകുമാർ പന്തളം സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് പ്രതികൾ സ്ഥലം വിട്ടു. ബൈക്കിന്റെ നമ്പർ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബ്ലസനെ അറസ്റ്റ് ചെയ്തു. ജിജി ജോർജ് ഒളവിൽ പോയി. കലക്ടറേറ്റിൽ വലിയ സ്വാധീനമുള്ളയാളാണ് ഇയാൾ. പൊലീസിനെ കൈകാര്യം ചെയ്ത കേസ് ആയതു കൊണ്ട് ഒതുക്കാനുള്ള ശ്രമവും പാഴായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP