Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖംമൂടി ഇട്ട് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി ആഭരണം ഊരി നൽകാൻ ആവശ്യപ്പെട്ടത് ഔട്ട് ഹൗസിലെ താമസക്കാരൻ; ആളെ തിരിച്ചറിഞ്ഞ യുവതി ധൈര്യപൂർവ്വം നേരിട്ടപ്പോൾ മുകളിലത്തെ നിലയിലൂടെ രക്ഷപ്പെട്ട് കള്ളൻ; നാടു വിടാനൊരുങ്ങിയ ഇതരസംസ്ഥാനക്കാരനെ പിടികൂടിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം; പെരുമ്പിലാവിലെ വീട്ടു ജോലിക്കാരൻ ജിബീറുൽ ഹഖ് കുടുങ്ങുമ്പോൾ

മുഖംമൂടി ഇട്ട് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി ആഭരണം ഊരി നൽകാൻ ആവശ്യപ്പെട്ടത് ഔട്ട് ഹൗസിലെ താമസക്കാരൻ; ആളെ തിരിച്ചറിഞ്ഞ യുവതി ധൈര്യപൂർവ്വം നേരിട്ടപ്പോൾ മുകളിലത്തെ നിലയിലൂടെ രക്ഷപ്പെട്ട് കള്ളൻ; നാടു വിടാനൊരുങ്ങിയ ഇതരസംസ്ഥാനക്കാരനെ പിടികൂടിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം; പെരുമ്പിലാവിലെ വീട്ടു ജോലിക്കാരൻ ജിബീറുൽ ഹഖ് കുടുങ്ങുമ്പോൾ

എസ് രാജീവ്

കുന്നംകുളം : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിസ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. മോഷണശ്രമം തടയുന്നതിനിടെ കത്തി കൊണ്ടുള്ള കുത്തേറ്റ് യുവതിക്ക് പരിക്ക്. മോഷണ ശ്രമത്തിന് ശേഷം നാടുവിടാനൊരുക്കിയ പ്രതിയെ വലയിലാക്കിയത് പൊലീസിന്റെ തന്ത്രപരമായ നീക്കം.

കേസിൽ അറസ്റ്റിലായത് ആസാം സ്വദേശിയും പെരുമ്പിലാവിലെ വീട്ടിൽ വീട്ടു ജോലി ചെയ്തിരുന്നതുമായ ജിബീറുൽ ഹഖ് (ജിബ്രു 23) എന്ന യുവാവ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ഒരു വർഷക്കാലമായി യുവതിയുടെ വീടിന്റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്ന പ്രതി മുഖം മറച്ച് വീടിന്റെ ബാൽക്കണി വഴി അകത്തു കടന്ന് വീടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന യുവതിയുടെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ഊരി നൽകുവാൻ ആവശ്യപ്പെടുകയായിരുന്നു.

ആളെ തിരിച്ചറിഞ്ഞ യുവതി ധൈര്യം കൈവിടാതെ പ്രതിയെ നേരിടുകയും കത്തി തട്ടി തെറിപ്പിക്കുകയും ബഹളം വെക്കുകയും ചെയ്തു. ബഹളം കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും പ്രതി മുകളിലത്തെ നില വഴി രക്ഷപ്പെട്ടിരുന്നു. പ്രതിയുമായുള്ള മൽപ്പിടുത്തത്തിനിടയിൽ യുവതിക്ക് കത്തി കൊണ്ട്പരിക്കേൽക്കുകയും ചെയ്തു.

തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയി തന്ത്രപ്പൂർവമായ നീക്കങ്ങൾക്കൊടുവിലാണ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയായിരുന്ന പ്രതിയെ ഞായറായ്ച വലയിലാക്കിയത്.

കുന്നംകുളം സി ഐ കെ ജി സുരേഷ്, എസ് ഐ മാരായ ബാബു. ഇ, ആന്റണി ക്രോമ്‌സൺ, ജോയ്. എഫ്, എ എസ് ഐ ഗോകുലൻ, സിപിഒ മാരായ സന്ദീപ്, സജയ്, വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP