Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള നവജാത ശിശു അമ്മയ്‌ക്കൊപ്പം കോട്ടയം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ; കുട്ടിയുടെ സ്രവം പരിശോധിക്കും; നിരീക്ഷണത്തിൽ ഇരിക്കെ ഡിസ്ചാർജ് ചെയ്ത അമ്മയേയും കുട്ടിയേയും വീണ്ടും ആശുപത്രിയിലാക്കിയത് യുവതിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയപ്പോൾ

ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള നവജാത ശിശു അമ്മയ്‌ക്കൊപ്പം കോട്ടയം മെഡിക്കൽ കോളേജിലെ കൊറോണ വാർഡിൽ; കുട്ടിയുടെ സ്രവം പരിശോധിക്കും; നിരീക്ഷണത്തിൽ ഇരിക്കെ ഡിസ്ചാർജ് ചെയ്ത അമ്മയേയും കുട്ടിയേയും വീണ്ടും ആശുപത്രിയിലാക്കിയത് യുവതിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയപ്പോൾ

എസ് രാജീവ്

കോട്ടയം : ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ മാതാവിനൊപ്പം കൊറോണ വാർഡിൽ പ്രവേശിപ്പിച്ചു. 19 ദിവസം പ്രായമായ നവജാത ശിശുവിനെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന മാതാവിനൊപ്പം പ്രവേശിപ്പിച്ചത്.

കോവിഡ് 19വൈറസ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മണിമല കറിക്കാട്ടൂർ സ്വദേശിനിയുടെ കുട്ടിയെയാണ് ഞായറാഴ്ച വൈകിട്ടോടെ കൊറോണ വാർഡിൽ പ്രവേശിപ്പിച്ചത്. മെയ് 12 ന് ദമാമിൽ എത്തിയ യുവതി 13ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ പ്രസവിച്ചു.

മാതാവിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ 19 ന് മാതാവിനെയും കുട്ടിയെയും ഡിസ്ചാർജ്ജ് ചെയ്തു. മാതാവിന്റെ രണ്ടാമത്തെ പരിശോധനാ ഫലം പോസറ്റീവ് ആയതിനെ തുടർന്നാണ് 28 ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രി കൊറോണ ഐസലേഷൻ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയ്ക്കായി നവജാത ശിശുവിന്റെ സ്രവം ഞായറായ്ച ശേഖരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP