Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്പ്യൂട്ടർ വന്നപ്പോൾ എതിർത്ത് സമരം ചെയ്തവർ ഇപ്പോൾ ഓൺലൈൻ പഠനത്തിന്റെ വക്താക്കൾ ചമയുന്നു; വിക്ടേഴ്‌സ് ചാനൽ യുഡിഎഫ് തുടങ്ങിയപ്പോഴും ഉടക്കുമായി വന്നത് ഇടതുപക്ഷം; ഇന്ന് 40 ലക്ഷം വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനലിന്റെ പ്ലാറ്റ്ഫോമിൽ ഓൺലൈനിലൂടെ ക്ലാസ് തുടങ്ങിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മിപ്പിക്കുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്; ആദിവാസി വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് പുറത്തായതിൽ ആശങ്കയുമായി നിരവധി ആളുകൾ

കമ്പ്യൂട്ടർ വന്നപ്പോൾ എതിർത്ത് സമരം ചെയ്തവർ ഇപ്പോൾ ഓൺലൈൻ പഠനത്തിന്റെ വക്താക്കൾ ചമയുന്നു; വിക്ടേഴ്‌സ് ചാനൽ യുഡിഎഫ് തുടങ്ങിയപ്പോഴും ഉടക്കുമായി വന്നത് ഇടതുപക്ഷം; ഇന്ന് 40 ലക്ഷം വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനലിന്റെ പ്ലാറ്റ്ഫോമിൽ ഓൺലൈനിലൂടെ ക്ലാസ് തുടങ്ങിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മിപ്പിക്കുന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്; ആദിവാസി വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിന് പുറത്തായതിൽ ആശങ്കയുമായി നിരവധി ആളുകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എന്തു പുതിയ സംവിധാനം വന്നാലും ആദ്യം എതിർക്കുക. പിന്നീട് അതിന്റെ ഗുണഭോക്താവായി നടക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ പതിവു പരിപാടി. മുമ്പ് കമ്പ്യൂട്ടർവത്ക്കരണത്തിലേക്ക് രാജ്യം കടക്കുമ്പോഴും അതിൽ എതിർപ്പുയർത്തി രംഗത്തുവന്നത് സിപിഎമ്മായിരുന്നു. ഈ കോവിഡ് കാലത്തും സമാനമായ നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇന്ന് സ്‌കൂൾ തുറന്നപ്പോൾ വിക്ടേഴ്‌സ് ചാനൽ വഴിയാണ് കേരളത്തിൽ പഠനം തുടർന്നത്. ലക്ഷങ്ങൾ ഇന്ന് വിക്ടേഴ്‌സ് ചാനൽ വഴി പഠനം തുടങ്ങുമ്പോഴും അതിന്റെ നേട്ടം അവകാശപ്പെടുകയാണ് ഇടതുപക്ഷം. എന്നാൽ, ജൂൺ ഒന്നിന് സ്‌കൂൾ തുറന്നെന്നു പറയാൻ ഇടതുപക്ഷത്തിന് അവർ എതിർത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടിവന്നെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി.

2005-ൽ ഇടതുപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് യു.ഡി.എഫ്. സർക്കാർ തുടങ്ങിയ വിക്ടേഴ്സ് ഓൺലൈൻ ചാനൽ ഇന്ന് മുൻനിര വിദ്യാഭ്യാസ ചാനലാണ്. എസ്.എസ്.എൽ.സി.ക്ക് ഐ.ടി. പാഠ്യവിഷയമാക്കിയപ്പോഴും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ടെക്നോളജി ആയി ഉയർത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധിച്ചു. ഓൺലൈൻ ചാനൽ അദ്ധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു -ഉമ്മൻ ചാണ്ടി പറഞ്ഞു.

2005ൽ ഇടതുപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് യുഡിഎഫ് സർക്കാർ തുടങ്ങിയ വിക്ടേഴ്സ് ഓൺലൈൻ ചാനൽ ഇന്ന് രാജ്യത്തെ തന്നെ മുൻനിര വിദ്യാഭ്യാസ ചാനലാണ്. 2004ൽ ആണ് ഐഎസ്ആർഒ വിദ്യാഭ്യാസത്തിന് മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് വിക്ഷേപിച്ചത്. അത് ആദ്യം തന്നെ പ്രയോജനപ്പെടുത്തിയ സംസ്ഥാനമാണു കേരളം. തൊട്ടടുത്ത വർഷം തന്നെ ഇന്ത്യയിൽ ആദ്യമായി രൂപം കൊടുത്ത വിദ്യാഭ്യാസ ചാനലാണ് വിക്ടേഴ്സ്.

2005 ജൂലൈ 28ന് അന്നത്തെ രാഷ്ടപതി എപിജെ അബ്ദുൾ കലാം തിരുവനന്തപുരത്തെത്തി ഉദ്ഘാടന കർമം നിർവഹിച്ചു. രാഷ്ടപതി ഒരു അദ്ധ്യാപകനെപ്പോലെ ക്ലാസെടുക്കുകയും കുട്ടികളുമായി നേരിട്ടും വിവിധ ജില്ലകളിലെ എഡ്യൂസാറ്റ് ഇന്റർ ആക്ടീവ് ടെർമിനലുകളിലുമായിരുന്ന വിദ്യാർത്ഥികളുമായി ഓൺലൈനിലും സംവദിച്ചു. അന്നത്തെ യുഡിഎഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി മുഹമ്മദ് ബഷീർ ഈ പദ്ധതിക്ക് പ്രത്യേക താത്പര്യം എടുത്തിരുന്നു. എസ്എസ്എൽസിക്ക് പതിമൂന്നാമത്തെ വിഷയമായി ഐടി ഉൾപ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തെ സ്റ്റേറ്റ് ഇന്സ്ടിട്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി ആയി ഉയർത്തിയപ്പോഴും ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഐടി പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിൽ ഐടി പരീക്ഷ സോഫ്റ്റ്‌വെയർ നിർമ്മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണെന്നും ചൂണ്ടിക്കാട്ടി കനത്ത എതിർപ്പ് ഉയർത്തി. ഓൺലൈൻ ചാനൽ അദ്ധ്യാപകരെ ഒഴിവാക്കാനുള്ള കുതന്ത്രമായി വ്യാഖ്യാനിക്കപ്പെട്ടു. വിദൂര വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് സർക്കാർ ശ്രമിച്ചത്. 2011-16ൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുമ്പ് 5 വർഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, പരീക്ഷാത്തലേന്ന് സാമ്പൾ ചോദ്യപേപ്പറിന്റെ വിശകലനം, എൻട്രൻസ് കോച്ചിങ്, പത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകൾ, അദ്ധ്യാപക പരിശീലനം തുടങ്ങിയ ഒട്ടേറെ പരിപാടികൾ നടപ്പാക്കി വിക്ടേഴ്സ് ചാനലിനെ മുൻനിരയിൽ എത്തിച്ചു. സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാൻ എൽഡിഎഫിന് 14 വർഷവും കൊറോണയും വേണ്ടിവന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം ഇന്ന് വിക്ടേഴ്‌സ് ചാനൽ വഴി ലക്ഷങ്ങൾ പഠനം തുടരുമ്പോഴും ചില ഡി.ടി.എച്ചുകളിൽ ഇപ്പോഴും വിക്ടേഴ്‌സ് ചാനൽ കിട്ടിട്ടില്ല. ഈ ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണെങ്കിലും ഒട്ടുമിക്ക ഡി.ടി.എച്ച്. ഓപ്പറേറ്റർമാരും ഇത് നൽകിയിരുന്നില്ല. കോവിഡ് അടച്ചിടലിനു മുന്പുതന്നെ വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കണമെന്ന് ആറ് പ്രമുഖ ഡി.ടി.എച്ച്. ഓപ്പറേറ്റർമാരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമേ കേന്ദ്ര വിവരവിനിമയ പ്രക്ഷേപണമന്ത്രിക്ക് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തു. എന്നാൽ, ഓപ്പറേറ്റർമാർ ഇത് നടപ്പാക്കിയില്ല. ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്ന പശ്ചാത്തലത്തിൽ സർക്കാർ വീണ്ടും ആവശ്യപ്പെട്ടതോടെ ചില ഓപ്പറേറ്റർമാർ ചാനൽ നൽകിയെങ്കിലും ഇപ്പോഴും വിക്ടേഴ്‌സ് ഉൾപ്പെടുത്താത്ത ഓപ്പറേറ്റർമാരുണ്ട്. ഇക്കാര്യത്തിൽ ഡി.ടി.എച്ച്. ഓപ്പറേറ്റർമാരിൽനിന്ന് ഒരു അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ്സിന് ശേഷം അദ്ധ്യാപകർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാൽ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക സഹായങ്ങൾ ഇല്ലാത്തവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാന അദ്ധ്യാപകൻ ഈ കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുട്ടികളിലേക്ക് ഓൺലൈൻ ക്ലാസ് എത്തിക്കാൻ കാര്യമായി ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരാഴ്ച ട്രയൽ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്‌ന പരിഹാരത്തിന് കൂടുതൽ വകുപ്പുകളുടെയും സന്നതെ സംഘടനകളുടെയും ഇടപെടലുകൾ അനിവാര്യമാണെന്നും മന്ത്രി ആവർത്തിച്ചു. വിക്ടേർസ് വഴിയുള്ള ക്ളാസ്സുകൾ വീട്ടിലുള്ള അദ്ധ്യാപകരും വിലയിരുത്തണമെന്നും ഓൺലൈൻ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാർത്ഥികളുമായി ആശയ വിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകളിലെ സംശയങ്ങൾ ഇത്തരത്തിൽ ഓരോ വിദ്യാർത്ഥിക്കും അവരവരുടെ അദ്ധ്യാപകരുമായി സംവദിച്ചു സംശയങ്ങൾ തീർക്കാം. എല്ലാവരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ചു കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പ് നൽകി.

കോളേജ് സമയമാറ്റം അന്തിമ തീരുമാനം പൊതു താത്പര്യം പരിഗണിച്ച് മാത്രമെന്ന് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കി. ഒരു തീരുമാനവും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്നും ചർച്ചയിലൂടെ തീരുമാനമെടുക്കുമെന്നും ജലീൽ പറഞ്ഞു. ചരിത്ര ക്ലാസ് എടുത്ത് മന്ത്രി ജലീൽ കോളേജുകളിലേക്കുള്ള ഓൺലൈനായി പഠനത്തിന് തുടക്കമിട്ടു. അതേസമയം ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഓൺലൈൻ പഠനം സാധ്യമാകുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP