Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീവണ്ടി യാത്ര ഇന്ന് തുടങ്ങി; ജില്ലാന്തര ബസ് സർവ്വീസിനും അനുമതി നൽകിയേക്കും; ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിരക്ക് ഇപ്പോഴത്തേതിന്റെ 50 ശതമാനവും ഡീലക്‌സ്, വോൾവോ, സ്‌കാനിയ, ജെന്റം തുടങ്ങിയ സർവീസുകളിൽ ഇരട്ടിയായും വർധിപ്പിക്കും; ഹോട്ടൽ തുറക്കാനും സാധ്യത; കോവിഡിനൊപ്പം നീങ്ങാൻ കേരളം

തീവണ്ടി യാത്ര ഇന്ന് തുടങ്ങി; ജില്ലാന്തര ബസ് സർവ്വീസിനും അനുമതി നൽകിയേക്കും; ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിരക്ക് ഇപ്പോഴത്തേതിന്റെ 50 ശതമാനവും ഡീലക്‌സ്, വോൾവോ, സ്‌കാനിയ, ജെന്റം തുടങ്ങിയ സർവീസുകളിൽ ഇരട്ടിയായും വർധിപ്പിക്കും; ഹോട്ടൽ തുറക്കാനും സാധ്യത; കോവിഡിനൊപ്പം നീങ്ങാൻ കേരളം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകളിൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളുടെ ജില്ലാന്തര സർവീസ് അനുവദിച്ചേക്കും. ജനശതാബ്ദി ട്രെയിൻ ഇന്നു സർവീസ് തുടങ്ങിയ സാഹചര്യത്തിലാണ് ബസ് സർവീസിലെ നിയന്ത്രണത്തിൽ ഇളവു വരുത്താൻ ആലോചിക്കുന്നത്.

സംസ്ഥാനത്തു ജില്ലാന്തര ബസ് സർവീസ് ആരംഭിക്കണമെങ്കിൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിരക്ക് ഇപ്പോഴത്തേതിന്റെ 50 ശതമാനവും ഡീലക്‌സ്, വോൾവോ, സ്‌കാനിയ, ജെന്റം തുടങ്ങിയ സർവീസുകളിൽ ഇരട്ടിയായും വർധിപ്പിക്കണമെന്ന കെഎസ്ആർടിസിയുടെ കരടു നിർദ്ദേശം ഗതാഗത വകുപ്പ് ഇന്നു ചർച്ച ചെയ്യും.

ഹോട്ടലുകൾ തുറക്കുന്ന കാര്യം പരിഗണിക്കും. മുൻകൂട്ടി ബുക്ക് ചെയ്തു ഭക്ഷണം വിളമ്പണമെന്ന അഭിപ്രായം വന്നിട്ടുണ്ട്. പകുതി സീറ്റുകളിലേക്കുള്ള ആളെ മാത്രം ഒരു സമയം പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ വന്നേക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോഴുള്ള നിയന്ത്രണം തുടരും

ബസ് നിരക്ക് കൂട്ടുന്ന കാര്യത്തിൽ മന്ത്രിയും ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗത കമ്മിഷണർ, കെഎസ്ആർടിസി എംഡി തുടങ്ങിയവരും പങ്കെടുക്കുന്ന ഉന്നതതല യോഗം രാവിലെ ചേർന്നു ശുപാർശകൾക്ക് അന്തിമരൂപം നൽകി സർക്കാരിനു സമർപ്പിക്കും. ജില്ലയ്ക്കകത്തുള്ള ബസ് സർവീസുകളിൽ സാമൂഹിക അകലം പാലിച്ചു യാത്രക്കാരെ കയറ്റുന്നതിനാൽ 50% നിരക്ക് വർധിപ്പിച്ചു ഓർഡിനറി സർവീസ് നടത്താൻ അനുമതി നൽകിയിരുന്നു.

ആറു ട്രെയിൻ ഇന്നു മുതൽ

  • തിരുവനന്തപുരം ന്മ ഇന്നു മുതൽ കേരളത്തിനുള്ളിലും മറ്റു സംസ്ഥാനങ്ങളിലേക്കുമായി 6 സ്‌പെഷൽ ട്രെയിനുകൾ. റിസർവേഷൻ വേണം.
  • 06302 / 06301: തിരുവനന്തപുരം-എറണാകുളം-തിരുവനന്തപുരം (കോട്ടയം വഴി), പ്രതിദിനം (വേണാടിനു പകരം)
  • 02076 / 02075: തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം (ആലപ്പുഴ വഴി) പ്രത്യേക ജനശതാബ്ദി
  • 06345 / 06346: തിരുവനന്തപുരം-ലോക്മാന്യതിലക്-തിരുവനന്തപുരം, പ്രതിദിനം
  • 02617 / 02618: എറണാകുളം- ഹസ്റത്ത് നിസാമുദീൻ-എറണാകുളം, പ്രതിദിനം
  • 02082 / 02081: തിരുവനന്തപുരം-കണ്ണൂർ -തിരുവനന്തപുരം (കോട്ടയം വഴി) പ്രത്യേക ജനശതാബ്ദി
  •  02283 / 02284: എറണാകുളം-ഹസ്റത്ത് നിസാമുദീൻ-എറണാകുളം പ്രതിവാര പ്രത്യേക തുരന്തോ (നിസാമുദീനിൽ നിന്നു ശനിയാഴ്ച (ജൂൺ 6 മുതൽ), എറണാകുളത്തു നിന്നു ചൊവ്വാഴ്ച (ജൂൺ 9 മുതൽ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP