Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് രോഗികൾക്കായി കുറഞ്ഞ ചെലവിൽ വെന്റിലേറ്ററുകൾ; മൂന്ന് ഇന്ത്യൻ കമ്പനികളെ തിരഞ്ഞെടുത്ത് നാസ

കോവിഡ് രോഗികൾക്കായി കുറഞ്ഞ ചെലവിൽ വെന്റിലേറ്ററുകൾ; മൂന്ന് ഇന്ത്യൻ കമ്പനികളെ തിരഞ്ഞെടുത്ത് നാസ

സ്വന്തം ലേഖകൻ

വാഷിങ്ടൺ: കോവിഡ് -19 രോഗികൾക്കായി കുറഞ്ഞ ചെലവിൽ വെന്റിലേറ്റർ നിർമ്മിക്കാൻ നാസ മൂന്ന് ഇന്ത്യൻ കമ്പനികളെ തിരഞ്ഞെടുത്തു. ആൽഫ ഡിസൈൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഫോർജ് ലിമിറ്റഡ്, മേധ സെർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് നാസ തിരഞ്ഞെടുത്തത്.

നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി എഞ്ചിനീയർമാർ വെറും 37 ദിവസത്തിനുള്ളിൽ സൃഷ്ടിച്ച പ്രോട്ടോടൈപ്പിന് ഏപ്രിൽ 30 ന് അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈറ്റൽ (VITAL വെന്റിലേറ്റർ ഇന്റർവെൻഷൻ ടെക്നോളജി ആക്സസ് ലോക്കലി) എന്ന ഹൈ-പ്രഷർ വെന്റിലേറ്ററാണ് നാസ തയ്യാറാക്കിയിരിക്കുന്നത്. പരമ്പാരഗത വെന്റിലേറ്റർ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കളുടെ ഏഴിലൊന്ന് ഭാഗങ്ങൾ കൊണ്ട് ഇത് നിർമ്മിക്കാനാവും. അവ വിപണിയിൽ സുലഭമാണ്.

അതീവ ഗുരുതരമായവർക്ക് പരമ്പരാഗത വെന്റിലേറ്റർ നൽകുമ്പോൾ. ഗുരുതരമായ കോവിഡ്-19 ലക്ഷണങ്ങൾ ഉള്ളവർക്ക് കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ സാധിക്കുന്ന വൈറ്റൽ വെന്റിലേറ്റർ നൽകുന്നു. ഫീൽഡ് ആശുപത്രികൾക്ക് വേണ്ടി ആവശ്യമായ രീതിയിൽ ഇത് പരിഷ്‌കരിക്കുകയും ചെയ്യാം.

വൈറ്റലിന്റെ സോഫ്റ്റ് വെയറിനുമേൽ പേറ്റന്റ് ഉള്ള കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ടെക്നോളജി ട്രാൻസ്ഫർ ആൻഡ് കോർപറേറ്റ് പാർട്നർഷിപ്സ് ഓഫീസ് അതിന് സൗജന്യ ലൈസൻസ് നൽകുന്നുണ്ട്. നാസയ്ക്ക് വേണ്ടി കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി കൈകാര്യം ചെയ്യുന്നത്.

ഡോക്ടർമാരിൽ നിന്നും മെഡിക്കൽ ഉപകരണ നിർമ്മാതാക്കളിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ച് വെന്റിലേറ്റർ വികസിപ്പിക്കുന്നതിന് നാസ ഇതുവരെ 21 കമ്പനികളെ തിരഞ്ഞെടുത്തിട്ടുണ്ട്. എട്ട് യുഎസ് കമ്പനികളും 13 അന്താരാഷ്ട്ര കമ്പനികളും (ഇന്ത്യയിൽ നിന്നുള്ള മൂന്ന് ഉൾപ്പെടെ) അതിൽ ഉൾപ്പടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP