Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; പിതാവിനെ 16കാരനായ മകൻ കുത്തിക്കൊന്നു

ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു; പിതാവിനെ 16കാരനായ മകൻ കുത്തിക്കൊന്നു

സ്വന്തം ലേഖകൻ

ബെംഗളൂരു: ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഭർത്താവിനെ 16കാരനായ മകൻ കുത്തിക്കൊന്നു. ബെംഗളൂരു കലാശിപാളയ സ്വദേശിയായ സയിദ് മുസ്തഫ(47)യാണ് മകന്റെ കുത്തേറ്റുമരിച്ചത്. ഭാര്യയെ ഉപേക്ഷിച്ച മുസ്തഫ നാലു മാസം മുമ്പാണ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത്. ഇതിനുശേഷം സയിദ് മുസ്തഫയും മകനും തമ്മിൽ കാണുകയോ സംസാരിക്കുകയോചെയ്തിരുന്നില്ല.

കഴിഞ്ഞദിവസം മകൻ പിതൃമാതാവിനെ കാണാനെത്തിയപ്പോഴാണ് ഇരുവരും ഏറെനാളുകൾക്കുശേഷം കണ്ടത്. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും സയിദ് മുസ്തഫയെ മകൻ കുത്തുകയുമായിരുന്നു. ബന്ധുക്കളും അയൽക്കാരുംചേർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലുമാസങ്ങൾക്കുമുമ്പാണ് ടാക്‌സി ഡ്രൈവറായ സയിദ് മുസ്തഫ മറ്റൊരു വിവാഹംകഴിച്ചത്. ഇതിൽ മകൻ ശക്തമായ എതിർപ്പറിയിച്ചിരുന്നു. എന്നാൽ സയിദ് മുസ്തഫ ഇതു കാര്യമായെടുത്തില്ല. പിന്നീട് ഉമ്മയോടൊപ്പം മകൻ മറ്റൊരു വീട്ടിലേക്ക് താമസംമാറുകയുംചെയ്തു.

പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് വർക്ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു മകൻ. സംഭവത്തിനുശേഷം ചാമരാജനഗറിലെ ബന്ധുവീട്ടിലേക്കുപോയ കുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. കുറ്റംസമ്മതിച്ച കുട്ടി എതിർപ്പുകളൊന്നുമുയർത്താതെ പൊലീസിനൊപ്പം പോയി. പിന്നീട് കുട്ടിയെ ദുർഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP