Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹിക അകലം പാലിച്ചില്ല; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസ്

സാമൂഹിക അകലം പാലിച്ചില്ല; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസ്

സ്വന്തം ലേഖകൻ

അമ്പലപ്പുഴ: സാമൂഹിക അകലം പാലിക്കാതിരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസ് എടുത്തു. കരിമണൽ ഖനനത്തിനെതിരേ സമരംനടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദർശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ സാമൂഹിക അകലം പാലിക്കാത്തതിന് അമ്പലപ്പുഴ പൊലീസ് കേസെടുക്കുക ആയിരുന്നു. സാമൂഹിക അകലം പാലിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസെടുത്തതെന്ന് സിഐ. ടി. മനോജ് പറഞ്ഞു. പ്രതിപക്ഷനേതാവടക്കം ഇരുപതോളം പേർക്കെതിരേയാണു കേസ്.

ഞായറാഴ്ച രാവിലെ 11.15-നാണ് രമേശ് ചെന്നിത്തല തോട്ടപ്പള്ളിയിലെത്തിയത്. ജനകീയ സമരസമിതി റിലേ നിരാഹാരം നടത്തുന്ന സമരപ്പന്തലിലെത്തി അദ്ദേഹം പ്രസംഗിച്ചു. തുടർന്ന് പൊഴിമുഖത്തെത്തി. ഡി.സി.സി. പ്രസിഡന്റ് എം. ലിജു, കെപിസിസി. ജനറൽസെക്രട്ടറി എ.എ. ഷുക്കൂർ, മുൻ എംഎ‍ൽഎ. അഡ്വ. ബി. ബാബുപ്രസാദ് തുടങ്ങി നേതാക്കളും പ്രവർത്തകരുമായി ഇരുപതിലേറെപ്പേർ ഒപ്പമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP