Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാകുന്നു; പൊതുമേഖലയിൽ കൺസൽറ്റന്റ്, എക്‌സ്പർട്ട് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ ഇനി പുതുക്കില്ല: കോവിഡ് പശ്ചാത്തലത്തിൽ മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് പിരിച്ചുവിടൽ നോട്ടിസ് നൽകി സ്വകാര്യ കമ്പനികളും

ഒമാനിൽ സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാകുന്നു; പൊതുമേഖലയിൽ കൺസൽറ്റന്റ്, എക്‌സ്പർട്ട് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ ഇനി പുതുക്കില്ല: കോവിഡ് പശ്ചാത്തലത്തിൽ മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് പിരിച്ചുവിടൽ നോട്ടിസ് നൽകി സ്വകാര്യ കമ്പനികളും

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാകുന്നു. പുതുതായി പൊതുമേഖലയിൽ നിരവധി തസ്തികകളിൽ കൂടി സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിരവധി സ്വകാര്യ കമ്പനികളും തൊഴിലാളികളെ പിരിച്ചു വിടാൻ ഒരുങ്ങുകയാണ്. പൊതുമേഖലയിൽ കൺസൽറ്റന്റ്, എക്‌സ്പർട്ട് തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴിൽ കരാർ ഇനി പുതുക്കില്ല. ഈ മേഖലയിലെ 70 ശതമാനത്തിലേറെ വിദേശികളെ കരാർ കാലാവധി കഴിയുന്ന മുറയ്ക്കു പിരിച്ചുവിടാനാണ് ദിവാൻ ഓഫ് റോയൽ കോർട്ട് നിർദ്ദേശം.

ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവിനെ തുടർന്നാണിത്. കൺസൽറ്റന്റ്, എക്‌സ്പർട്ട്, സ്പെഷലൈസ്ഡ് മാനേജർ തസ്തികകളിൽ 25 വർഷത്തിലേറെയായി സേവനം ചെയ്തുവരുന്ന സ്വദേശികൾക്ക് വിരമിക്കൽ നോട്ടിസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഒമാനിൽ ജോലി ചെയ്യുന്ന അനേകായിരം മലയാളികൾക്കും സ്വദേശി വത്ക്കരണം തിരിച്ചടിയാകും.

അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ് സ്വകാര്യ കമ്പനികൾ. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് പിരിച്ചുവിടൽ നോട്ടിസ് ലഭിച്ചു. കോവിഡജ് പശ്ചാത്തലത്തിൽ ഒട്ടേറെ കമ്പനികൾ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശ തൊഴിലാളികളെ പിരിച്ചുവിടാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഈ വർഷം ടൂറിസം മേഖലയിൽ മാത്രം 44.1% സ്വദേശിവൽക്കരണം നടപ്പാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നേരത്തേ തീരുമാനിച്ചിരുന്നു. ലോജിസ്റ്റിക്‌സ്, വ്യവസായ മേഖലകളിൽ യഥാക്രമം 20%, 35% എന്നിങ്ങനെയും സ്വദേശിവൽക്കരണം നടപ്പാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP