Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിയെ കണ്ടെത്തിയത് ബാത്ത് റൂമിലെ ബക്കറ്റ് വെള്ളത്തിൽ തലകീഴായി കിടക്കുന്ന നിലയിൽ; കോവിഡ് നിരീക്ഷണത്തിലുള്ള കുടുംബത്തിലെ അംഗമായതിനാൽ പതിനൊന്ന് മാസക്കാരന്റെ പോസ്റ്റ്‌മോർട്ടത്തിന് മുമ്പ് സ്രവ പരിശോധന; യെസാൻ മുഹമ്മദിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത; കൂറ്റനാട്ടെ ചാലിശ്ശേരിയിലെ മരണത്തിൽ അന്വേഷണത്തിന് പൊലീസ്

കുട്ടിയെ കണ്ടെത്തിയത് ബാത്ത് റൂമിലെ ബക്കറ്റ് വെള്ളത്തിൽ തലകീഴായി കിടക്കുന്ന നിലയിൽ; കോവിഡ് നിരീക്ഷണത്തിലുള്ള കുടുംബത്തിലെ അംഗമായതിനാൽ പതിനൊന്ന് മാസക്കാരന്റെ പോസ്റ്റ്‌മോർട്ടത്തിന് മുമ്പ് സ്രവ പരിശോധന; യെസാൻ മുഹമ്മദിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത; കൂറ്റനാട്ടെ ചാലിശ്ശേരിയിലെ മരണത്തിൽ അന്വേഷണത്തിന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരിയിൽ ക്വാറന്റീനിലുള്ള കുടുംബത്തിലെ 11 മാസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സർവ്വത്ര ദുരൂഹത. ഈ കുഞ്ഞിന് കോവിഡ് ഉണ്ടോ എന്നും പരിശോധിക്കും. എങ്ങനെയാണ് ബക്കറ്റിൽ വീണത് എന്നതിൽ ഇനിയും വ്യക്തയില്ല. ഇക്കാര്യത്തിൽ അന്വേഷണം തുടരും.

മുക്കിൽപീടിക മണാട്ട് മൻസിലിൽ മുഹമ്മദ് സാബിഖ് ലിയാന ദമ്പതികളുടെ ഏക മകൻ യെസാൻ മുഹമ്മദ് ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.45നായിരുന്നു സംഭവം. വീടിനകത്തുള്ള കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി വീണ നിലയിലായിരുന്നു. പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ കുട്ടിയുടെ ബന്ധു കോവിഡ് ബാധിച്ചു ചികിത്സയിലാണ്. അതിനാൽ കുട്ടിയുടെ മാതാവും പിതാവും വീട്ടിൽ ക്വാറന്റീനിൽ കഴിയവെയാണു ദുരന്തം.

കുട്ടിയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടത്തിനുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിയിലെ അത്യാഹിത വിഭാഗം താൽക്കാലികമായി അടച്ചു. 5 പേരെ ക്വാറന്റീനിലാക്കി. കുഞ്ഞിന്റെ പിതാവ് ഗാർഹിക നിരീക്ഷണത്തിലിരിക്കുന്നതും പിതൃ സഹോദരൻ കോവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതുമാണ് കോവിഡ് പരിശോധനയ്ക്കായി കുഞ്ഞിന്റെ സ്രവം ശേഖരിക്കാൻ ഇടയാക്കിയത്.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബാത്ത് റൂമിലെ ബക്കറ്റ് വെള്ളത്തിൽ തലകീഴായി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻഡോറിൽ നിന്ന് എത്തിയ പിതാവ് മുഹമ്മദ് സാദിക്ക് ഹോം ക്വാറന്റയിനിലും ആയിരുന്നു. മരിച്ച മുഹമ്മദ് നിസാനെയും മാതാവിനെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ല.

കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്രവ പരിശോധനാ ഫലം ലഭിച്ച ശേഷമേ ലപാസ്റ്റുമാർട്ടം അടക്കമുള്ള നടപടികൾ സ്വീകരിക്കുവെന്ന് പൊലീസ് പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP