Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛൻ ആകാൻ പോകുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ; ഗർഭിണിയായ നടാഷയ്‌ക്കൊപ്പമുള്ള സുന്ദരമായ ചിത്രം പങ്കുവെച്ച് താരം

അച്ഛൻ ആകാൻ പോകുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ; ഗർഭിണിയായ നടാഷയ്‌ക്കൊപ്പമുള്ള സുന്ദരമായ ചിത്രം പങ്കുവെച്ച് താരം

സ്വന്തം ലേഖകൻ

മുംബൈ: താൻ അച്ഛൻ ആകാൻ പോകുന്ന വാർത്ത ആരാധകരുമായി പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ. പങ്കാളിയും ബോളിവുഡ് നടിയുമായ നടാഷയുടെ ഗർഭകാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് പാണ്ഡ്യ ആരാധകർക്കായി ആ സന്തോഷം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദ്യമായ ഒരുകൂട്ടം ചിത്രങ്ങൾ സഹിതമുള്ള ലഘു കുറിപ്പിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്ന വിവരം പാണ്ഡ്യ പരസ്യമാക്കിയത്.

'നടാഷയുമൊത്തുള്ള എന്റെ സുന്ദരമായ ജീവിതയാത്ര പുതിയൊരു വഴിത്തിരിവിലേക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി ഉടനെത്തും. ജീവിതത്തിലെ ആ പുതിയ ഇന്നിങ്‌സിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും ഉണ്ടാകുമല്ലോ' ഗർഭ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പാണ്ഡ്യയെയും നടാഷയെയും അഭിനന്ദിച്ചും ആശംസകളിയിച്ചും സഹതാരങ്ങൾ ഉൾപ്പെടെ രംഗത്തെത്തി.

ഇത്തവണത്തെ പുതുവർഷപ്പിറവിക്കു തൊട്ടുപിന്നാലെയാണ് നടാഷയുമായുള്ള പ്രണയം പാണ്ഡ്യ ആദ്യമായി തുറന്നു സമ്മതിച്ചത്. നടാഷയുമൊത്തുള്ള ചിത്രം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചാണ് പാണ്ഡ്യ ഗോസിപ്പുകൾക്കു വിരാമമിട്ടത്. ഇരുവരും പ്രണയത്തിലാണെന്ന് ഏറെനാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. 'മേ തേരാ, തൂ മേരി ജാനേ, സാരാ ഹിന്ദുസ്ഥാൻ' (ഞാൻ നിന്റേതാണ്, നീ എന്റേതും. ഇക്കാര്യം ഇനി ഈ രാജ്യം മുഴുവനും അറിയാം) എന്ന വരികളോടൊണ് നടാഷയുമൊത്തുള്ള ചിത്രം പാണ്ഡ്യ പങ്കുവച്ചത്. ദുബായിൽ, ഒരു സ്വകാര്യ ബോട്ടിൽ ഹാർദിക് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ നടാഷയും പങ്കുവച്ചിരുന്നു.

സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് ഹാർദിക് പാണ്ഡ്യയുടെ പങ്കാളിയായ നടാഷ സ്റ്റാൻകോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായ ഹാർദിക് പാണ്ഡ്യ, പുറംവേദനയെ തുടർന്ന് ഏതാനും നാളുകളായി കളത്തിനു പുറത്താണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP