Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'റിമൂവ് ചൈന ആപ്‌സ്' രണ്ടാഴ്ചയ്ക്കുള്ളിൽ ഡൗൺലോഡ് ചെയ്തത് 10 ലക്ഷത്തിലേറെ ഇന്ത്യക്കാർ; ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന വാങ്ചുകിന്റെ ആഹ്വാനം ഏറ്റെടുത്ത് നമ്മുടെ രാജ്യം

'റിമൂവ് ചൈന ആപ്‌സ്' രണ്ടാഴ്ചയ്ക്കുള്ളിൽ ഡൗൺലോഡ് ചെയ്തത് 10 ലക്ഷത്തിലേറെ ഇന്ത്യക്കാർ; ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌ക്കരിക്കണമെന്ന വാങ്ചുകിന്റെ ആഹ്വാനം ഏറ്റെടുത്ത് നമ്മുടെ രാജ്യം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചൈനീസ് ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. ചൈനീസ് നിർമ്മിത മൊബൈൽ മുതൽ മൊബൈൽ ആപ്ലിക്കേഷനുകൾ വരെ കോടിക്കണക്കിന് ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്ത്യ ചൈന അതിർത്തി പ്രശ്‌നം രൂക്ഷമായിരിക്കെ ചൈനയ്‌ക്കെതിരെ കനത്ത പ്രതിഷേധമാണു രാജ്യമാകെ ഉയരുന്നത്. ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി. ടിക്ടോക് ഉൾപ്പെടയെുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യക്കാർ അൺഇൻസ്റ്റാൾ ചെയ്യണമെന്നും ആഹ്വാനവുമുണ്ട്. സെലിബ്രേറ്റികളടക്കം ഈ ആഹ്വാനം ഏറ്റെടുക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് ജയ്പുരിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി പുറത്തിറക്കിയ ആപ് ഇന്ത്യക്കാർക്കിടയിൽ വൈറലാകുന്നത്. 'റിമൂവ് ചൈന ആപ്‌സ്' എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇന്ത്യക്കാർക്കിടയിൽ തരംഗമായത്. രണ്ടാഴ്ചയ്ക്കിടയിൽ 10 ലക്ഷത്തിലേറെ ആളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. ഈ ആപ് ഉപയോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന, ചൈനാനിർമ്മിത അപ്ലിക്കേഷനുകൾ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിനുള്ള യുഐ (യൂസർ ഇന്റർഫെയ്‌സ്) നൽകുകയും ചെയ്യുന്നു. വൺ ടച്ച് ആപ് ലാബ്‌സ് എന്ന കമ്പനിയാണ് ഈ ആപ് നിർമ്മിച്ചത്. മെയ്‌ 17നാണ് ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. നിലവിൽ പ്ലേ സ്റ്റോറിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യുന്ന സൗജന്യ ആപ്പുകളിൽ ഒന്നാണ് ഇത്.

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ഇന്ത്യൻ സംരംഭകൻ സോനം വാങ്ചുക് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ ചൈനീസ് സോഫ്റ്റ്‌വെയറുകളും ഒരു വർഷത്തിനുള്ളിൽ ചൈനീസ് ഹാർഡ്വെയറുകളും ഒഴിവാക്കണമെന്നാണു മഗ്സസെ അവാർഡ് ജേതാവായ വാങ്ചുക് പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളിൽ തന്റെ ചൈനീസ് നിർമ്മിത ഫോൺ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ സൈനികർ അതിർത്തിയിൽ യുദ്ധം ചെയ്യുന്നു. അതേസമയം നമ്മൾ ചൈനീസ് ഹാർഡ്വെയറുകൾ വാങ്ങുന്നു. ടിക്ടോക് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നു. നമ്മൾ അവർക്കു നൽകുന്ന കോടികളുടെ വ്യാപാരത്തിലൂടെയാണ് അവർ സൈനികരെ ആയുധസജ്ജരാക്കി നമുക്കെതിരെ പോരാടാൻ എത്തിക്കുന്നത്' വാങ്ചുക് പറഞ്ഞു.

'ചൈന ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് അവിടുത്തെ ജനങ്ങളെയാണ്. യാതൊരു മനുഷ്യാവകാശങ്ങളും ഇല്ലാതെ സർക്കാരിനെ സമ്പന്നരാക്കാനുള്ള തൊഴിലാളികളായാണു ജനങ്ങളെ കാണുന്നത്. കോവിഡിനു ശേഷം ഫാക്ടറികൾ പൂട്ടി, കയറ്റുമതി നിലച്ചു. തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങൾ ചൈനീസ് ഉൽപന്നങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ അത് ആഗോളതരംഗമാകും. അത് നമ്മുടെ വ്യവസായത്തിനു നല്ലതാണ്' വാങ്ചുക് പറഞ്ഞു. വാങ്ചുകയുടെ ആഹ്വാനത്തിനു പിന്നാലെ നടനും മോഡലുമായ മിലിന്ദ് സോമൻ ടിക്ടോക് ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP