Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ബഹിരാകാശ സഞ്ചാരികളെ വിജയകരമായി അയച്ച് സ്വകാര്യമേഖല; നീണ്ട് ഒമ്പത് വർഷത്തിന് ശേഷം അമേരിക്കൻ മണ്ണിൽ നിന്നും സഞ്ചാരികളുമായി ഒരു ബഹിരാകാശ വാഹനം കുതിച്ചുയർന്നത് പുതിയ പ്രതീക്ഷയുമായി; സ്പേസ് സ്റ്റേഷനിൽ എത്തിയവർക്ക് ഊഷ്മള സ്വാഗതം; കൊറോണക്കാലത്തും അമേരിക്കയുടെ ആവേശം ഉയർത്തി ബഹിരാകാശ യാത്ര; ചർച്ചയാക്കുന്നത് മനുഷ്യരെ വിവിധ ഗ്രഹ ജീവികളാക്കുന്ന ഭാവികാലം

ഇന്റർ നാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ബഹിരാകാശ സഞ്ചാരികളെ വിജയകരമായി അയച്ച് സ്വകാര്യമേഖല; നീണ്ട് ഒമ്പത് വർഷത്തിന് ശേഷം അമേരിക്കൻ മണ്ണിൽ നിന്നും സഞ്ചാരികളുമായി ഒരു ബഹിരാകാശ വാഹനം കുതിച്ചുയർന്നത് പുതിയ പ്രതീക്ഷയുമായി; സ്പേസ് സ്റ്റേഷനിൽ എത്തിയവർക്ക് ഊഷ്മള സ്വാഗതം; കൊറോണക്കാലത്തും അമേരിക്കയുടെ ആവേശം ഉയർത്തി ബഹിരാകാശ യാത്ര; ചർച്ചയാക്കുന്നത് മനുഷ്യരെ വിവിധ ഗ്രഹ ജീവികളാക്കുന്ന ഭാവികാലം

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും കുതറിമാറാൻ ശ്രമിക്കുന്നതിനിടയിലും ഇത് അമേരിക്കയ്ക്ക് ആവേശത്തിന്റെ നിമിഷങ്ങളാണ്.

നീണ്ട ഒമ്പത് വർഷത്തിനു ശേഷമാണ് ഒരു ബഹിരാകാശ പേടകം യാത്രക്കാരുമായി അമേരിക്കൻ മണ്ണിൽ നിന്നും കുതിച്ചുയർന്നത്. 2011-ൽ സ്പേസ് ഷട്ടിലിന്റെ പ്രവർത്തനം നിലച്ചതോടെ അമേരിക്ക റഷ്യയുടെ സഹായം തേടുകയയിരുന്നു ബഹിരാകാശത്തേക്ക് സഞ്ചാരികളെ അയക്കാൻ. ഇന്റർനാഷണൽ സ്പേസ് സെന്ററിനോട് ഘടിപ്പിച്ചിരിക്കുന്ന സോയൂസാണ് ഇത്തരം യാത്രകൾക്ക് ഉപയോഗിച്ചിരുന്നത്.

ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും, ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന മത്സരത്തിൽ ബജറ്റ് ഒരു വിഘ്നമാകാതിരിക്കുവാനുമാണ് ബഹിരാകാശ പേടക നിർമ്മാണത്തിൽ സ്വകാര്യപങ്കാളിത്തം നാസാ ആവശ്യപ്പെട്ടത്. കോടീശ്വരനായ എലൻ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്സ് ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് സ്വകാര്യമേഖലയിൽ ആദ്യമായി നിർമ്മിച്ച ബഹിരാകാശ വാഹനം അതിന്റെ ദൗത്യം വിജയകരമാക്കുന്നത്.

ഡഗ് ഹർലി, ബോബ് ബെങ്കെൻ എന്നീ സഞ്ചാരികൾ 19 മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷമാണ് ഇന്നലെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിച്ചേർന്നത്. വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സ്പേസ് സ്റ്റേഷനിൽ എത്തിക്കാൻ ഹർലിയും ബെങ്കെനും തയ്യാറായിരുന്നെങ്കിലും, അതിന്റെ ആവശ്യം വന്നില്ല. കണക്കുകൂട്ടലുകൾക്കനുസരിച്ച് തന്നെ കൃത്യ സമയത്ത്, കൃത്യമായ സ്ഥലത്ത് അത് എത്തിച്ചേർന്നു. സ്പേസ് സ്റ്റേഷനിൽ ഇപ്പോൾ ഉള്ള യു എസ് ബഹിരാകാശ സഞ്ചാർ ക്രിസ് കസ്സിഡി അവരെ സ്വാഗതം ചെയ്തു. അതിലേക്ക് കയറുന്നതിനിടയിൽ ഹർലിയുടെ നെറ്റി പ്രവേശനകവാടത്തിൽ ഇടിച്ചു എങ്കിലും പരിക്കൊന്നും പറ്റിയില്ല.

കാസ്സിഡിയെ കൂടാതെ റഷ്യാക്കാരായ അനാട്ടൊലി ഐവാൻഷിൻ, ഐവാൻ വാഗ്‌നെർ എന്നീ ബഹിരാകാശ സഞ്ചാരികളും ഇപ്പോൾ ഇന്റർനാഷണൽ സ്പേസ് സെന്ററിലുണ്ട്. ഇവരോടൊപ്പമായിരിക്കും ഇനിയുള്ള ദിവസങ്ങളിൽ ഹർലിയും ബെങ്കെനും ചെലവഴിക്കുക. ഒമ്പത് വർഷത്തിനു ശേഷം അമേരിക്കൻ മണ്ണിൽ നിന്നും ബഹിരാകാശ സഞ്ചാരികളെ അയക്കുന്ന ഈ പ്രൊജക്ടിന് ഡെമോ-2 ദ്ന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സ്വകാര്യമേഖലക്ക് ഒരു വമ്പൻ സാദ്ധ്യത തുറന്നിട്ടുകൊണ്ടാണ് ഈ പ്രൊജക്ട് വിജയം കൈവരിച്ചിരിക്കുന്നത്. ആദ്യം ഭൂമിക്ക് ചുറ്റും, പിന്നീട് ചന്ദ്രനിലേക്ക്, പിന്നീട് ചൊവ്വ; ഇതാണ് നാസ വാഗ്ദാനം ചെയ്യുന്ന പുതിയ ബിസിനസ്സ് ലോകം.

സ്പേസ് എക്സ് കമ്പനി ഉടമയായ എലൻ മസ്‌കും ആഹ്ലാദത്തിലാണ്. കഴിഞ്ഞ 18 വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണിതെന്ന് അദ്ദേഹം പറയുന്നു. ഇത് മനുഷ്യർക്ക് വേണ്ടി മനുഷ്യരാൽ നിർമ്മിക്കപ്പെട്ട ബഹിരാകാശപേടകമാണ്. ഇത് വിജയത്തിലെത്തിയതിൽ ലോക മാനവികത മുഴുവൻ സന്തോഷിക്കുന്നുണ്ടാകും. അദ്ദേഹം പറയുന്നു. മനുഷ്യരെ വിവിധ ഗ്രഹജീവികളാക്കുന്ന ഒരു ഭാവിയാണ് താൻ സ്വപ്നം കാണുന്നതെന്നും അതിലേക്കുള്ള കുതിപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും , ഒരു സമ്പൂർണ്ണവിജയമാണിതെന്ന് അദ്ദേഹം അവകാശപ്പെടുന്നില്ല. അവരെ സുരക്ഷിതരായി തിരിച്ച് ഭൂമിയിൽ എത്തിച്ചാൽ മാത്രമേ സമ്പൂർണ്ണവിജയം എന്ന് അവകാശപ്പെടാനാകുഎന്നാണ് അദ്ദേഹം പറയുന്നത്. ഹർലിയും ബെങ്കെനും എത്രനാൾ സ്പേസ് സ്റ്റേഷനിൽ കഴിയണം എന്നകാര്യത്തിൽ നാസാ ഇനിയും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. ഒരു മാസം മുതൽ നാലുമാസം വരെയാണ് പ്രതീക്ഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP