Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവിധ എമിറേറ്റുകളിലെ മലയാളികൾക്കായി കെഎംസിസി ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനങ്ങൾ ജൂൺ രണ്ട് മുതൽ കേരളത്തിലേക്ക് പറക്കും; ആദ്യ രണ്ട് സർവീസുകളും റാസൽഖൈമ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക്: രാവിലെ അഞ്ച് മണിക്ക് പറന്നുയരുന്ന വിമാനത്തിന്റെ യാത്രാ ടിക്കറ്റുകളും വിതരണം ചെയ്തു

വിവിധ എമിറേറ്റുകളിലെ മലയാളികൾക്കായി കെഎംസിസി ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനങ്ങൾ ജൂൺ രണ്ട് മുതൽ കേരളത്തിലേക്ക് പറക്കും; ആദ്യ രണ്ട് സർവീസുകളും റാസൽഖൈമ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക്: രാവിലെ അഞ്ച് മണിക്ക് പറന്നുയരുന്ന വിമാനത്തിന്റെ യാത്രാ ടിക്കറ്റുകളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ

ദുബായ്: വിവിധ എമിറേറ്റുകളിലെ മലയാളികൾക്കായി കെഎംസിസി ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനങ്ങൾ ജൂൺ രണ്ട് മുതൽ കേരളത്തിലേക്ക് പറന്നു തുടങ്ങും. ജൂൺ രണ്ടിന് ഷാർജ-അഴീക്കോട് മണ്ഡലം കെഎംസിസിയുടെയും ജൂൺ മൂന്നിന് ദുബായ്-മലപ്പുറം ജില്ലാ കെഎംസിസിയുടെയും ചാർട്ടേഡ് വിമാനങ്ങളാണ് കേരളത്തിലേക്ക് ആദ്യം എത്തുക. റാസൽഖൈമ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ രണ്ടു വിമാനങ്ങളും പറക്കുക. രണ്ടു വിമാനങ്ങളും രാവിലെ അഞ്ചു മണിക്കാണ് പുറപ്പെടുന്നത്.

യാത്രക്കാരെ കൊണ്ടു പോകാൻ റാസൽഖൈമ വിമാനത്താവളത്തിലേക്ക് ദുബായിൽ നിന്ന് ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്കിൽ പൊറുതിമുട്ടിയ പ്രവാസികൾക്കായാണ് യുഎഇ കെഎംസിസി ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തിയത്. വിവിധ എമിറേറ്റുകളിലെ കെഎംസിസിയുടെ കീഴ്ഘടകങ്ങളുടെ കീഴിൽ തുടർന്നുള്ള ദിവസങ്ങളിലും വിമാനങ്ങൾ കേരളത്തിലേക്ക് പുറപ്പെടുന്നതാണ്. വിമാന സർവീസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജന.സെക്രട്ടറി നിസാർ തളങ്കര, ചാർട്ടേർഡ് ഫ്‌ളൈറ്റ് കോഓർഡിനേറ്റർ ഫൈസൽ അഴീക്കോട് എന്നിവർ അറിയിച്ചു.

ജൂൺ രണ്ടിന് പുറപ്പെടുന്ന വിമാനത്തിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റും ഇതിനകം വിതരണം ചെയ്തു. ആദ്യ ടിക്കറ്റ് യുഎഇ കെഎംസിസി രക്ഷാധികാരി എ.പി. ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ വിതരണം ചെയ്തു. ചടങ്ങിൽ ഷാർജ കെഎംസിസി ആക്ടിങ് പ്രസിഡന്റ് കബീർ ചാന്നാങ്കര, ജന.സെക്രട്ടറി അബ്ദുൽ ഖാദർ ചക്കനാത്ത് എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന മുസ്ലിം ലീഗ് നേതാക്കളായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായി കെഎംസിസി രക്ഷാധികാരി എ.പി.ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, പി.കെ അൻവർ നഹ, ഡോ. അൻവർ അമീൻ എന്നിവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചാർട്ടേർഡ് ഫ്‌ളൈറ്റുകളുടെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ ഡൽഹി ഓഫീസ് നടത്തിയ നീക്കമാണ് സർവീസുകൾ വേഗത്തിലാക്കാൻ സഹായകമായത്.

കോവിഡ് 19 വിപത്തിലകപ്പെട്ട ആയിരങ്ങൾക്ക് കൂടുതൽ കാത്തിരിപ്പില്ലാതെ നാടണയാൻ സാധിക്കുന്ന സംരംഭമാണ് ചാർട്ടേർഡ് വിമാനങ്ങൾ. ഇതുവഴി നിസ്സഹായരായ പ്രവാസികളെ നാട്ടിലെത്തിക്കാനും കെഎംസിസിക്ക് കഴിയും. അത്യാവശ്യമായി നാട്ടിലെത്തേണ്ട പലർക്കും ഇനി കെഎംസിസി ചാർട്ടേഡ് വിമാനങ്ങൾ വഴി നാടണയാം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP