Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ്: കോഴിക്കോട് ജില്ലയിൽ രണ്ട് പോസിറ്റീവ് കേസുകൾ കൂടി; രോഗം സ്ഥിരീകരിച്ചത് ഖത്തറിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊടുവള്ളി സ്വദേശിനിക്കും ദുബായിൽ നിന്ന് വന്ന നാദാപുരം സ്വദേശിക്കും; നാല് പേർ രോഗവിമുക്തരായി

കോവിഡ്: കോഴിക്കോട് ജില്ലയിൽ രണ്ട് പോസിറ്റീവ് കേസുകൾ കൂടി; രോഗം സ്ഥിരീകരിച്ചത് ഖത്തറിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊടുവള്ളി സ്വദേശിനിക്കും ദുബായിൽ നിന്ന് വന്ന നാദാപുരം സ്വദേശിക്കും; നാല് പേർ രോഗവിമുക്തരായി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് രണ്ട് കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായും നാല് പേരുടെ ഫലം നെഗറ്റീവായതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു.

ഇന്നലെ കോവിഡ് പോസിറ്റീവായ ഒരു വയസ്സുള്ള കുട്ടിയുടെ അമ്മയായ, 23 വയസ്സുള്ള കൊടുവള്ളി സ്വദേശിനിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്നാമത്തെ വ്യക്തി. മെയ് 18 ന് ഖത്തറിൽ നിന്നു കോഴിക്കോട്ടെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മെയ് 30 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തു.

രണ്ടാമത്തെ വ്യക്തി 36 വയസ്സുള്ള കല്ലാച്ചി നാദാപുരം സ്വദേശിയാണ്. മെയ് 27 ന് ദുബായിൽ നിന്നു വിമാനമാർഗം കണ്ണൂരിലെത്തി സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ വടകര കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് മെയ് 29ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയിൽ പോസിറ്റീവ് ആവുകയും ചെയ്തു. രണ്ട് പേരുടേയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്.

ജില്ലയിൽ കോവിഡ് ചികിത്സയിലുണ്ടായിരുന്ന 4 പേർ ഇന്ന് രോഗമുക്തരായി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 3 പേരും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഒരാളുമാണ് രോഗവിമുക്തരായത്. ഇപ്പോൾ 34 കോഴിക്കോട് സ്വദേശികൾ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതിൽ 16 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 14 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേർ കണ്ണൂരിലും ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

ഇതുകൂടാതെ മൂന്ന് കാസർഗോഡ് സ്വദേശികളും രണ്ട് കണ്ണൂർ സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തൃശൂർ സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരു തൃശൂർ സ്വദേശി എം വിആർ ക്യാൻസർ സെന്ററിലും ചികിത്സയിലുണ്ട്.

ഇന്ന് 257 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4993 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4683 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 4600 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 310 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP