Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ്: ഗൾഫിൽ മൂന്നുമലയാളികൾ കൂടി മരിച്ചു; കുവൈറ്റിൽ മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിയായ 52 കാരൻ പവിത്രൻ ദാമോദരൻ; രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന തൃശൂർ സ്വദേശിക്ക് ഖത്തറിൽ അന്ത്യം; മരണമടഞ്ഞത് 58 കാരനായ മോഹനൻ; ഒമാനിൽ മരിച്ചതുകൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ്

കോവിഡ്: ഗൾഫിൽ മൂന്നുമലയാളികൾ കൂടി മരിച്ചു; കുവൈറ്റിൽ മരണമടഞ്ഞത് പത്തനംതിട്ട സ്വദേശിയായ 52 കാരൻ പവിത്രൻ ദാമോദരൻ; രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന തൃശൂർ സ്വദേശിക്ക് ഖത്തറിൽ അന്ത്യം; മരണമടഞ്ഞത് 58 കാരനായ മോഹനൻ; ഒമാനിൽ മരിച്ചതുകൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ്

എസ്.രാജീവ്‌

പത്തനംതിട്ട: : കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. കുവൈറ്റിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: പല്ലവി, പവിത്. മൃതദേഹം കുവൈറ്റിൽ സംസ്‌കരിച്ചു. ഇന്നലെയും കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചിരുന്നു. വടകര ലോകനാർകാവ് സ്വദേശി കോമള്ളി ശ്രീ പത്മത്തിൽ അജയൻ (48) ആണ് മരിച്ചത്. കോവിഡ് വൈറസ് ബാധയെ തുടർന്ന് മിഷ്രിഫിലെ ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

അതേസമയം, കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി ഖത്തറിൽ മരിച്ചു. ചാവക്കാട് ഇരട്ടപ്പുഴ വടക്കൂട്ട് വീട്ടിൽ മോഹനൻ(58) ആണ് മരിച്ചത്.രണ്ട് ആഴ്‌ച്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ ജില്ല സൗഹൃദവേദി ഗുരുവായൂർ സെക്ടർ അംഗം കൂടിയാണ് മോഹനൻ. 35 വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാട്ടിൽ വന്നുപോയതാണ്. ഭാര്യ: ഗിരിജ. മക്കൾ: ഗോകുൽ കൃഷ്ണ(ഡിഗ്രി വിദ്യാർത്ഥി , വിസ്ഡം കോളേജ്, പാവറട്ടി),ശ്യാം പ്രസാദ് (പത്താം ക്ലാസ്, മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ). സംസ്‌കാരം തിങ്കളാഴ്‌ച്ച ദോഹ ഖത്തറിൽ നടക്കും.

ഒമാനിലും കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ് (68) ആണ് മരിച്ചത്.

ചിത്രങ്ങൾ: (1. പവിത്രൻ ദാമോദരൻ 2. മോഹനൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP