Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അലമാരയിൽ കയറി ഒളിച്ച് നാല് വയസുകാരൻ കുസൃതിയൊപ്പിച്ചതോടെ മുൾമുനയിൽ നിർത്തിയത് മണിക്കൂറുകൾ; കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കൾ; വീടും പരിസരവും നാട്ടുകാരും; നാലുപാടും അന്വേഷണവുമായി പൊലീസും; ഒടുക്കം ലഭിച്ചത് വീട്ടിലെ അലമാരയിൽ നിന്ന്; കുരുന്നിന്റെ വികൃതിയിൽ വലഞ്ഞ് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അലമാരയിൽ ഒളിച്ച നാല് വയസുകാരന്റെ കുസൃതി പ്രദേശത്തെ രണ്ട് മണിക്കൂറിലേറെ മുൾമുനയിലാക്കി. വെള്ളയിൽ കോന്നാട് ബീച്ചിലാണ് രാവിലെ എട്ടോടെ ആൺകുട്ടിയെ കാണാതായത്. വീട്ടുകാർ വീടും പരിസരവും തെരഞ്ഞെങ്കിലും വിവരമൊന്നും കിട്ടിയില്ല. സംഭവമറിഞ്ഞ് ലോക്ഡൗൺ കാലമായിട്ടും ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ തടിച്ച് കൂടി. ബന്ധുക്കളുടെ കൂട്ടക്കരച്ചിലുമുയർന്നു.

കുട്ടികളെ പിടിക്കുന്നവരെപ്പറ്റിയടക്കം അഭ്യൂഹങ്ങളും പ്രചരിച്ചു. വെള്ളയിൽ പൊലീസെത്തി വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ കാണാതായ വിവരം പൊലീസ് എല്ലാ സേ്റ്റഷനിലേക്കും വയർലസ് സന്ദേശമായി അയച്ചു.

ഇതിനിടെ വീട്ടുകാരുടെ മൊഴിയെടുത്ത പൊലീസിന് കുഞ്ഞിന് ഒളിച്ചു നിൽക്കുന്ന സ്വഭാവമുണ്ടെന്ന് മനസിലായി. വീട്ടുകാരെ മുഴുവൻ പുറത്താക്കിയശേഷം രാവിലെ 10 ഓടെ പൊലീസ് നടത്തിയ തെരച്ചിലിൽ വീട്ടിൽ അലമാരക്കകത്ത് വിയർത്ത്കുളിച്ച് ഒളിച്ചിരുന്ന കുഞ്ഞിനെ കണ്ടെത്തെുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP