Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആസാമിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; 50 പേർ ചെർന്ന് രണ്ട് യുവാക്കളെ ആക്രമിച്ചു; മർദനത്തിനിരയായ യുവാവ് കൊല്ലപ്പെട്ടു; ഒരാളുടെ നില അതീവ ഗുരുതരം; ആക്രമണത്തിന് കാരണം ഗ്രാമവാസികളായ സ്ത്രികളെ ബൈക്ക് ഇടിച്ചതെന്ന് ദൃക്‌സാക്ഷികളും

മറുനാടൻ ഡെസ്‌ക്‌

ജോർഹട്ട്: ആസാമിൽ വീണ്ടും ആൾക്കുട്ട മർദന കൊലപാതകം. 50 പേർ ചേർന്ന് രണ്ട് യുവാക്കളെ ആക്രമിച്ചു. ഒരാൾ കൊല്ലപ്പെട്ടു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ശാനിയാഴ്ച രാത്രിയിൽ ജോർഹട്ട് ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ദേബാശിഷ് ഗോഗോയ് (23) ആണ് മരിച്ചത്.

സുഹൃത്ത് ആദിത്യ ദാസിന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനിരയായ യുവാക്കൾ ബൈക്കിൽ വരുന്നതിനിടെ രണ്ടു സ്ത്രീകളെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചതാണ് ആക്രമണത്തിനു കാരണമായത്. പിന്നാലെ ഒത്തുകൂടിയ ജനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദേബാശിഷിന്റെ പിതാവും സഹോദരിമാരും ജനക്കൂട്ടത്തോട് യാചിച്ചെങ്കിലും ആക്രമണം നിർത്താൻ തയാറായില്ല. ഏറെനേരം കഴിഞ്ഞാണ് രണ്ട് യുവാക്കളെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ആൾക്കൂട്ടം ബന്ധുക്കളെ അനുവദിച്ചത്. കുടുംബാംഗങ്ങൾ ചേർന്ന് ദേബാശിഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

യുവാക്കളുടെ വാഹനം ഇടിച്ച രണ്ട് സ്ത്രീകൾക്കും കാര്യമായ പരിക്കില്ല. സംഭവത്തിൽ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ എന്നു സംശയിച്ച് 2018-ൽ രണ്ട് യുവാക്കളെ ആസാമിൽ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിനു മുന്പും ശേഷവും ആസാമിൽ ആൾക്കൂട്ട ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP